Month: November 2020

  • NEWS

    അമിത് ഷായുടെ പ്രതികരണത്തിനും രക്ഷിക്കാൻ ആയില്ല ,അർണാബ് ജയിലിൽ തുടരും

    റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആദ്യം പ്രതികരണവുമായി എത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് .മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി എന്നാണ് അമിത് ഷാ അര്ണാബിന്റെ അറസ്റ്റിനെ വ്യാഖ്യാനിച്ചത് .ബിജെപി സംഭവത്തെ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു . ഇപ്പോഴിതാ റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ അർണാബ് ഗോസാമിയ്ക്ക് ജാമ്യമില്ല എന്ന വാർത്തയുമെത്തുന്നു .കീഴ്‌ക്കോടതിയെ സമീപിക്കാം എന്നും നാല് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി . ഇതിനു പിന്നാലെ അർണാബ് അലിബാഗിലെ സെഷൻസ് കോടതിയെ സമീപിച്ചു .കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട അർണാബ് ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് . അതേസമയം അർണാബിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവർണറുടെ ഭാഗത്ത് നിന്ന് ചില ഇടപെടലുകൾ ഉണ്ടായി .ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി ഭഗത് സിങ് കോശിയാരി സംസാരിച്ചു .അർണാബിനെ കുടംബത്തെ…

    Read More »
  • NEWS

    എം.സി കമറുദ്ദീനും പി.വി അൻവറും… : ഡോ. ആസാദ്

    സാമ്പത്തിക തട്ടിപ്പു കേസില്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാന്‍ തടസ്സമൊന്നും ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. സന്തോഷം. അറസ്റ്റിലായ കമറുദ്ദീന്‍ എം.എല്‍.എയാവും മുമ്പ് മറ്റൊരു എം. എല്‍.എയ്ക്കെതിരെ ഉയര്‍ന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. കോടതി ഇടപെട്ട കേസില്‍ ചോദ്യം ചെയ്യാന്‍പോലും സംസ്ഥാന പൊലീസ് തയ്യാറല്ല. ആ എം.എല്‍.എ വിദേശത്തായതിനാല്‍ പറ്റുന്നില്ല എന്നത്രെ അന്വേഷണോദ്യോഗസ്ഥരുടെ വിലാപം. നിലമ്പൂര്‍ എം.എല്‍. എയായ പി.വി അന്‍വറിനെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിനെതിരെ പലവിധ പരാതികളുണ്ട്. സാമ്പത്തിക തട്ടിപ്പുകേസിന്റെ കാര്യമാണ് പറഞ്ഞു വന്നത്. ഭൂപരിഷ്കരണ നിയമം ലംഘിച്ചു ഭൂമി വാങ്ങിക്കൂട്ടിയെന്ന പരാതിയുമുണ്ട്. പരിസ്ഥിതി നിയമം ലംഘിച്ചു തടയണകള്‍ പണിതതായി കേസുണ്ട്. നിയമം ലംഘിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കേസുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളും കോടതികളും നടപടികള്‍ക്കു നിര്‍ദ്ദേശിച്ചിട്ടും അവയൊന്നും നടപ്പാക്കരുതെന്ന തീര്‍പ്പ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. കമറുദ്ദീന് കഴിയാത്തത് അന്‍വറിന് എളുപ്പം സാധിക്കും. അന്‍വറിന് വേണ്ടപ്പെട്ടവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. ഉദ്യോഗസ്ഥരിലും മാധ്യമങ്ങളിലുമുണ്ട്. നിയമം ലംഘിക്കുന്ന നിയമസഭാംഗം, പരിസ്ഥിതി തകര്‍ക്കുന്ന പരിസ്ഥിതി സമിതി അംഗം എന്നിങ്ങനെ…

    Read More »
  • NEWS

    ഇ ഡിക്കെതിരെ തുടർ നടപടിയില്ല ,ബിനീഷിന്റെ കുഞ്ഞിനെ തടഞ്ഞു വെച്ചതിൽ ഇടപെട്ടെന്നേ ഉള്ളൂ ,ബാലാവകാശ കമ്മീഷന്റെ വിശദീകരണം

    ബിനീഷ് കോടിയേരിയുടെ മകളെ തടഞ്ഞുവച്ചതിൽ ഇടപെട്ടെന്നെ ഉള്ളൂവെന്നും ഇ ഡിക്കെതിരെ തുടർനടപടിയില്ലെന്നും ബാലാവകാശ കമ്മീഷൻ .ബെംഗളൂരു ലഹരിമരുന്ന് കേസിലെ പണമിടപാട് സംബന്ധിച്ച് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു .ബിനീഷിന്റെ ഭാര്യയും മാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .26 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനിടെ കുഞ്ഞിന് ഉറങ്ങാൻ ആയില്ലെന്നും മാനസിക സമ്മർദ്ദം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു . ബിനീഷിന്റെ ഭാര്യാ പിതാവ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു .തുടർന്ന് അംഗങ്ങൾ എത്തി ഇ ഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് കുഞ്ഞിന് ഉൾപ്പെടെ പുറത്തിറങ്ങാൻ ഇ ഡി ഉദ്യോഗസ്ഥർ അനുമതി നൽകിയത് .കുട്ടിയുടെ അവകാശങ്ങൾ ഹനിച്ചെന്നു കാട്ടി കമ്മീഷൻ ഇ ഡിയ്ക്ക് നോട്ടീസും നൽകിയിരുന്നു .

    Read More »
  • LIFE

    …തളരരുതു നമ്മൾ അതിജീവിക്കും…

    നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ടു മാസങ്ങളായി എല്ലാ ആഘോഷങ്ങളും സാംസ്ക്കാരിക പരിപാടികളും മഹാമാരി താഴിട്ട് പൂട്ടിയപ്പോൾ അകമേ കണ്ണീർ ചാലിച്ച പതിനായിരകണക്കിനു കലാകാരന്മാരും കലാകാരികളും നമ്മുടെ കൊച്ച് കേരളത്തിലുണ്ട്… നാട്ടരങ്ങുകളിൽ തങ്ങളുടെ കഴിവുകൾ പ്രകടനമാക്കി ജീവിതം കൂട്ടിമുട്ടിപിച്ചു പ്രതീക്ഷകൾ ആയുധമാക്കി ജീവിച്ചവർ ഇന്നു കരകാണാകടലുപോലെ തിരതല്ലുകയാണ്… കരുനാഗപ്പള്ളി നാടകശാലക്കു വേണ്ടി റിട്ടേർഡ് അധ്യാപകനും കഴിഞ്ഞ 56 വർഷമായി തുടർച്ചയായി കൊല്ലം അശ്വതി ഭാവന നടക സമതി നടത്തി വരുന്ന കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടി കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കി കേരളത്തിലെ 54 ലോളം നാടക സാംസ്ക്കാരിക കലാകാരെ അണിനിരത്തി ചിത്രീകരിക്കുന്ന സിനിമ ഒരുക്കുന്നതാണ് പുതിയ വാർത്ത..വലിയ വനെന്നോ ചെറിയവനെന്നോ ഭാവമില്ലാത്ത ഒരു സംഘം പച്ചയായ മനുഷ്യർ സിനിമ എന്ന ഒരു വലിയ കൂട്ടായ്മയുടെ കുടകീഴിൽ എത്തിയ ആഹ്ലാദത്തിലാണ്… ചിലപ്പോൾ പെൺകുട്ടിക്കു ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “ഇടതു വലതു തിരിഞ്ഞ് “… ചേർത്തല രാജൻ, നിഖിൽ ബാബു, ജോഷി കാളാരൻ,…

    Read More »
  • NEWS

    ടിപ്പര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം

    കോട്ടയം: ടിപ്പര്‍ ലോറിയും ബൈക്കും കുട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (43) മകന്‍ മിഥുന്‍ (23) എന്നിവരാണ് മരിച്ചത്. രാജീവിന്റെ കൈയുടെ പരുക്ക് ചികിത്സിക്കാന്‍ ആശുപത്രിയിലേക്ക് വരുന്ന വഴി മോനിപ്പള്ളിയില്‍ വെച്ച് ടിപ്പര്‍ ലോറിയും ഇവരുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

    Read More »
  • NEWS

    കോവിഡ് ഒ.പി. സേവനങ്ങള്‍ ഇനി ഇ-സഞ്ജീവനി വഴിയും, പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വളരെ ശ്രദ്ധിക്കണം

    തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഇ-സഞ്ജീവനി വഴി ഇനി കോവിഡ് ഒ.പി. സേവനങ്ങളും ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിതര്‍ക്കും അതോടൊപ്പം പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിഡ് മുക്തരായവരില്‍ അനുബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ നേരിട്ടോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴിയോ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സേവനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒപിഡി വഴി ലഭ്യമാണ്. കോവിഡ് മുക്തരായി വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രത്യാഘാതങ്ങളെ പറ്റി പരിശോധിച്ചാല്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ലഘുവായ ലക്ഷണങ്ങള്‍ തൊട്ട് വളരെ സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് നേരിടുന്നതിന്…

    Read More »
  • NEWS

    ശബരിമല തീര്‍ത്ഥാടനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

    തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീര്‍ത്ഥാടനങ്ങളോടനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ശബരിമല തീര്‍ത്ഥാടനകാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്. ലോകത്തെമ്പാടും കോവിഡ് പശ്ചാത്തലത്തില്‍ പല തീര്‍ത്ഥാടനങ്ങള്‍ ഒഴിവാക്കുകയോ കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ച് നടത്തുകയോ ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ശബരിമല തീര്‍ത്ഥാടനത്തിനും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള ധാരാളം തീര്‍ത്ഥാടകരും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ മറ്റ് വ്യക്തികളും കൂട്ടമായെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകും. ദീര്‍ഘദൂര യാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്ന തീര്‍ഥാടകരില്‍ നിന്നും രോഗ വ്യാപനത്തിനും സാധ്യതയുണ്ട്. കൂടാതെ ഒത്തുകൂടുന്ന നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ്. വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങള്‍, ആള്‍ക്കൂട്ടം, മുഖാമുഖം സമ്പര്‍ക്കമുണ്ടാകുന്ന അവസരം എന്നീ 3 സാഹചര്യങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍…

    Read More »
  • LIFE

    കുമാര്‍ സാനു ഇനി മലയാളത്തിലേക്ക്; അരങ്ങേറ്റ ചിത്രം ‘അല്‍ക റാമ’

    പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു. റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്റെ മലയാള പ്രവേശം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളായ മഞ്ജുവാര്യര്‍ , ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരുന്നു. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ ഒരുങ്ങുന്നത് വേള്‍ഡ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറിലാണ്. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കര്‍, വിജയകുമാര്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, മറിമായം താരങ്ങളായ ഉണ്ണിരാജ്, സലീം, റിയാസ്, സ്‌നേഹ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി. കെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലികാണ് സംഗീതം പകരുന്നത്. ജാസി ഗിഫ്റ്റ് ആണ് പശ്ചാത്തല സംഗീതം. മധു ബാലകൃഷ്ണന്‍, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകര്‍.

    Read More »
  • NEWS

    ലഹരിമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്

    ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്. താരത്തിന്റെ മുംബൈയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. അര്‍ജുന്റെ കാമുകി ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വീണ്ടും എന്‍സിബി കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇയാള്‍ക്ക് രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി സംശയിക്കുന്നു. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ ഇന്നലെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.ഫിറോസ് നദിയാവാലയോടു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ലെന്ന് എന്‍സിബി വ്യക്തമാക്കി.

    Read More »
  • NEWS

    സെക്രട്ടേറിയറ്റിലെ തീപിടുത്തം: ദുരൂഹത തള്ളി പോലീസ്

    സെക്രട്ടേറിയറ്റിലെ തീപിടുത്തം സംബന്ധിച്ച് മാധ്യങ്ങളിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോലീസ് തള്ളി. ഫാനിനുള്ളിലുണ്ടായ തീപിടുത്തമാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തിന് തൊട്ടടുത്ത ക്യാബിനിലുണ്ടായിരുന്ന മദ്യക്കുപ്പിക്ക് തീപിടിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കുപ്പിയില്‍ മദ്യമുണ്ടായിരുന്നില്ലെന്നും ക്യാബിന്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥനോട് ഇതിനെപ്പറ്റി വിശദീകരണം തേടിയിരുന്നുവെന്നും അറിയിച്ചു. അപകടസ്ഥലത്ത് നിന്നും ശേഖരിച്ച സാധനങ്ങള്‍ വിദഗ്ദ പരിശോധനയ്ക്കായി നാഷണല്‍ ലാബിലേക്ക് അയക്കാനും തീരുമാനം ആയിട്ടുണ്ട്. ഫാനില്‍ തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോ അടക്കമാണ് പോലീസ് വിശദീകരണം നടത്തിയത് വര്‍ഷങ്ങളുടെ പഴക്കമുള്ള ഫാനിന് ഇലക്ട്രിക്കല്‍ തകരാര്‍ ഉണ്ടായിരിക്കാമെന്നും ഫാനിനുള്ളിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിന് മുകളിലെ പേപ്പറിലേക്ക് വീണ് തീപിടുത്തം ഉണ്ടായതാവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. തീപിടുത്തത്തിന് ഇടയാക്കുന്ന മറ്റ് വസ്തുക്കളൊന്നും സംഭവസ്ഥലത്ത് നിന്നും കണ്ടെത്താനായിട്ടില്ല. ഫാനിന്റെ ഉള്ളിലെ പ്ലാസ്റ്റിക് ഉരുകിയതുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ സംവിധാനം ഫോറന്‍സിക് ലാബിലില്ലാത്ത അവസരത്തിലാണ് നാഷണല്‍ ലാബിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. സംഭവസ്ഥലത്ത് നിന്നും സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയെങ്കിലും…

    Read More »
Back to top button
error: