Month: November 2020

  • NEWS

    റവന്യൂ വകുപ്പിലെ ഉന്നതനും ഭാര്യക്കും ഇ ഡിയുടെ നോട്ടീസ് ,വിഷയം ക്വാറി അഴിമതി ,ഇ ഡി നേരത്തെ നോട്ടീസ് നൽകിയ മറ്റൊരു ഉന്നതന് ക്വാറി ബിസിനസിൽ പങ്ക്

    പാറക്വാറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയലുകളുമായി ഹാജരാകാൻ റവന്യൂ വകുപ്പിലെ ഉന്നതന് ഇ ഡി നോട്ടീസ് നൽകി . ഇയാളുടെ ഭാര്യക്ക് ക്വാറി കൺസൽട്ടൻസി കമ്പനിയുമായി ബന്ധമുണ്ട് .വലിയ പദ്ധതികൾക്ക് ക്വാറി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ കൊണ്ട് വരാനും ഇ ഡി നിർദേശം ഉണ്ട് . അഴിമതിക്കാരനായ ഇയാളെ മാറ്റണമെന്ന് റവന്യൂ മന്ത്രി നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷ സംഘടനാ നേതാവായിട്ടുപോലും ഇയാളെ തുടരാൻ അനുവദിക്കുകയായിരുന്നു .പൊതുഭരണ വകുപ്പിൽ നിന്നുള്ള ഇടപെടൽ ആണ് ഈ ഉദ്യോഗസ്ഥന് തുണയായത് എന്നാണ് വിവരം . ഇ ഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയ ഉന്നതന് ഇയാളുടെ ഭാര്യ ഉടമയായിട്ടുള്ള ക്വാറി കൺസൽട്ടൻസി കമ്പനിയുമായിബന്ധമുണ്ടെന്നാണ് വിവരം .ഇക്കാര്യം പരിശോധിക്കാൻ കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിളിച്ചു വരുത്തുന്നത് .

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്‌ 19

    സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായണ്‍ നാടാര്‍ (78), പേരുംകുളം സ്വദേശി ആമീന്‍ (66), പ്ലാമൂട്ടുകോട് സ്വദേശിനി ചിന്ന പിള്ള (85), നെയ്യാറ്റിന്‍കര സ്വദേശിനി തങ്കം (58),…

    Read More »
  • NEWS

    മമ്മൂട്ടി പിന്മാറി ,കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി ,രാജാവിന്റെ മകൻ എന്ന സിനിമയുടെ അറിയാക്കഥകൾ പറഞ്ഞ് ഡെന്നിസ് ജോസഫ്

    നായകൻ തന്നെ വില്ലനാകുന്ന രാജാവിന്റെ മകൻ എന്ന ചിത്രത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .മമ്മൂട്ടി പിൻമാറിയതിനെ തുടർന്നാണ് മോഹൻലാലിലേയ്ക്ക് സിനിമ എത്തിയത് .മമ്മൂട്ടി മുറിയിൽ വന്നു വിൻസൻറ് ഗോമസിന്റെ ഡയലോഗുകൾ സ്വന്തം ശൈലിയിൽ പറഞ്ഞു പഠിക്കുന്നത് ഇപ്പോഴും ഓർമയുണ്ടെന്ന് ഡെന്നിസ് ജോസഫ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . നിറക്കൂട്ടിന്റെ സ്ക്രിപ്റ്റുമായി ജോഷിയെ കാണാൻ പോയ കഥയും ഡെന്നിസ് ജോസഫ് പറയുന്നുണ്ട് .തേക്കടിയിലെ മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ ചെല്ലാനാണ് ജോഷി പറഞ്ഞത് .തുടക്കക്കാരൻ ആയതുകൊണ്ട് വലിയ പരിഗണന ഒന്നും കിട്ടിയില്ല .പെട്ടെന്ന് കഥ കേട്ട് ഒഴിവാക്കാം എന്നായിരിക്കും ജോഷി കരുതിയത് എന്ന് തോന്നി .തിരക്കഥ നൽകി.ജോഷി ലാഘവത്തോടെ അത് വായിച്ചു തുടങ്ങി .ജോഷിയുടെ മുഖത്ത് ഭാവവ്യത്യാസം വന്നുതുടങ്ങി .വായന പൂർത്തിയായ ശേഷം ജോഷി പറഞ്ഞു .മലയാളത്തിലെ ഏറ്റവും മികച്ച തുരക്കഥ ആയിരിക്കില്ല ഇത് .പക്ഷെ എനിക്ക് കിട്ടിയ മികച്ച സ്ക്രിപ്റ്റ് ആണിത് .അതുകൊണ്ട് നമ്മൾ ഈ…

    Read More »
  • NEWS

    സെക്രട്ടേറിയറ്റ് തീപിടിത്തം അട്ടിമറി: മുല്ലപ്പള്ളി

    സെക്രട്ടേറിയറ്റ് തീപിടിത്തം വന്‍ അട്ടിമറിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന രേഖകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായി തീയിടുകയായിരുന്നു. സര്‍ക്കാരിന്റെ അറിവോടെ നടത്തപ്പെട്ട അട്ടിമറിയാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. പൊലീസിന്റെയും സെക്യൂരിറ്റി സ്റ്റാഫിന്റെയും നിയന്ത്രണം സ്വയം ഏറ്റെടുത്ത ചീഫ് സെക്രട്ടറിയുടെ നടപടി ദുരൂഹമാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തീപിടിത്ത കാരണമായി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടില്ല.കൂടാതെ സംഭവസ്ഥലത്ത് നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മദ്യക്കുപ്പികള്‍ വരെ ഇപ്പോള്‍ സുലഭമായി കിട്ടുന്ന ഒരു സ്ഥലമായി സെക്രട്ടറിയേറ്റ് മാറിയിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലുകളാണ് കത്തിയത്. അഗ്‌നിബാധ ഉണ്ടായ സമയത്ത് തന്നെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിപ്പിച്ചുകൊണ്ട് എല്ലാ രേഖകളും പിടിച്ചെടുക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറായില്ല.ചോദിക്കേണ്ടത് പോലെ ചോദിച്ചാല്‍ തത്തപ്പറയുന്നതുപോലെ…

    Read More »
  • LIFE

    ഡോക്ടറേറ്റ് ലഭിച്ചു

    ഉപഭോക്താവിന്‍റെ വാങ്ങല്‍ സ്വഭാവവുമായി ബന്ധപ്പെട്ട പഠനത്തിന് ടോണി സെബാസ്റ്റ്യന് ഡോക്ടറേറ്റ് ലഭിച്ചു.ഐഐടി ഗുവഹത്തിയിൽ നിന്നും ഡിസൈൻ മാനേജ്മന്റിലാണ് ടോണി സെബാസ്റ്റ്യൻ ഡോക്ടറേറ്റ് നേടിയത്. ഡോക്ടർ ടോണി പ്രോക്റ്റർ ആൻഡ്‌ ഗാംബിൾ സിംഗപൂരിൽ സീനിയർ സയന്റിസ്റ്റ്‌ ആണ്. കോട്ടയം ജില്ലയിൽ കാവുംകണ്ടം കോഴീക്കോട്ടു വി ഡിl ദേവസ്യയുടെയും റോസമ്മയുടെയും മകനാണ്. ബെറ്റി ജോർജ് ആണ് ഭാര്യ. ടാനിയാ സെബാസ്റ്റ്യൻ ആണ് സഹോദരി.

    Read More »
  • LIFE

    ബൈഡൻ വന്നത് ഇന്ത്യ -ചൈന ബന്ധത്തിലെ അമേരിക്കൻ നിലപാടിനെ എങ്ങനെ ബാധിക്കും ?

    ജോ ബൈഡൻ വിജയിക്കുക ആണെങ്കിൽ അത് ഇന്ത്യയ്ക്ക് നന്നായിരിക്കില്ല .ബൈഡന് ചൈനയോട് മൃദു സമീപനം ആണ് .ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ഡൊണാൾഡ് ട്രംപിന്റെ മകൻ ആണ് .തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പാരമ്യത്തിലാണ് ജൂനിയർ ട്രംപ് ഇങ്ങനെ പറഞ്ഞത് . ഇപ്പോൾ ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കമല ഹാരിസ് വൈസ് പ്രസിഡണ്ട് ആയും .എന്തായിരിക്കും ബൈഡന് ഇന്ത്യ -ചൈന ബന്ധത്തിലും ഇന്ത്യയുമായും ചൈനയുമായുമുള്ള അമേരിക്കയുടെ ബന്ധത്തിലും ഉള്ള നിലപാട് ? “”ചൈന ഉയർത്തുന്ന ഭീഷണി നാം അറിയേണ്ടിയിരിക്കുന്നു .അത് മറ്റാരേക്കാളും അമേരിക്കൻ ഇൻഡ്യക്കാർക്കറിയാം .”ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു . “150 കോടി ഡോളറിന്റെ സഹായമാണ് ചൈന ജോ ബൈഡന്റെ മകൻ ഹണ്ടറിന് നൽകിയിട്ടുള്ളത് .അവർക്കറിയാം ബൈഡനെ വിലക്കുവാങ്ങാമെന്ന് .ഇന്ത്യക്കിനി മോശം കാലമാണ് .”ട്രംപ് ജൂനിയർ കൂട്ടിച്ചേർത്തു . ജോ ബൈഡൻ ചൈനയോട് മൃദുസമീപനം പുലർത്തുമോ ?ബൈഡൻ അധികാരത്തിൽ ഏറാൻ ഇനി രണ്ടു മാസം കൂടി ഉണ്ട് .ചൈനയോടുള്ള നിലപാട്…

    Read More »
  • NEWS

    ബിഷപ്പ് കെ.പി യോഹന്നാന് കുരുക്ക് മുറുകുമോ..?

    ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റിലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വാങ്ങിയ ഐഫോണ്‍ തട്ടിപ്പറിച്ചോടിയ ഫാദര്‍ സിജോ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് ഫ്‌ളഷ് ചെയ്ത് കളയാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നുത്. ആദായ വകുപ്പ് പിടി മുറുക്കുമ്പോള്‍ ബിഷപ്പ് കെ.പി യോഹന്നാന് കുരുക്ക് മുറുകുമെന്ന് വേണം കരുതാന്‍. നിലവില്‍ അമേരിക്കയിലുള്ള കെ.പി.യോഹന്നാനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെടും.കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് ബിലിവേഴ്‌സ് ചര്‍്ച്ചിന്റേ പേരില്‍ വിദേശത്ത് നിന്നും സഹായമായി എത്തിയത്. ഈ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും, കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കും വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 3000 കോടി രൂപയോളം അനധികൃത ഇടപാട് നടന്നതായിട്ടാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പരിശോധനയ്ക്കിടെയാണ് സഭയുടെ വക്താവും മെഡിക്കല്‍ കോളജ് മാനേജറുമായ ഫാദര്‍ സിജോ മൊബൈല്‍ ഫോണ്‍…

    Read More »
  • NEWS

    അക്ഷരത്തെറ്റില്‍ കുരുങ്ങി ജലീല്‍; ഡോക്ടറേറ്റ്‌ പുന:പരിശോധിക്കണം: ഗവര്‍ണര്‍ക്ക് പരാതി

    ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ പ്രബന്ധങ്ങള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെ.ടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയതെന്നും അതിനാല്‍ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ക്യാംപെയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയിരുന്നു. പരാതി കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് ഗവര്‍ണര്‍ കൈമാറി. ഗവേഷകനായ മന്ത്രിയുടെ കുറിപ്പുകൡ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിയില്‍ പറയുന്നു. ജലീലിന്റെ പ്രബന്ധം യുജിസി സൈറ്റില്‍ ലഭ്യമാകാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പകര്‍പ്പ് ലഭ്യമാക്കുകയായിരുന്നു. മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലിമുസ്ലിയാരുടേയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ പ്രബന്ധത്തിലെ ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകകള്‍ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതി എന്ന ആരോപണം ഒഴിവാക്കാന്‍ ഉദ്ധരണികള്‍ വളച്ചൊടിച്ചാണ് എഴുതിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് നിലവില്ലിലാതിരുന്ന…

    Read More »
  • NEWS

    ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

    കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ അവര്‍ ഇനി മുതല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ പറയുന്നു. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യിലുള്ളവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകു. ഗെറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇവര്‍ പഴയത് പോലെ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് യാത്ര തിരിക്കും മുന്‍പ് നടത്താന്‍ സാധിക്കാതെ പോവുന്നവര്‍ക്ക് ഇന്ത്യയിലെത്തിയിട്ടും ഈ ടെസ്റ്റ് നടത്താവുന്നതാണ്. ഹൈദരബാദ്, മുംബൈ, കൊച്ചി, ഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നടത്തുന്ന ടെസ്റ്റിലും നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

    Read More »
  • NEWS

    സെക്രട്ടേറിയറ്റ് തീപിടിത്തം: തെളിവുകള്‍ അട്ടിമറിക്കാനുള്ള പൊലീസിന്റെ തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ സത്യം മൂടി വയ്ക്കാനും മൂടിയ വയ്ക്കാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കണം. ഈ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടയതെന്ന് ഫോറിന്‍സിക്കിന്റെ ഫിസിക്‌സ് വിഭാഗം കോടതിയില്‍ ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. കെമിസ്ട്രി വിഭാഗം നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളാണ് കണ്ടെത്തിയത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇരുപത്തി നാല് മണിക്കൂറും പൊലീസിന്റെ ശക്തമായ കാവലുള്ള സെക്രട്ടേറിയറ്റനുള്ളില്‍ മദ്യക്കുപ്പികള്‍ വന്നതെങ്ങനെ? വളരെ ഗൗരവമേറിയ കാര്യമാണിത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി ഉണ്ടായി എന്നു തന്നെയാണ്. എന്നാല്‍ ഫോറിന്‍സിക് പരിശോധനാ ഫലത്തെപ്പോലും തള്ളുകയാണ് സംസ്ഥാന പൊലീസ്…

    Read More »
Back to top button
error: