Month: November 2020

  • LIFE

    നിതീഷും മോഡിയും വീഴും, തേജസ്വി വാഴുമെന്ന് എക്സിറ്റ് പോൾ

    ബീഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോളുകൾ.മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ ആണ് എക്സിറ്റ് പോൾ ഫലങ്ങൾ റിലീസ് ചെയ്തത്. സീ വോട്ടർ സർവേയിൽ മഹാസഖ്യത്തിന് 120 സീറ്റ് ആണ് പ്രവചിക്കുന്നത്.എൻ ഡി എ 116 സീറ്റ് നേടും.എൽ ജെ പി ഒന്നും മറ്റുള്ളവർ ആറും എന്നാണ് പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ജൻ കി ബാത്ത് സർവേയിലും മഹാസഖ്യത്തിനാണ് മുൻതൂക്കം.മഹാസഖ്യം 118-138,എൻ ഡി എ 91-117. എ ബി പി സർവേയിൽ മഹാസഖ്യം 108-131,എൻ ഡി എ 104-128,എൽ ജെ പി 1-3,മറ്റുള്ളവർ 4-8.

    Read More »
  • LIFE

    ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍…

    Read More »
  • LIFE

    ‘വിക്രം’; ലോകേഷ് കനകരാജ് – കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്

    ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കമല്‍ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. കമലിന്റെ 232-ാംമത്തേതും ലോകേഷിന്റെ അഞ്ചാമത്തേതും ചിത്രമാണിത്. ഇത് തികച്ചും ഒരു ഗ്യാംങ്‌സറ്റര്‍ മൂവിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

    Read More »
  • NEWS

    ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടി

    ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി. അതേസമയം, കസ്റ്റഡി കാലാവധി പത്ത് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസത്തേക്ക് അനുവദിക്കുകയായിരുന്നു. എന്നാല്‍ ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അപേക്ഷ നല്‍കി. തുടര്‍ച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ രാത്രി എട്ടരയോടെ ആണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. തുടര്‍ന്നു വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റുകയായിരുന്നു. ഇഡിയുടെ നീക്കങ്ങള്‍ അറിഞ്ഞശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുളള കാര്യങ്ങളില്‍ തീരമാനം മതി എന്ന നിലപാടിലാണ് ബിനീഷിന്റെ അഭിഭാഷകര്‍.

    Read More »
  • NEWS

    ബാലാവകാശ കമ്മീഷൻ ബാലാവകാശ ലംഘനം നടത്തി: കെ.സുരേന്ദ്രൻ

    ആലപ്പുഴ: ബിനീഷ് കൊടിയേരിയുടെ വീട്ടിലെ ഇ.ഡി റെയിഡിനിടെ ബാലാവകാശ കമ്മീഷൻ രണ്ട് വയസുള്ള കൊച്ചുകുട്ടിയെ ഉപയോ​ഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തിയത് ബാലാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മീഷൻ പാർട്ടി കമ്മീഷനായി മാറിയെന്നും ആലപ്പുഴ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയെയും ഡിവൈ.എഫ്.ഐയെയും പോലെ സി.പി.എമ്മിന്റെ പോഷകസംഘടനയായാണ് കമ്മീഷൻ പെരുമാറുന്നത്. രണ്ട് വയസ് പ്രായമുള്ള കൊച്ചു കുഞ്ഞിനെ ആൾക്കൂട്ടത്തിലേക്ക് വിളിച്ചു വരുത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. മാദ്ധ്യമപ്രവർത്തകരും പൊലീസും ഉള്ള സ്ഥലത്തേക്കാണ് കുട്ടിയെ വിളിപ്പിച്ചത്. ഇഡി പരിശോധന തുടങ്ങിയപ്പോഴാണ് കൊച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ഇത് ബാലാവകാശത്തിന്റെ നിഷേധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പരാതി പരിശോധിക്കാൻ കമ്മീഷന് അധികാരമുണ്ടെങ്കിലും രാഷ്ട്രീയ പ്രശ്നമാക്കി മാറ്റിയത് അപക്വമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.പി.എമ്മുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന വാർത്തകൾ ​ഗൗരവതരമാണ്. പാർട്ടി സെക്രട്ടറിയുടെ മകൻ്റെ പേരിലുള്ള മയക്കുമരുന്ന് കേസ് ജനങ്ങളോട് വിശദീകരിക്കാൻ സിപിഎമ്മിന് കഴിയുന്നില്ല. മുസ്ലിം ലീഗിൻ്റെ മഞ്ചേശ്വരം എം.എൽ.എ 150 കോടിയുടെ…

    Read More »
  • NEWS

    തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനു പുതിയ മാർഗനിർദേശങ്ങൾ

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനുള്ള പുതിയ മാർഗനിർദേശങ്ങൾ ജില്ലയിൽ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ചുവരെഴുത്തിലടക്കം പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരസ്യം എഴുതുന്നതിനോ സ്ഥാപിക്കുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും നിർബന്ധമായും പരസ്യത്തിൽ ചേർത്തിരിക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമായ പരസ്യങ്ങൾ പ്രചാരണത്തിൽ പാടില്ല. മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങൾ അടക്കമുള്ള ബീഭത്സ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും പാടില്ല. മറ്റൊരു സ്ഥാനാർഥി പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നശിപ്പിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങൾ വയ്ക്കാൻ പാടില്ല. നിലവിലുള്ള നിയമങ്ങൾ പൂർണമായി പാലിച്ചു വേണം പരസ്യങ്ങൾ സ്ഥാപിക്കാൻ. വഴി തടസപ്പെടുത്തി ബോർഡ് വയ്ക്കരുത് വാഹന യാത്രികർക്കും കാൽ നടക്കാർക്കും മാർഗതടസമുണ്ടാക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പു പരസ്യം സ്ഥാപിക്കരുത്. നടപ്പാത, റോഡുകളുടെ വളവുകൾ, പാലങ്ങൾ എന്നിവിടങ്ങളിലും റോഡിനു കുറുകേയും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങൾക്കു ശല്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയിലും പരസ്യം…

    Read More »
  • NEWS

    ക്രിസ് പോയി ,കോവിഡിന്റെ ക്രൂരത ,തനൂജ ഭട്ടതിരിപ്പാടിന്റെ വൈകാരിക കുറിപ്പ്

    കെട്ടകാലത്ത് നമ്മൾ പരസ്പരം താങ്ങാകേണ്ട ആവശ്യകതയെ കുറിച്ചാണ് കോവിഡ് കൊണ്ടുപോയ ക്രിസിന്റെ കഥ എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട് പറയുന്നത് . തനൂജയുടെ ഫേസ്ബുക് കുറിപ്പ് – കൂട്ടുകാരെ,പല പോസ്റ്റും ഞാൻ കാണുന്നു സ്വയം സങ്കടപെടുന്നതരം.അതു സാരമില്ല. പക്ഷെ താമസിയാതെ പുറത്തുവരണം.ഓരോ വീഴ്ചയും കഴിഞ്ഞു നിന്നിടത്തുനിന്ന് മുകളിൽ കയറി നിൽക്കണം.ശരിക്കും പറഞ്ഞാൽ നമ്മുടെ ചുറ്റുമുള്ളവർ എത്ര സങ്കടപെടുന്നുണ്ടെന്നോ!ഓരോന്ന് കാണുമ്പോൾ, കേൾക്കുമ്പോൾ, നമുക്കൊന്നും ഒരു പ്രശ്നവുമില്ല എന്ന് മനസിലാവും. ഇന്ന് തളർന്നുപോയ ഒരു കാര്യം പറയാം. എനിക്കറിയാവുന്ന പെൺകുട്ടിയാണ്.സ്കൂൾ മുതൽ കൂടെ പഠിച്ച കൂട്ടുകാരനെ പ്രേമിച്ചു വിവാഹം കഴിച്ചു.കുട്ടിയായിരുന്നപ്പോൾ മുതലുള്ള സ്നേഹമാണ്. വളർന്നപ്പോൾ അവർ തീരുമായിച്ചിരുന്നു വിവാഹം കഴിക്കും എന്ന്.. അമ്മുമ്മ ക്കെന്നപോലെ 4 കുഞ്ഞുങ്ങളും ഉണ്ടാകും എന്നവർ തീരുമാനിച്ചു. 4 കുട്ടികളുടെ കാര്യം കേട്ട ചിലർ ചിരിച്ചു. ചിലർ അതു ശരിയല്ല എന്നും പറഞ്ഞു.അവരുടെ സ്വപ്നത്തിൽ പക്ഷെ 4 കുട്ടികളാണ്. വിവാഹം കഴിച്ചു. 2 കുട്ടികളുമായി.ഭാര്യയും ഭർത്താവും എല്ലാക്കാലത്തും കടുത്ത പ്രണയത്തിലാണ്.കാലം അവർക്കു…

    Read More »
  • NEWS

    രമ്യ ഹരിദാസിന്​​ വീണുപരിക്ക്​, ശസ്ത്രക്രിയക്ക്​ വിധേയയാക്കും

    പാലക്കാട്: ആലത്തൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രമ്യഹരിദാസിന് പരിക്ക്. കാല്‍വഴുതി വീണതിനെ തുടര്‍ന്ന് എല്ലിന് പൊട്ടലേറ്റതായാണ് വിവരം. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എം.പിയെ നാളെ ശസ്ത്രക്രിയക്ക് വിധേയയാക്കും. കൊല്ലം ഡി.സി.സി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായി ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്. രമ്യ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ വ്യക്തമാക്കി. https://www.facebook.com/BindhuKrishnaOfficial/posts/3669724049714665

    Read More »
  • NEWS

    തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം; പി.സി ജോര്‍ജ് സുപ്രീംകോടതിയില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യവുമായി എംഎല്‍എ പി.സി ജോര്‍ജ് സുപ്രീംകോടതിയില്‍. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇതേ അവശ്യമുന്നയിച്ചുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതേ തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ പി സി ജോർജ് സുപ്രീംകോടതിയില്‍ അപ്പീൽ നൽകിയത്. പൊതുജനാരോഗ്യം സംരക്ഷിച്ച് ആവശ്യമായ മുൻകരുതലോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.

    Read More »
  • LIFE

    ഫാഷൻ ഗോൾഡ് തട്ടിപ്പ് :നിക്ഷേപ തട്ടിപ്പിന്റെ വേറിട്ട ഖമറുദ്ധീൻ വഴി

    മഞ്ചേശ്വരം മുസ്‌ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ധീൻ അറസ്റ്റിൽ ആയിരിക്കുന്നു .115 കേസുകളിലെ പ്രതിയാണ് ഈ ജനപ്രതിനിധി . ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ ആണ് എംസി ഖമറുദ്ധീൻ .ടി കെ പൂക്കോയ തങ്ങൾ ആണ് മാനേജിങ് ഡയറക്ടർ .കമ്പനിയുടെ പേരിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഖമറുദ്ധീന് മേൽ ചുമത്തിയിരിക്കുന്നത് . ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ ,പയ്യന്നുർ ,കാസർഗോഡ് ബ്രാഞ്ചുകൾ ജനുവരിയിൽ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് നയാപൈസ നൽകിയിട്ടില്ല . പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകർ പരാതി നല്കാൻ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നിൽക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവിൽ പിന്മാറി . രാവിലെ 10 മണിമുതൽ അന്വേഷണ സംഘം എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യുകയായിരുന്നു .10 വര്ഷം വരെ…

    Read More »
Back to top button
error: