LIFENEWS

ഫാഷൻ ഗോൾഡ് തട്ടിപ്പ് :നിക്ഷേപ തട്ടിപ്പിന്റെ വേറിട്ട ഖമറുദ്ധീൻ വഴി

മഞ്ചേശ്വരം മുസ്‌ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ധീൻ അറസ്റ്റിൽ ആയിരിക്കുന്നു .115 കേസുകളിലെ പ്രതിയാണ് ഈ ജനപ്രതിനിധി .

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ ആണ് എംസി ഖമറുദ്ധീൻ .ടി കെ പൂക്കോയ തങ്ങൾ ആണ് മാനേജിങ് ഡയറക്ടർ .കമ്പനിയുടെ പേരിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഖമറുദ്ധീന് മേൽ ചുമത്തിയിരിക്കുന്നത് .

Signature-ad

ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ ,പയ്യന്നുർ ,കാസർഗോഡ് ബ്രാഞ്ചുകൾ ജനുവരിയിൽ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് നയാപൈസ നൽകിയിട്ടില്ല .

പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകർ പരാതി നല്കാൻ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നിൽക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവിൽ പിന്മാറി .

രാവിലെ 10 മണിമുതൽ അന്വേഷണ സംഘം എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യുകയായിരുന്നു .10 വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഖമറുദ്ധീന് മേൽ ചുമത്തിയിട്ടുള്ളത് .

Back to top button
error: