NEWSVIDEO

ചുവപ്പിൻെറ കോട്ടയിൽ പാലമിട്ട് യുഡിഎഫ് -പഞ്ചായത്തങ്കം കോഴിക്കോട്-വീഡിയോ

നമസ്കാരം ,newsthen – ന്റെ പഞ്ചായത്തങ്കം എന്ന പരിപാടിയിലേയ്ക്ക് സ്വാഗതം .ഓരോ ജില്ലയിലേയിലും തദ്ദേശ ഭരണ ചരിത്രവും നിലവിലെ രാഷ്ട്രീയ സ്ഥിതിയുമൊക്കെ വിലയിരുത്തുന്ന പരിപാടി ആണ് പഞ്ചായത്തങ്കം.

ഇത്തവണ കോഴിക്കോട് ആണ്  പഞ്ചായത്തങ്കം എന്ന പരിപാടിയിൽ .ആദ്യം കോഴിക്കോടിന്റെ പൊതുചിത്രം നോക്കാം .ജില്ലാ പഞ്ചായത്തിൽ മൊത്തം 27 ഡിവിഷൻ ആണുള്ളത് .അതിൽ 18 എണ്ണത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് ജയിച്ചത് .9 എണ്ണത്തിൽ യുഡിഎഫും .കോഴിക്കോട് കോർപറേഷനിൽ 75 വാർഡ് ആണുള്ളത് .ഇതിൽ അമ്പതെണ്ണം എൽഡിഎഫിന്റെ പക്കലും 18 എണ്ണം യുഡിഎഫിന്റെ പക്കലും 7 എണ്ണം ബിജെപിയുടെ പക്കലുമാണുള്ളത് .7 മുനിസിപ്പാലിറ്റികളിൽ 6 എണ്ണവും ഇടതിനൊപ്പം ആണ് .ഒരെണ്ണത്തിൽ യുഡിഎഫ് ആണ് .ബ്ലോക്ക് പഞ്ചായത്തുകൾ 12 എണ്ണമാണ് .ഇതിൽ പത്തിലും ഭരിക്കുന്നത് എൽഡിഎഫ് ആണ് .2 എണ്ണതിൽ യുഡിഎഫും .മൊത്തം 70 ഗ്രാമ പഞ്ചായത്തുകൾ ആണ് കോഴിക്കോട് ജില്ലയിൽ ഉള്ളത് .48 ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ് .21 എണ്ണം യുഡിഎഫും ഒരെണ്ണം ആർഎംപിയും ഭരിക്കുന്നു .

13 നിയമസഭാ മണ്ഡലങ്ങൾ ആണ് കോഴിക്കോട് ജില്ലയിൽ ഉള്ളത് .ഇതിൽ 11 ഉം ഇടതിനൊപ്പമാണ് .എന്നിട്ടും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി തോറ്റു .അത് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് തള്ളിക്കളയാൻ ആണ് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിനിഷ്ടം.കണ്ണൂരിനെ പോലെ എൽ ജെ ഡി ,കേരള കോൺഗ്രസ് എം കൂട്ടുകെട്ടുകൾ മലബാറിൽ എൽഡിഎഫിനെ തുണയ്ക്കുന്ന ജില്ലയാണ് കോഴിക്കോട് .വടകര പോലെയുള്ള സ്ഥലങ്ങൾ സോഷ്യലിസ്റ്റുകൾക്ക് സ്വാധീനം ഉള്ള മേഖലകളാണ് .മലയോര മേഖലയിൽ കേരള കോൺഗ്രസ് എമ്മിനും ശക്തിയുണ്ട് .

ടി പി ചന്ദ്രശേഖരന്റെ നാടായ ഒഞ്ചിയം പോലുള്ള മേഖലകളിൽ ആർഎംപി പിന്തുണ ഗുണം ചെയ്യുമെന്ന് യുഡിഎഫും കരുതുന്നു .വെൽഫെയർ പാർട്ടിയ്ക്കും വോട്ടുള്ള സ്ഥലമാണ് കോഴിക്കോട് .പ്രാദേശിക തലത്തിലെ നീക്കുപോക്കുകൾ ചില പോക്കറ്റുകളിൽ ഗുണമാകും എന്ന് യുഡിഎഫ് കരുതുന്നു .

രാഷ്ട്രീയപാർട്ടികളുടെ മുന്നണി മാറ്റം ജില്ലയിൽ ദോഷം ചെയ്തത് യുഡിഎഫിനാണ് .എൽജെഡി മുന്നണി വിട്ടതോടെ ചെറോട്,അഴിയൂർ ,ഏറാമല എന്നിവിടങ്ങളിലെ ഭരണം യുഡിഎഫിന് നഷ്ടമായി .പിന്നീട് കുന്ദമംഗലത്തെ ഭരണവും പോയി .പയ്യോളി മുനിസിപ്പാലിറ്റിയും യുഡിഎഫിന് നഷ്ടമായി .രണ്ടു കോൺഗ്രസ് അംഗങ്ങൾ കൂറ് മാറിയതോടെ ഫറോക്ക് മുനിസിപ്പാലിറ്റിയും നഷ്ടമായി .

ജില്ലയിൽ മുന്നണികൾക്ക് രാഷ്ട്രീയ വിഷയങ്ങൾക്ക് പഞ്ഞമില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത് .സ്വര്ണക്കള്ളക്കടത്തും കാരാട്ട് ഫൈസലിന്റെ സ്ഥാനാർഥിത്വവും യുഡിഎഫിന് പ്രചാരണായുധം ആകുമ്പോൾ കെ എം ഷാജിയുടെ ആഡംബര വീടും ഇ ഡി അന്വേഷണവുമൊക്കെ എൽഡിഎഫിന്റെ പ്രചാരണ വിഷയങ്ങൾ ആണ് .കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ആണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം .

Back to top button
error: