ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരുടെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ അവര്‍ ഇനി മുതല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ പറയുന്നു.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയ്യിലുള്ളവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകു. ഗെറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇവര്‍ പഴയത് പോലെ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.
ആര്‍ടിപിസിആര്‍ ടെസ്റ്റ് യാത്ര തിരിക്കും മുന്‍പ് നടത്താന്‍ സാധിക്കാതെ പോവുന്നവര്‍ക്ക് ഇന്ത്യയിലെത്തിയിട്ടും ഈ ടെസ്റ്റ് നടത്താവുന്നതാണ്. ഹൈദരബാദ്, മുംബൈ, കൊച്ചി, ഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നടത്തുന്ന ടെസ്റ്റിലും നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.