NEWS

വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ടനിലയില്‍

തിരുവനന്തപുരം: വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ടനിലയില്‍. വിതുര പട്ടംകുഴിച്ചപ്പാറയിലെ വീട്ടിനുള്ളിനുളളിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമസ്ഥാനായ താജുദ്ദീന്‍ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്.രണ്ട് ദിവസമായി മാധവനെ കാണാനില്ലായിരുന്നു. കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

കൊന്ന് കുഴിച്ചിട്ട് വീടിന് അകത്തെ മുറിയിൽ ദുർഗന്ധം വമിച്ചതിനാൽ നാട്ടുകാർ വിതുര പോലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം കാലും കൈയും കെട്ടിയ നിലയിലായിരുന്നു
തഹൽസിൽദാർ Sp എന്നിവർ സ്ഥലത്ത് എത്തി. ബോഡി ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളെജിലേക്ക് മാറ്റും

Back to top button
error: