Month: November 2020
-
NEWS
ബാബ കാ ദാബയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; യൂട്യൂബര്‍ക്കെതിരെ കേസെടുത്തു
ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബ കാ ദാബ എന്ന ഭക്ഷണശാലയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ ഗൗരവ് വാസനെതിരെ കേസെടുത്തു. കടയുടമയായ 80 കാരനായ കാന്താപ്രസാദും ഭാര്യയും നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. തങ്ങള്‍ക്ക് സംഭാവനയെന്ന പേരില്‍ ഗൗരവ് വാസന്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു കാന്തപ്രസാദിന്റെ പരാതി. തങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് ഗൗരവ് വാസന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും നല്‍കി സംഭാവന സ്വീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളുടെ ഒരു വിവരവും ഗൗരവ് വാസവന്‍ തനിക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരവ് വാസനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും മാളവ്യ നഗര്‍ പോലീസ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് തങ്ങളുടെ ജീവിതം തകര്‍ത്തുവെന്ന് പൊട്ടിക്കരയുന്ന വൃദ്ധദമ്പതികളുടെ വീഡിയോ ഗൗരവ് വാസന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വന്നത്. തുടര്‍ന്ന് ലക്ഷങ്ങളുടെ സഹായമാണ് വൃദ്ധദമ്പതികളെ തേടിവന്നത്. എന്നാല്‍ പിന്നീട് ആ പണവുമായി…
Read More » -
NEWS
ഫാഷൻ ഗോൾഡ് തട്ടിപ്പ്; മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍
കാസർകോട് ∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ തെളിവ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്ന എഎസ്പി വിവേക് കുമാര്‍ പറഞ്ഞിരുന്നു. 800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്തത്.
Read More » -
NEWS
ഒന്‍പത് വിദേശ ഉപഗ്രങ്ങള്‍; പിഎസ്എല്‍വി -സി 49 വിക്ഷേപിച്ചു
കോവിഡ് പ്രതിസന്ധിക്കിടെ പിഎസ്എല്‍വി -സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. കനത്തമഴയും ഇടിമിന്നലും കാരണം പത്ത് മിനിറ്റ് വൈകിയാണ് വിക്ഷേപണം നടത്തിയത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 1 നെയും ഒമ്പത് വിദേശ ഉപഗ്രഹങ്ങളേയും വഹിച്ചുകൊണ്ടാണ് പിഎസ്എല്‍വി- സി 49ന്റെ വിക്ഷേപണം. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം.ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ് , ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷമുളള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണിത്.
Read More » -
NEWS
ചോദ്യം ചെയ്യല്‍ തുടരുന്നു; ഖമറുദ്ദീന്റെ അറസ്റ്റ് ഉടനെന്ന് സൂചന
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് രാവിലെ മുതല്‍ ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഇപ്പോഴും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്ന എഎസ്പി വിവേക് കുമാര്‍ പറഞ്ഞു. 800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തു. കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്യുന്നത്.
Read More » -
LIFE
‘കള്ള കണ്ണ്’; കല്‍വത്തി ഡെയ്‌സിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
മലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമായ കല്‍വത്തി ഡെയ്‌സിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കള്ള കണ്ണ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭരത് സജികുമാര്‍ ആണ് . കണ്ണന്‍ മംഗലത്തും ഹരി ടി.കെയും ചേര്‍ന്നൊരുക്കിയ വരികള്‍ക്ക് ഷൈജു അവറാനാണ് ഈണമൊരുക്കിയിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനം ആസ്വാദകരിലേയ്‌ക്കെത്തിച്ചത്. പ്രണയം പറയുന്ന ഈ മനോഹര ഗാനം ഇതിനോടകം പാട്ടുപ്രേമികള്‍ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും പാട്ടിനു ലഭിക്കുന്നത്. നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രാമാണിത്. ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്തരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സിജു വിത്സന്‍,റോണി ഡേവിഡ് രാജ്,നിര്‍മ്മല്‍ പാലാഴി,ബാദുഷ,സുനില്‍ ഇബ്രാഹിം,പ്രശാന്ത് അലക്‌സാണ്ടര്‍,സാം സി എസ്,മുകേഷ് മുരളീധരന്‍,ജീവ ജോസഫ്,നൂറിന്‍ ഷെറീഫ്,മൈഥിലി,സ്വാസിക, എന്നിവരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്. ജെനി ഹരിഹരന്‍, ജാഫര്‍ കടുവ,അഖില്‍ അക്കു,ജോയിമോന്‍ ചാത്തനാട്,അജ്മല്‍,വര്‍ഗ്ഗീസ്സ്,കിരണന്‍ പിള്ള,റിതു ബാബു,രജിന്ത്,അജ്മിന കാസിം,റിയ മറിയം,അഞ്ജു ജോസഫ്, തുടങ്ങിയവരാണ്…
Read More » -
NEWS
ഭാരത് ബയോടെക് കോവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍, ആദ്യഘട്ടത്തില്‍ നാല് വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന
കോവിഡിനെ തുരത്താന്‍ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഉറപ്പായതോടെ വിതരണനടപടികള്‍ക്കൊരുങ്ങി കേന്ദ്രം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നിര്‍മ്മിച്ച ഈ വാക്‌സിന്‍ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ആകാനാണ് ശ്രമം. നിലവില്‍ പണ ഈടാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യാനാണ് നടപടി. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആദ്യഘട്ടത്തില്‍ പ്രധാനമായും നാല് വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശവര്‍ക്കര്‍മാര്‍,എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പിലറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സൈന്യം എന്നി വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍, 50 വയസ്സിന് മുകളിലുളള , ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍, മറ്റുകേരോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിന് താഴെയുളളവര്‍ 1 കോടി എന്നി വിഭാഗക്കാര്‍ക്കാണ് ആദ്യവാക്‌സിന്‍ വിതരണം ലഭ്യമാക്കുക.
Read More » -
NEWS
ട്രംപ് വൈറ്റ് ഹൗസിൽ നിന്നിറങ്ങാൻ വിസമ്മതിച്ചാൽ എന്താകും അമേരിക്കയിലെ സ്ഥിതി ?
ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയവഴിയിലാണ് .നിലവിലെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആകട്ടെ പരാജയം സമ്മതിക്കാൻ മനസ്സില്ലാതെ നിൽക്കുകയാണ് .ഫലം വന്നിട്ടും സ്ഥാനമൊഴിയാൻ ട്രംപ് തയ്യാറായില്ലെങ്കിൽ ഫലമെന്താവും ? പരാജയപ്പെട്ട പ്രസിഡണ്ട് അധികാരം ഒഴിയാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യത്തിന്റെ ഭരണ ഘടനയിൽ ഇല്ല എന്നതാണ് വാസ്തവം .ഇതിനു മുമ്പ് അങ്ങിനെ ഒരു പരീക്ഷണം അമേരിക്കൻ ജനത നേരിട്ടിട്ടുമില്ല . ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിൽ പറയുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന്റെ കാലാവധി നാല് വർഷം ആണെന്നാണ് .ഇരുപതാം ഭേദഗതിയിൽ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും കാലാവധി ജനുവരി 20 നു ഉച്ചക്ക് കഴിയുമെന്നാണ് പറയുന്നത് .തുടർന്ന് അധികാരം ഏൽക്കുന്നയാൾ ഭരിക്കുമെന്നും. രണ്ടര നൂറ്റാണ്ടായി അധികാരത്തിൽ ഇരുന്ന പ്രസിഡന്റുമാർ നിയമം അനുസരിച്ചിട്ടുണ്ട്.സമാധാനപരമായ അധികാരക്കൈമാറ്റമാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ആണിക്കല്ല് .ട്രംപ് അധികാരമൊഴിയാൻ സമ്മതിച്ചില്ലെങ്കിൽ അമേരിക്കയിൽ അനിതരസാധാരണമായ സാഹചര്യം ഉണ്ടാകും എന്നതിൽ തർക്കമില്ല . എന്നാൽ ജനവിധി…
Read More » -
LIFE
ഉലകനായകന് ഇന്ന് 66-ാം പിറന്നാള്‍
ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവര്‍ത്തകരുമെല്ലാം. സമൂഹമാധ്യമങ്ങളില്‍ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നടിയും കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ മകളുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങളും ഇപ്പോള്‍ ശ്രദ്ധ കവരുകയാണ്. View this post on Instagram This little boy is my uncle Kamal. Happy birthday tomorrow. A post shared by Suhasini Hasan (@suhasinihasan)…
Read More » -
NEWS
അവസാനഘട്ട വോട്ടെടുപ്പ് ; ബിഹാറില്‍ ജെഡിയു നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പട്‌ന: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കവെ ജെഡിയു നേതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. മന്ത്രി രാംസേവക് സിങ്ങനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബജ്രംങ് ദള്‍ നേതാവ് ജയ് ബഹദൂര്‍ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. ബഹദൂര്‍ സിങ്ങിന്റെ പേരക്കൂട്ടി ധീനേന്ദ്ര സിങ്ങിന്റെ പരാതിയെതുടര്‍ന്ന് എപിസി സെക്ഷന്‍ 120 ബി ഗൂഢാലോചന, 302, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭരണകക്ഷിക്ക് വോട്ട് ചെയ്യണമെന്ന പ്രാചാരണത്തെ എതിര്‍ത്തതിന് ജയ് ബഹദൂര്‍സിങ്ങിനെ വകവരുത്താന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. തുടര്‍ന്ന് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ ബഹദൂര്‍ സിങ്ങിനെ വെടിവെയ്ക്കുകയായിരുന്നു. അതേസമയം, ജയ് ബഹദൂര്‍ സിങ്ങിനെ അറിയാമെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷം മനപൂര്‍വ്വം തന്റെ പേര് സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Read More »
