LIFENEWS

നിതീഷും മോഡിയും വീഴും, തേജസ്വി വാഴുമെന്ന് എക്സിറ്റ് പോൾ

ബീഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോളുകൾ.മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ ആണ് എക്സിറ്റ് പോൾ ഫലങ്ങൾ റിലീസ് ചെയ്തത്.

സീ വോട്ടർ സർവേയിൽ മഹാസഖ്യത്തിന് 120 സീറ്റ് ആണ് പ്രവചിക്കുന്നത്.എൻ ഡി എ 116 സീറ്റ് നേടും.എൽ ജെ പി ഒന്നും മറ്റുള്ളവർ ആറും എന്നാണ് പ്രവചനം.

Signature-ad

റിപ്പബ്ലിക് ടിവിയുടെ ജൻ കി ബാത്ത് സർവേയിലും മഹാസഖ്യത്തിനാണ് മുൻതൂക്കം.മഹാസഖ്യം 118-138,എൻ ഡി എ 91-117.

എ ബി പി സർവേയിൽ മഹാസഖ്യം 108-131,എൻ ഡി എ 104-128,എൽ ജെ പി 1-3,മറ്റുള്ളവർ 4-8.

Back to top button
error: