NEWS

ബിജെപിയുടെ തൃശൂർ മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു

ദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയും സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു.

ബിജെപിയുടെ സിറ്റിങ് സീറ്റില്‍ പ്രമുഖ നേതാവിന്റെ തോല്‍വി ബിജെപിക്ക് വന്‍ തിരിച്ചടിയായി. ബിജെപിയുടെ സിറ്റിങ് സീറ്റായ തൃശൂര്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന്‍ ജനവിധി തേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഇവിടെ ജയിച്ചത്.

സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാവ് തന്നെ കോര്‍പറേഷനിലേക്ക് മല്‍സരിക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അങ്ങനെയാണ് ഗോപാലകൃഷ്ണന് സീറ്റു നല്‍കിയത്. നിലവില്‍ ആറു കൗണ്‍സിലര്‍മാര്‍ മാത്രമാണ് ബിജെപിയ്ക്കു കോര്‍പറേഷനില്‍ ഉള്ളത്.

Back to top button
error: