NEWS

ബിഷപ്പ് കെ.പി യോഹന്നാന് കുരുക്ക് മുറുകുമോ..?

ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റിലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി വാങ്ങിയ ഐഫോണ്‍ തട്ടിപ്പറിച്ചോടിയ ഫാദര്‍ സിജോ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച് ഫ്‌ളഷ് ചെയ്ത് കളയാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നുത്.

Signature-ad

ആദായ വകുപ്പ് പിടി മുറുക്കുമ്പോള്‍ ബിഷപ്പ് കെ.പി യോഹന്നാന് കുരുക്ക് മുറുകുമെന്ന് വേണം കരുതാന്‍. നിലവില്‍ അമേരിക്കയിലുള്ള കെ.പി.യോഹന്നാനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ആവശ്യപ്പെടും.കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് ബിലിവേഴ്‌സ് ചര്‍്ച്ചിന്റേ പേരില്‍ വിദേശത്ത് നിന്നും സഹായമായി എത്തിയത്. ഈ തുക റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും, കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കും വകമാറ്റി ചിലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

3000 കോടി രൂപയോളം അനധികൃത ഇടപാട് നടന്നതായിട്ടാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. പരിശോധനയ്ക്കിടെയാണ് സഭയുടെ വക്താവും മെഡിക്കല്‍ കോളജ് മാനേജറുമായ ഫാദര്‍ സിജോ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചോടിയതും, തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ എറിഞ്ഞുടച്ച് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിച്ചതും. ഫാദര്‍ സിജോയ്‌ക്കെതിരെ തെളിവ് നശീകരണത്തിന് കേസ് വരും. തകര്‍ന്ന് ഫോണ്‍ ബാത്ത് റൂമില്‍ ഫ്‌ളെഷ് ചെയ്യാന്‍ തുടങ്ങുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണ്‍ കണ്ടെത്തുന്നത്. കൃത്യമായ ഇടപെടലിലൂടെ ഉദ്യോഗസ്ഥന്‍ ഫോണ്‍ തിരികെ വാങ്ങുകയായിരുന്നു. ഫാദര്‍ സിജോയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണിലെ ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുണ്ട് കൈയ്യിലുണ്ട്.

കേസിലെ പ്രധാനപ്പെട്ട മറ്റൊരു തെളിവായ പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ ജീവനക്കാരി ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടല്‍ കൊണ്ട് ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നിലും ഫാദര്‍ സിജോ ആണെന്ന് ആരോപണം ഉയരുന്നുണ്ട്. റെയ്ഡിനിടയില്‍ പതിനാലരക്കോടി രൂപയോളം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴുകോടിയോളം രൂപ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നും, ബാക്കി തുക വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ബിലിവേഴ്‌സ് സ്ഥാപകന്‍ കെ.പി.യോഹന്നാനും പ്രധാന നടത്തിപ്പുക്കാരനായ ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരേയും ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Back to top button
error: