Month: November 2020
-
LIFE
ആരാണ് ഇറാന് മുഹ്‌സിൻ ഫക്രിസദ ?ഇറാൻ പ്രതികാരം ചെയ്യുമോ ?
ഇറാന്റെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞൻ എന്നാണ് മുഹ്‌സിൻ ഫക്രിസദ അറിയപ്പെടുന്നത് .ഇക്കഴിഞ്ഞ വെള്ളിയാഴ്ച ടെഹ്റാനിൽ വെച്ചാണ് അദ്ദേഹം വധിക്കപ്പെടുന്നത് .ഇറാൻ പ്രതിരോധ വിഭാഗത്തിന്റെ തലവൻ എന്ന നിലയ്ക്ക് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രതിരോധത്തിന്റെ കൂടി പേരാണ് മുഹ്‌സിൻ ഫക്രിസദ . “ഭീകരർ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞനെ കൊന്നു .ഇസ്രയേലിന്റെ റോൾ സൂചിപ്പിക്കുന്ന ഭീരുരത്വം നിറഞ്ഞ നടപടി ആണിത് .രാജ്യാന്തര സമൂഹത്തോട് ,പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനോട് കപടത വെടിഞ്ഞ് ഈ ഭീകരാക്രമണത്തെ അപലപിക്കാൻ ഇറാൻ ആവശ്യപ്പെടുക ആണ് .”ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു . ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ സൈനിക ഉപദേശകൻ ഹൊസെയിൻ ദേഹഗാൻ പ്രതികാരം ചെയ്യും എന്നാണ് പ്രതിജ്ഞ എടുത്തത് .ടെഹ്റാനിൽ നിന്ന് 40 കിലോമീറ്റർ കിഴക്ക് വച്ചാണ് മുഹ്‌സിൻ ഫക്രിസദ കൊല്ലപ്പെടുന്നത് .ആദ്യം സ്ഫോടനവും പിന്നീട് വെടി ശബ്ദവും കേട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് . പാശ്ചാത്യ ലോകം ഏറെ…
Read More » -
LIFE
എൽഡിഎഫിൽ മുന്നണിക്കുള്ളിൽ മത്സരം ,ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കേരള കോൺഗ്രസ് എമ്മിനെ മറികടക്കാൻ സിപിഐയുടെ കഠിന ശ്രമം
സിപിഐ രണ്ടു തരത്തിലുള്ള പോരാട്ടമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നടത്തുന്നത് .ഒന്ന് എൽഡിഎഫിന്റെ ഭാഗമായി യുഡിഎഫിനെയും ബിജെപിയെയും നേരിടുന്നു .രണ്ട്, മുന്നണിക്കുള്ളിൽ രണ്ടാം സ്ഥാനത്തിനായി കേരള കോൺഗ്രസ് എമ്മിനോട് മത്സരിക്കുന്നു .കോട്ടയത്താണ് ഇതിന്റെ പ്രതിഫലനം . പാർട്ടി സെക്രട്ടറി കാനത്തിന്റെ ജില്ലയാണ് കോട്ടയം .അവിടെ പാർട്ടിയെ ഒരിക്കലും എൽഡിഎഫിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പോകാൻ അനുവദിക്കരുത് എന്നാണ് നിർദേശം .തന്ത്രങ്ങൾ മെനയാൻ മൂന്ന് ദിവസമാണ് കാനം കോട്ടയത്ത് തങ്ങിയത് . കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തുന്നതിനെ ഏറ്റവുമധികം എതിർത്തത് കോട്ടയത്തെ സിപിഐ ആണ് .അവർ നേരത്തെ തന്നെ ഈ പ്രതിസന്ധി കണ്ടിരുന്നു .ജയിച്ച സീറ്റുകൾ സിറ്റിംഗ് സീറ്റുകൾ ആക്കാമെന്ന് സിപിഐഎം പറഞ്ഞപ്പോൾ തന്നെ അതിനെ എതിർത്തത് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ആണ് .പാലാ ,കടുത്തുരുത്തി മേഖലകളിൽ ഒക്കെ സിപിഐ സിപിഐഎമ്മിനെതിരെ വരെ പത്രിക നൽകിയാണ് തങ്ങളുടെ സീറ്റുകൾ ചോദിച്ച് വാങ്ങിയത് . കേരള കോൺഗ്രസിന്റെ ജന്മ നാടാണ്…
Read More » -
NEWS
സംസ്ഥാന ബിജെപിയിൽ കേന്ദ്ര ഇടപെടൽ ഉടൻ ,ശോഭ സുരേന്ദ്രന്റെ പ്രതിഷേധം ഫലം കാണുന്നു
ഇടഞ്ഞു നിൽക്കുന്ന ശോഭ സുരേന്ദ്രനെ മെരുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ് .എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ ശോഭ സുരേന്ദ്രൻ ഉണ്ടാകും എന്ന ഒഴുക്കൻ പ്രസ്താവന മാത്രമാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നടത്തിയത് .ഇക്കാര്യം ദേശീയ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട് . പ്രശ്നപരിഹാരം ഇല്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇടഞ്ഞു നിൽക്കുന്നവർ സ്വീകരിച്ചിരിക്കുന്നത് .ഇത് പാർട്ടിക്കുണ്ടാക്കുന്ന പ്രശ്‍നങ്ങൾ ദേശീയ നേതൃത്വത്തിന് വ്യക്തമാണ് .എന്നാൽ സംസ്ഥാന നേതൃത്വത്തിന് ആ ബോധമില്ല എന്നതാണ് ദേശീയ നേതൃത്വത്തെ അമ്പരപ്പിക്കുന്നത് .അത്രമേൽ ഗ്രൂപ്പിസം ഇനി വച്ചുപൊറുപ്പിക്കേണ്ട എന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് . കഴിഞ്ഞ ദിവസം മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ സംസ്ഥാനത്ത് എത്തിയിരുന്നു .ശോഭാ സുരേന്ദ്രന് അനുകൂലമായ പ്രസ്താവന ആണ് ഇവർ നടത്തിയത് .വീടിനകത്ത് അസംതൃപ്തി ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് തെറ്റ് എന്നാണ് വാനതി ചോദിച്ചത് .ശോഭ…
Read More » -
LIFE
കിഫ്ബിയ്ക്ക് പിന്നാലെ കെ എസ് എഫ് ഇയും ,ധനവകുപ്പിന് ആശങ്ക
കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് ധനവകുപ്പിനെ ആശങ്കയിൽ ആക്കുന്നു .കിഫ്ബിയും മസാല ബോണ്ടും സി എ ജി റിപ്പോർട്ടുമൊക്കെ ധനവകുപ്പിനെ പൊതുവിലും ധനകാര്യ മന്ത്രിയെ പ്രത്യേകിച്ചും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ധൃതി പിടിച്ച് ഉണ്ടായ വിജിലൻസ് റെയ്‌ഡിൽ സംശയം ഉന്നയിക്കുകയാണ് ധനമന്ത്രി .ആരുടെ തലയിൽ ഉദിച്ച മണ്ടൻ ആശയം എന്നാണ് ധനമന്ത്രി റെയ്‌ഡിനെ വിശേഷിപ്പിച്ചത് . മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലൻസ് .കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ വട്ടമിട്ട് പറക്കുമ്പോൾ എന്തിനാണ് ഈ അനാവശ്യ റെയ്ഡ് എന്നാണ് തോമസ് ഐസക് ചോദിക്കുന്നത് .ഐസക്കിന്റെ അനിഷ്ടം വ്യക്തം .രാഷ്ട്രീയ വരുംവരായ്കകൾ ഒന്നും ആലോചിക്കാതെ ആണ് ഈ നീക്കം എന്ന് ഐസക് വിലയിരുത്തുന്നു . സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എസ് എഫ് ഇ .എന്നാൽ നിലവിൽ ചില പദ്ധതികൾ പാളിക്കിടക്കുകയാണ് .അതിലൊന്നാണ് സ്‌കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതി .ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ച പദ്ധതി ആണിത് . കെ എസ്…
Read More » -
LIFE
കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഡ് വാക്സിന്റെ അടിയന്തിര അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് .കേന്ദ്ര സർക്കാരിനോടാണ് അനുമതി തേടിയത് .രണ്ടാഴ്ചക്കകം രാജ്യത്ത് വിതരണം ചെയ്യാൻ നടപടി പൂർത്തിയാക്കും . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ,ആസ്ട്രസിനെക്കാ ,സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത് .കൊവിഷീൽഡ് എന്നാണ് വാക്സിന്റെ പേര് . പ്രധാനമന്ത്രി ശനിയാഴ്ച സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നു .”സിറം ഇൻസ്റ്റിറ്റ്യൂട്ട് അധുകൃതരുമായി ചർച്ച നടത്തി .കോവിഡ് വാക്സിൻ നിർമ്മാണത്തിന്റെ പുരോഗതി അവർ വ്യക്തമാക്കി .നിർമ്മാണം എങ്ങിനെ കൂട്ടാം എന്നതടക്കം സംസാരിച്ചു .”പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു .
Read More » -
NEWS
കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ ,എന്നാൽ പറയുന്ന സ്ഥലത്ത് സമരം ചെയ്യണം
കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ .എന്നാൽ പോലീസ് പറയുന്ന സ്ഥലത്തേയ്ക്ക് സമരം മാറ്റണം .സമര സ്ഥലം മാറ്റിയാൽ ഉടൻ ചർച്ച എന്നാണ് അമിത് ഷായുടെ നിലപാട് . കർഷകർക്ക് സമരം ചെയ്യാനുള്ള സൗകര്യം പോലീസ് ഒരുക്കും .കർഷകരുടെ ആവശ്യങ്ങൾ ശ്രദ്ധയോടെ കേൾക്കുമെന്നും അമിത് ഷാ പറഞ്ഞു . കർഷക സമരം ഡൽഹി തെരുവുകൾ കൈയ്യെടുക്കുന്ന പശ്ചാത്തലത്തിൽ ആണ് ചർച്ച ചെയ്യാമെന്ന വാഗ്ദാനവുമായി അമിത് ഷാ തന്നെ രംഗത്ത് വന്നത് .എന്നാൽ കർഷക സംഘടനകളുടെ പ്രതികരണം വന്നിട്ടില്ല .
Read More » -
NEWS
നിവർ ശമിച്ചപ്പോൾ ആന്ധ്രയിൽ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്വർണവേട്ടയ്ക്കിറങ്ങി മൽസ്യത്തൊഴിലാളികളും നാട്ടുകാരും
നിവർ ചുഴലിക്കാറ്റിന് ശമനമുണ്ടായപ്പോൾ ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ തീരത്ത് സ്വർണവേട്ടക്കിറങ്ങി മൽസ്യത്തൊഴിലാളികളും നാട്ടുകാരും .ശനിയാഴ്ച രാവിലെ മുതൽ നിരവധി പേരാണ് തീരത്ത് സ്വർണമടിയും എന്ന പ്രതീക്ഷയിൽ നിധിവേട്ടക്കിറങ്ങിയത് . The Gold Rush !! Sea ‘spewing’ yellow metal news makes people rush to Uppada beach of East Godavari. hundreds throng to the beach to test their luck.#AndhraPradesh pic.twitter.com/xIkSzULbFk — Aashish (@Ashi_IndiaToday) November 28, 2020 കാറിലും കോളിലും കടലിൽ മുങ്ങിപ്പോയ പഴയ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം ഒഴുകിയെത്തും എന്നാണ് ഇവിടത്തുകാർ വിശ്വസിക്കുന്നത് .ചിലർക്കെല്ലാം കടലിലൂടെ ഒഴുകി വന്ന സ്വർണം കിട്ടിയെന്ന് വാർത്ത പരന്നതോടെ തീരത്ത് തിരച്ചിലോട് തിരച്ചിലായിരുന്നു .രാവിലെ 6 മണിയ്ക്ക് ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ നീണ്ടുനിന്നു .
Read More » -
NEWS
കർഷകരോട് മാപ്പു പറയും വരെ ഹരിയാന മുഖ്യമന്ത്രിയോട് സംസാരിക്കില്ല ,പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രഖ്യാപനം
കർഷകരോട് മാപ്പു പറയും വരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനോട് സംസാരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് .കർഷകരെ റോഡിൽ തടഞ്ഞും വെള്ളം ചീറ്റിയും കണ്ണീർ വാതകം പ്രയോഗിച്ച് ഉപദ്രവിച്ചും കഷ്ടപ്പെടുത്തിയതിനെ കുറിച്ച് ഖട്ടർ മാപ്പ് പറയണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു . “എന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല എന്ന് ഖട്ടർ നുണ പറയുകയാണ് .ഇപ്പോൾ പാവം കർഷകരോട് അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് .ഞാൻ ഖട്ടറിനോട് ഇനി സംസാരിക്കില്ല .പഞ്ചാബിലെ കർഷകരോട് അദ്ദേഹം മാപ്പു ചോദിക്കട്ടെ “അമരീന്ദർ സിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കർഷകരെ ഹരിയാനയിൽ തടഞ്ഞ നടപടിയെ അമരീന്ദർ സിങ് അപലപിച്ചു ,ഡൽഹി സർക്കാർ കർഷകർക്കുള്ള വിലക്കുകൾ നീക്കിയിട്ടും ഹരിയാന സർക്കാർ തടയുകയായിരുന്നു ,”ഇതിനിടയിൽ ഇടപെടാൻ ഖട്ടർ ആരാണ് ?കർഷക സമരത്തിലും ചർച്ചയിലും ഖട്ടറിന് എന്ത് കാര്യം ?”അമരീന്ദർ സിങ് ചോദിച്ചു .
Read More » -
LIFE
അന്യന്റെ വാട്സപ്പിൽ ഒളിഞ്ഞു നോക്കണോ ?ഇതാ മാർഗം
കൂടുതൽ ആശയവിനിമയത്തിനെന്നോണം വാട്സാപ്പ് സ്റ്റാറ്റസ് നിലവിൽ വന്നത് 2018 ലാണ് .എന്നാലിപ്പോൾ ഓരോരുത്തരുടെയും വൈകാരിക മാനങ്ങളുടെ പ്രതിഫലനമായി വാട്സ്ആപ് മാറിക്കഴിഞ്ഞു . ദുഃഖം വരുമ്പോൾ ദുഖകരമായ ഒരു അപ്ഡേറ്റ് ,പ്രണയം ഉണ്ടാകുമ്പോൾ അങ്ങിനെ ഒന്ന് ,വാത്സല്യത്തിന് വേറൊന്നു അങ്ങിനെ പോകുന്നു സ്റ്റാറ്റസിന്റെ നിര .ഏതെങ്കിലും ഒരു സ്റ്റാറ്റസ് എന്നത് മാറി ആരെയെങ്കിലും ഉന്നം വച്ച ഒന്ന് എന്ന നിലയിലേയ്ക്ക് സ്റ്റാറ്റസിന്റെ സ്റ്റാറ്റസ് മാറി . ചിലപ്പോൾ നമ്മൾ ഒരാളുടെ സ്റ്റാറ്റസ് കാണുന്നത് അത് പോസ്റ്റ് ചെയ്ത ആൾ അറിയരുതെന്ന് നാം ആഗ്രഹിക്കും .ആ വ്യക്തിയുടെ സ്റ്റാറ്റസ് കാണുകയും വേണം വ്യക്തി അറിയരുത് താനും .അങ്ങിനെയൊരു ഒളിഞ്ഞു നോക്കൽ സാധ്യമാണോ ?സാധ്യമാണ് എന്നാണ് ഉത്തരം . ആ നീല ടിക്കിനെ നമ്മൾ പറ്റിച്ചില്ലേ .അത് തന്നെ മാർഗം .വാട്സ്ആപ് സെറ്റിംഗ്സ് എടുക്കുക .പ്രൈവസി മെനുവിൽ പോകുക .റീഡ് റെസീപ്റ്റ്സ് ഓഫ് ചെയ്യുക .എന്നിട്ട് സ്റ്റാറ്റസ് നോക്കിയാൽ നമ്മൾ നോക്കിയ കാര്യം സ്റ്റാറ്റസ് ഇട്ട…
Read More » -
LIFE
നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു
നെയ്യാർഡാം സ്റ്റേഷനിലെ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്ഐയെ സസ്‍പെൻഡ് ചെയ്തു.എഎസ്ഐ ഗോപകുമാറിനെ ആണ് സസ്‌പെൻഡ് ചെയ്തത് . പൊലീസുകാരന്റെ പെരുമാറ്റം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സംഭവം അന്വേഷിച്ച ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കണ്ടെത്തിയിരുന്നു .ഞായറാഴ്ചയാണ് കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനെ നെയ്യാര്‍ ഡാം പോലീസ് അധിക്ഷേപിച്ചത്. ശനിയാഴ്ച നൽകിയ പരാതിയില്‍ അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവന്‍ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഗ്രേഡ് എഎസ്ഐ ഗോപകുമാര്‍ സുദേവനോട് തട്ടിക്കയറി. താന്‍ മദ്യലഹരിയിലാണെന്ന് പറഞ്ഞാണ് പൊലീസ് അധിക്ഷേപിച്ചതെന്നും സുദേവന്‍ പറയുന്നു. ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് മേധാവി തന്നെ ഇടപെട്ടത്. സുദേവനെ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ അടിയന്തിരമായി സ്ഥലം മാറ്റിയിരുന്നു .
Read More »