Month: December 2020

  • NEWS

    കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗത, തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും

    ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാന്നാർ കടലിടുക്കിൽ എത്തിയ ‘ബുറേവി’ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 9 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാമനാഥപുരത്തിന് സമീപമായി 9.2° N അക്ഷാംശത്തിലും 79.1 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 20 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിമീ വരെയും ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്. അതിതീവ്ര ,ന്യൂനമർദം ഡിസംബർ 3 ന് രാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോൾ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 50 മുതൽ 60 കിമീ വരെയും ചില അവസരങ്ങളിൽ 70 കി.മീ.…

    Read More »
  • NEWS

    ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി

    ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

    Read More »
  • NEWS

    ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

    ‘ബുറേവി’ ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി.കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് അർദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയിൽ പ്രവേശിക്കും.

    Read More »
  • NEWS

    കന്യകയാണെന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് തെളിവ് ഉണ്ടെങ്കിലും അത് അഭയ കേസുമായി ബന്ധിപ്പിക്കരുതെന്ന് സിസ്റ്റർ സെഫി

    തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ കന്യകയാണെന്ന് സ്ഥപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് കോടതിക്ക് മുൻപിൽ നൂറു ശതമാനം തെളിവ് ഉണ്ടെങ്കിൽ പോലും അതിനെ ഈ കേസുമായി ബന്ധിപ്പിക്കരുതെന്ന് മൂന്നാം പ്രതി സിസ്റ്റർ സെഫി. അത് തൻ്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും സിസ്റ്റർ സെഫി സിബിഐ കോടതിയിൽ അന്തിമ വാദം നടത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കോടതിയിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു.വെള്ളിയാഴ്ച ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും.   

    Read More »
  • LIFE

    കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച പരാജയം, ഡൽഹി അതിർത്തികൾ ഉപരോധിച്ച് കർഷകർ

    കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ നാലാംവട്ട ചർച്ചയും പരാജയപ്പെട്ടു.7 മണിക്കൂർ ആണ് ചർച്ച നടന്നത്. ഡിസംബർ 5 നു അടുത്ത ഘട്ട ചർച്ച നടക്കും. താങ്ങു വിലയിൽ മാറ്റമുണ്ടാകില്ലെന്ന ഉറപ്പാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകർക്ക് നൽകിയത്.എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന നിലപാടിൽ ആണ് കർഷകർ.കേന്ദ്രം നൽകിയ ഉച്ചഭക്ഷണം കർഷകർ നിരസിച്ചു. പകരം കർഷകർക്ക് സംഘടനകൾ ആംബുലൻസിൽ ഭക്ഷണം എത്തിച്ചു. അതേസമയം, ഡൽഹിയുടെ അതിർത്തി കവാടങ്ങൾ കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. റോഡുകളിൽ നൂറുകണക്കിന് ട്രാക്റ്ററുകൾ അണിനിരന്നിരിക്കുകയാണ്. വലിയ ഗതാഗത തടസം ആണ് ഡൽഹിയിൽ ഇപ്പോഴുള്ളത്.

    Read More »
  • NEWS

    ബുറെവി ചുഴലിക്കാറ്റ്; കെ എസ് ഇ ബിയുടെ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

    ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി കെ എസ് ഇ ബിയുടെ കൺട്രോൾ റൂമുകൾ 24മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടുന്നതിനു കെ എസ് ഇ ബി പൂർണസജ്ജമാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ ജാഗ്രത പുലർത്തണം. ശക്തമായ മഴയിലും കാറ്റിലും മരങ്ങളോ മരച്ചില്ലകളോ വീണ് പോസ്റ്റുകൾ ഒടിയുകയോ കമ്പികൾ പൊട്ടുകയോ ചെയ്താൽ ഉടൻ തന്നെ കെ എസ് ഇ ബിയുടെ അടുത്തുള്ള സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. പൊട്ടിവീണ കമ്പിയുടെ അടുത്തേക്ക് പോകാതിരിക്കാനും മറ്റാരെയും പോകാനനുവദിക്കാതിരിക്കാനും ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകൾക്ക് സമീപത്തോ ടവറുകൾക്ക് അരികിലോ നിൽക്കരുത്. ഏർത്ത് വയറിലോ സ്റ്റേ വയറിലോ സ്പർശിക്കരുത്. വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ തട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കുക. മഴയും കാറ്റും ശക്തിപ്രാപിക്കുകയാണെങ്കിൽ വൈദ്യുതി…

    Read More »
  • NEWS

    തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും

    ബുറേവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.

    Read More »
  • NEWS

    ബുറേവി ചുഴലിക്കാറ്റ്: മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം

    തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജ് ആശുപത്രി പൂർണ സജ്ജം. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പരിക്കേറ്റ് ആരെങ്കിലും ആശുപത്രിയിലെത്തിയാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയ്യാറായി. നിലവിൽ പുരുഷന്മാരുടെ നോൺ കോവിഡ് വാർഡായി പ്രവർത്തിക്കുന്ന ഒന്നാം വാർഡ് അവശ്യം വേണ്ട സൗകര്യങ്ങളോടെ ഡിസാസ്റ്റർ വാർഡാക്കി മാറ്റി. കൂടാതെ വാർഡിലേയ്ക്ക് അധികമായി വേണ്ട ജീവനക്കാരെയും നിയോഗിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് വിവിധ വകുപ്പു മേധാവികൾ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ, നേഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, ഹൗസ് കീപ്പിംഗ് വിഭാഗം, സ്റ്റോർ സൂപ്രണ്ട് എന്നിവരോട് പൂർണ സജ്ജരായിരിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർദേശം നൽകി. ബുറേവി ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും തുടർന്നുണ്ടായേക്കാവുന്ന പകർച്ചവ്യാധികളും നേരിടാൻ ആരോഗ്യ വകുപ്പിൻ്റെ ജാഗ്രതാ നിർദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും…

    Read More »
  • ‘ബുറേവി’ ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജം: മുഖ്യമന്ത്രി പിണറായി വിജയൻ

    ‘ബുറേവി’ ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാനസർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ: ”ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലെത്തും. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകാം. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറ‍ഞ്ഞ് അതിതീവ്രന്യൂനമർദ്ദമായിട്ടാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഈ സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ. കരയിലൂടെ സഞ്ചരിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് കേരളത്തിലെത്തുമ്പോൾ മണിക്കൂറിൽ 60 കിമീ-യിൽ താഴെയാകും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്‍റെ വടക്കുഭാഗത്താണ് കൂടുതൽ മഴ പെയ്യുക. സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്‍റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴ പെയ്തേക്കും.…

    Read More »
  • LIFE

    ഡാബർ ,പതഞ്‌ജലി ,ബൈദ്യനാഥ്…തേനിലെ ചൈനക്കെണി ,ഞെട്ടിക്കുന്ന വിവരങ്ങൾ

    വിപണിയിലെ ടോപ്ബ്രാൻഡ് തേനുകൾ മായം ചേർത്തത് എന്ന് പഠനം .സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു .ഡാബർ ,പതഞ്‌ജലി ,ബൈദ്യനാഥ് ,സന്ധു ,ഹിത്കാരി ,ആപ്പിസ് ഹിമാലയ തുടങ്ങി ചെറുതും വലുതുമായ 13 ബ്രാൻഡുകൾ ആണ് മായം ചേർത്ത തേൻ വിൽക്കുന്നത് .ചൈനയിൽ നിന്നിറക്കുമതി ചെയ്യുന്ന ഷുഗർ സിറപ്പ് ആണ് ഈ ബ്രാൻഡുകളിൽ ചേർക്കുന്നത് എന്നാണ് സി എസ് ഇയുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് . തേനിൻറെ ഗുണം അളക്കുന്ന എൻ എം ആർ ടെസ്റ്റിൽ ഈ ബ്രാൻഡുകൾ എല്ലാം പരാജയപ്പെട്ടു .ഗോൾഡൻ സിറപ്പ് ,ഇൻവെർട്ട് ഷുഗർ സിറപ്പ് ,റൈസ് സിറപ്പ് എന്നിവയാണ് മായമായി ചേർത്തിട്ടുള്ളത് .തേനിൽ മായം ചേർക്കുന്നതിനെ കുറിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീസ് നടപടികൾ ഒന്നും ഉണ്ടായില്ല .ഇപ്പോഴും ഇത്തരം സിറപ്പുകളുടെ ഇറക്കുമതി നിർബാധം തുടരുന്നു…

    Read More »
Back to top button
error: