NEWS

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; ചെരിപ്പുവളളികളില്‍ കുഴമ്പുരൂപത്തില്‍ കടത്താന്‍ ശ്രമം

ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ചെരിപ്പിനുളളില്‍ സ്വര്‍ണം
കുഴമ്പുരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 12 ലക്ഷം രൂപയുടെ 239 ഗ്രാം തങ്കമാണു പിടിച്ചെടുത്തു. ഇതിനു പുറമെ ആറര ലക്ഷംരൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുകളും. എണ്ണിതിട്ടപെടുത്താത്ത സൗദി അറേബ്യന്‍ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.

ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ സാധാരണ സ്ലിപ്പര്‍ ചെരുപ്പ് അണിഞ്ഞാണ് കൗണ്ടറില്‍ എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ചെരുപ്പ് കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെരിപ്പിന്റെ സ്ട്രിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം.

Signature-ad

അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം വിമാനത്താവളത്തില്‍ നടക്കുന്ന 577ാമത്തെ സ്വര്‍ണ വേട്ടയാണിത്.
രണ്ടുമാസത്തിലേറെയായി സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധനയുണ്ടാതിനെ തുടര്‍ന്നു അതീവ ജാഗ്രതയിലാണ് കസ്റ്റംസ്.

Back to top button
error: