Month: November 2020
-
NEWS
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഖമറുദ്ദീന്‍ രണ്ടാം പ്രതി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീന്‍ രണ്ടാം പ്രതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജ്വല്ലറി മാനേജിങ് ഡയഫക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാംപ്രതി. രണ്ട് പ്രതികള്‍ക്കും കേസില്‍ തുല്യപങ്കാളിത്തമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എംഎല്‍എ സ്വാധിനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുളളതിനാല്‍ ഖമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു. 115 കേസുകളിലെ പ്രതിയാണ് ഈ ഖമറുദ്ദീന്‍.ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ ആണ് എംസി ഖമറുദ്ധീൻ .ടി കെ പൂക്കോയ തങ്ങൾ ആണ് മാനേജിങ് ഡയറക്ടർ .കമ്പനിയുടെ പേരിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഖമറുദ്ധീന് മേൽ ചുമത്തിയിരിക്കുന്നത് . ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ ,പയ്യന്നുർ ,കാസർഗോഡ്…
Read More » -
NEWS
ലഹരിക്കേസ്; നടി റിയയുടെ സഹോദരന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചു. സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയാണ് പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. തന്റെ പക്കല്‍ നിന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഷോവിക് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അറസ്റ്റിലായ മറ്റൊരാളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉളളതെന്നും എന്‍സിബി നല്‍കുന്ന മൊഴി കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധിയിലുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 4ന് ആണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകളെ സംബന്ധിച്ച് അന്വേഷണത്തിനിടെ ഷോവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നല്‍കാന്‍ ഇടപാടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. ഷോവികിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു. അതേസമയം, ലഹരിക്കേസില്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി 10ന് വാദം…
Read More » -
NEWS
ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസ്
ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ മാത്രമല്ല വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടവുമാണ് കമല സ്വന്തമാക്കിയത്. അമേരിക്കന്‍ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് കമലയ്ക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരുന്നു. പെന്‍സില്‍വാനിയയിലും ജയം നേടിയതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്. ബൈഡന്‍ ജയമുറപ്പിച്ചതോടെ സമൂഹമാധ്യമത്തില്‍ കമല ഇങ്ങനെ പങ്കുവച്ചു. ”ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങള്‍ക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,” എന്നായിരുന്നു. നേരത്തെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി…
Read More » -
NEWS
24 മണിക്കൂറിനിടെ 45,674 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ 559 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,26,121 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 85,07,754 കോവിഡ് കേസുകളാണ് . 24 മണിക്കൂറിനിടയില്‍ 49,082 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 78,68,968 ആയി. 5,12,665 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 11,77,36,791 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
Read More » -
NEWS
കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
മധ്യപ്രദേശിലെ നിവാരിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരന്‍ മരിച്ചു. ഹര്‍കിഷന്‍കപൂരി ദമ്പതികളുടെ മകന്‍ പ്രഹ്ലാദ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ശ്രമം. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് 58 അടി താഴ്ചയുളള കുഴല്‍ കിണറിലേക്ക് വീണത്. സമാന്തരമായി ചെറിയ കുഴിയുണ്ടാക്കി കുഴല്‍കിണറിലേക്ക് ആളെ കടത്തിവിട്ട് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ നടത്തിയെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.
Read More » -
LIFE
ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും
ബോളിവുഡ് താരം ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും. വൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിൽ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അമേരിക്കന്‍ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഗെര്‍ഷ് ഏജന്‍സിയുമായി എട്ട് മാസം മുന്‍പ് അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ ഹോളിവുഡ് ലോഞ്ചിംഗ് പ്രോജക്ടിലേക്ക് ഹൃത്വിക് അടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോൾ ഹൃത്വിക് നായകനാകുന്ന ക്രിഷ് 4 ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുക. ഹൃതിക്കിന്റെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ഇത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘വാര്‍’ ആണ് ഹൃത്വിക്കിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Read More » -
NEWS
മകന് ചുറ്റും ക്രിമിനലുകളാണ്: നടന്‍ വിജയ്‌ക്കെതിരെ പിതാവ്
ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനത്തില്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി റജിസ്‌ട്രേഷന് അപേക്ഷിച്ചതെന്നും അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണ് വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ലെന്നും പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുന്നതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും 5 വര്‍ഷമായി പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്യുടെ അമ്മ ശോഭ പറഞ്ഞിരുന്നു. അതേസമയം,ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്ന പാര്‍ട്ടിയുമായി തനിയ്ക്ക് ബന്ധമില്ല .തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടിയെന്നും താരം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു . അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍…
Read More » -
NEWS
ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും: ജോ ബൈഡന്‍
വാഷ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രസിഡന്റ ജോ ബൈഡന്‍. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കും, ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും ബൈഡന്‍ പറഞ്ഞു. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുളള സമയമാണിത്. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ബൈഡന്‍ പറഞ്ഞു. ഈ കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശാസ്ത്രജ്ഞന്‍മാരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അതും ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റാകുന്നത്. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായെന്ന് കമല ഹാരിസിനെ ബൈഡന്‍ പ്രശംസിച്ചു. കമലഹാരിസിന്റെ പ്രതികരണം പുതിയ പ്രഭാതം എന്നായിരുന്നു. നാലുവര്‍ഷം മുമ്പ് ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പൊരുതി. അതിനാല്‍ തുല്യതയ്ക്കായുളള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്നും കമല പറഞ്ഞു. മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് യുഎസിന്റെ 46ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍…
Read More » -
NEWS
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ്
ജോ ബൈഡനെ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്തു.പെൻസിൽവാനിയയിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി നേടിയതോടെ ആണ് ബൈഡൻ വൈറ്റ് ഹൗസ് വാതിൽ തുറന്നത്. ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ട് ആണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു.ജോർജിയ, നെവാഡ എന്നിവിടങ്ങളിലും ബൈഡൻ ആണ് മുന്നിൽ.
Read More » -
NEWS
പത്മൻ അന്തരിച്ചു
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ -90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്. മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1930 ൽ ജനിച്ച പത്മനാഭൻ നായർ അടൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ് കോളജ്, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്. മലയാള മനോരമയിലൂടെയാണ് പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. കുഞ്ചുക്കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പെഴുതി. ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്നു. മനോരമ വാരികയിലെ അദ്ദേഹത്തിന്റെ ‘പ്രഹ്ലാദൻ…
Read More »