തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം; പി.സി ജോര്‍ജ് സുപ്രീംകോടതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന ആവശ്യവുമായി എംഎല്‍എ പി.സി ജോര്‍ജ് സുപ്രീംകോടതിയില്‍.
കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇതേ അവശ്യമുന്നയിച്ചുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതേ തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ പി സി ജോർജ് സുപ്രീംകോടതിയില്‍ അപ്പീൽ നൽകിയത്.
പൊതുജനാരോഗ്യം സംരക്ഷിച്ച് ആവശ്യമായ മുൻകരുതലോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.