കല്യാണ വീട്ടിലെ കാമുകിയുടെ മധുരപ്രതികാരം

പ്രണയസാഫല്യം നേടി ഒരുമിച്ച് ജീവിതം തുടങ്ങിയ നിരവധി കാമുകികാമുകന്‍രെനമ്മള്‍ കണ്ടിട്ടുണ്ട്. അതേപോലെ പ്രണയം പാതിവഴിയില്‍ അവസാനിപ്പിച്ച് പലവഴിക്ക് തിരിഞ്ഞവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ തന്നെ ചതിച്ച് മറ്റൊരു പെണ്ണിനൊപ്പം ജീവിക്കാന്‍ ശ്രമിച്ച യുവാവിന് കാമുകി നല്‍കിയ വിവാഹസമ്മാനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ചായിരുന്നു കാമുകിയുടെ പ്രതികാരം. ബിഹാറിലെ പാട്‌നയിലാണ് സംഭവം. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ച കാമുകന്റെ വീട്ടിലെത്തിയാണ് യുവതി കൃത്യം നിര്‍വഹിച്ചത്.

ഡിസംബര്‍ ഒന്നിനാണ് ഗോപാല്‍ റാം എന്ന യുവാവ് ശേഖ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഗോപാല്‍ റാമിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതി സൗഹൃദം നടിച്ച് ഗോപാലിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. തുടര്‍ന്ന് രാത്രിയില്‍ എല്ലാവരും ഉറങ്ങിയ സമയത്ത് ഗോപാലിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിക്കുകയും കണ്ണില്‍ ഫെവി ക്വിക്ക് ഒഴിക്കുകയുമായിരുന്നു.

കണ്ണ് നീറിപ്പുകഞ്ഞ വേദനയില്‍ നവവധുവിന്റെ ശബ്ദം കേട്ട് ഓടി വന്ന വീട്ടുകാര്‍
യുവതിയെ പിടികൂടുകയും ഒരു രാത്രി മുഴുവന്‍ വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. കണ്ണില്‍ ഗുരുതരമായി പൊളളലേറ്റ നവവധു ബിഹാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *