NEWS

അക്ഷരത്തെറ്റില്‍ കുരുങ്ങി ജലീല്‍; ഡോക്ടറേറ്റ്‌ പുന:പരിശോധിക്കണം: ഗവര്‍ണര്‍ക്ക് പരാതി

ന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ പ്രബന്ധങ്ങള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി.

നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരത്തെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെ.ടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയതെന്നും അതിനാല്‍ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ക്യാംപെയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തിയിരുന്നു.

Signature-ad

പരാതി കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് ഗവര്‍ണര്‍ കൈമാറി. ഗവേഷകനായ മന്ത്രിയുടെ കുറിപ്പുകൡ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിയില്‍ പറയുന്നു. ജലീലിന്റെ പ്രബന്ധം യുജിസി സൈറ്റില്‍ ലഭ്യമാകാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പകര്‍പ്പ് ലഭ്യമാക്കുകയായിരുന്നു.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലിമുസ്ലിയാരുടേയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ പ്രബന്ധത്തിലെ ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകകള്‍ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതി എന്ന ആരോപണം ഒഴിവാക്കാന്‍ ഉദ്ധരണികള്‍ വളച്ചൊടിച്ചാണ് എഴുതിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് നിലവില്ലിലാതിരുന്ന പ്രത്യേക കാലയളവിലെ വൈസ് ചാന്‍സിലര്‍ എം.കെ രാമചന്ദ്രന്‍ നായര്‍ ഇടപെട്ട്അദ്ദേഹത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നല്‍കിയതെന്നും പറയുന്നു.

Back to top button
error: