LIFETRENDING

‘വിക്രം’; ലോകേഷ് കനകരാജ് – കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്

ലകനായകന്‍ കമല്‍ഹാസനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കമല്‍ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. കമലിന്റെ 232-ാംമത്തേതും ലോകേഷിന്റെ അഞ്ചാമത്തേതും ചിത്രമാണിത്.

ഇത് തികച്ചും ഒരു ഗ്യാംങ്‌സറ്റര്‍ മൂവിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധാണ്.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: