Month: November 2020

  • NEWS

    കെ.സുരേന്ദ്രൻ പാർട്ടി അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

    ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ. പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തദ്ദേശതെരഞ്ഞെടുപ്പു തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായ ചർച്ച നടത്തി.

    Read More »
  • NEWS

    ബിഹാര്‍ തിരഞ്ഞെടുപ്പ്: ഫലം വൈകിയേക്കും

    പകല്‍ പാതി കഴിയുമ്പോള്‍ ബിഹാറില്‍ ആര് വാഴും, ആര് വീഴും എന്നുള്ളതിന് കൃത്യമായ ഉത്തരം എത്തിയിട്ടില്ല. എന്‍.ഡി.എ കേവല ഭൂരീപക്ഷം നേടിയെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോഴും വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന ആരോപണമുണ്ട്. 243 അംഗ സഭയില്‍ 122 സീറ്റുകള്‍ വിജയിക്കുന്നവര്‍ക്ക് കേവല ഭൂരിപക്ഷം നേടാനാവും. നിലവില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യം ലീഡ് ചെയ്യുന്നുമുണ്ട്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറ്റം നടത്തുകയാണ് ഗ്രാമപ്രദേശങ്ങളിലാണ് വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന ആരോപണമുയരുന്നത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ 20 ശതമാനം മാത്രം വോട്ടാണ് എണ്ണിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 23 സീറ്റുകളില്‍ ലീഡ് 1000 ല്‍ താഴെയും 23 സീറ്റുകളില്‍ ലീഡ് 500 ല്‍ താഴെയുമാണ്. നഗരപ്രദേശങ്ങളിലെ വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയിരിക്കുന്നതെന്നും ഗ്രാമപ്രദേശങ്ങളിലെ വോട്ടെണ്ണല്‍ കഴിയുന്നതോടെ നിലവിലെ സാഹചര്യം മാറാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

    Read More »
  • LIFE

    ഇത് ഫെയ്ക്കാണ്; അല്ലിയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രം അക്കൗണ്ടിനെക്കുറിച്ച് തുറന്നടിച്ച് പൃഥ്വിരാജും സുപ്രിയയും

    മകള്‍ അലംകൃതയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍സ്റ്റഗ്രാം പേജിനെതിരെ പ്രതികരിച്ച് നടന്‍ പൃഥ്വിരാജും സുപ്രിയയും രംഗത്ത്. അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈല്‍ പ്രചരിക്കുന്നത്. പ്രൊഫൈല്‍ മാനേജ് ചെയ്യുന്നത് പൃഥ്വിയും സുപ്രിയയും ആണെന്നും ബയോയില്‍ കൊടുത്തിരിക്കുന്നു. ഇതിനോടകം തന്നെ 934 പേരാണ് പ്രൊഫൈല്‍ ഫോളോ ചെയ്തത്. എന്നാല്‍ ഇത് വ്യാജമാണെന്നും ഒരു ആറുവയസ്സുകാരി മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യകത കാണുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. ‘ഈ വ്യാജ അക്കൗണ്ടിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോ?ഗം വേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനമെടുക്കാമ. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത് ‘ പൃഥ്വിയും സുപ്രിയയും കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ അപൂര്‍വ്വമായെ പൃഥ്വിയും സുപ്രിയയും മകളുടെ ചിത്രം പങ്കുവെയ്ക്കാറുളളൂ. അതില്‍ പകുതിയും അല്ലിയുടെ മുഖം കാണാതിരിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. View this post on…

    Read More »
  • NEWS

    ബീഹാർ ഫലം മാറിമറിയാം ,വോട്ടെണ്ണൽ വളരെ പതുക്കെ ,ആഘോഷിക്കാൻ നിൽക്കാതെ ബിജെപി

    ബിഹാർ ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നു രാഷ്ട്രീയ വിദഗ്ധർ .കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആയതിനാൽ വോട്ടെണ്ണൽ പ്രക്രിയ വളരെ പതുക്കെയാണ് എന്നതാണ് അതിനു കാരണം .കേവല ഭൂരിപക്ഷമായ 122 സീറ്റ് എൻ ഡി എ പിന്നിടുമ്പോൾ വെറും 10 % വോട്ട് മാത്രമാണ് എണ്ണിക്കഴിഞ്ഞത് എന്നാണ് വിവരം . കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത് .കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കി .എന്നാൽ ടേബിളുകളുടെ എണ്ണം വർധിപ്പിച്ചുമില്ല .അതായത് ഒരു ടേബിളിൽ 35 റൌണ്ട് വരെ ഒക്കെ വോട്ടെണ്ണൽ പോകാമെന്നു അർഥം . യഥാർത്ഥ ട്രെൻഡ് അറിയാൻ ഉച്ച കഴിയും എന്ന് ചുരുക്കം .അതുകൊണ്ട് തന്നെ ആഹ്ളാദ പ്രകടനം നടത്താൻ ബിജെപി വൃത്തങ്ങൾ തയ്യാറായിട്ടില്ലെന്നു .കൃത്യമായ ട്രെൻഡ് വന്നതിനു ശേഷം മതി ആഘോഷം എന്നാണ് നിർദേശം .

    Read More »
  • NEWS

    അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റിന് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു: കമലയ്ക്ക് തമിഴില്‍ കത്തയച്ച് സ്റ്റാലിന്‍

    ചെന്നൈ: യിഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കത്തില്‍ പറഞ്ഞു. അതേസമയം, കത്തിന്റെ പകര്‍പ്പ് സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അമേരിക്കയ്ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്നും കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിന്‍ കത്തില്‍ കുറിച്ചു. ഡി.എം.കെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ട് തന്നെ കമലയുടെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാന്‍ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു. സ്റ്റാലിന്‍ കത്തില്‍ പറയുന്നു. അതേസമയം, തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് കത്തയച്ചത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. அமெரிக்காவின் துணை அதிபராகப் பொறுப்பேற்கவிருக்கும் #KamalaHarris…

    Read More »
  • LIFE

    ജെഡിയുവിനെ വിഴുങ്ങി ബിജെപി ,അമിത് ഷായുടെ തന്ത്രം ഫലിച്ചു ,ചിരാഗിന് കുതിരപ്പവൻ

    എൻ ഡി എ യുടെ ഭാഗം ആയിരുന്നെങ്കിലും ബിഹാറിൽ ജെ ഡി യുവിന്റെ അപ്രമാദിത്യം ബിജെപിക്കുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു .നിതീഷിന്റെ വല്യേട്ടൻ കളിയിൽ ബിജെപി ദേശീയ നേതൃത്വം തന്നെ അസംതൃപ്തർ ആയിരുന്നു .തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ തുല്യ സീറ്റാണ് ഇരു കക്ഷികളും പങ്കിട്ടെടുത്തതെങ്കിലും നിതീഷിനെ ഒന്നാം നേതാവായി ഉയർത്തിക്കാട്ടുന്നതിൽ ബിജെപിയ്ക്ക് തൃപ്തി ഇല്ലായിരുന്നു . എങ്കിലും നിതീഷ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് ബിജെപി ആവർത്തിച്ചുകൊണ്ടിരുന്നു .എൻ ഡി എ ഘടകകക്ഷിയായ ചിരാഗ് പാസ്വാന്റെ എൽ ജെ പി നിതീഷുമായി ഇടഞ്ഞത് ബിജെപി അവസരമായി കണ്ടു എന്നാണ് വിമർശനം .അമിത് ഷായുമായി ചർച്ച നടത്തിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കാലത്ത് സഖ്യം വിടുന്നതെന്ന് ചിരാഗ് പാസ്വാൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് . നിതീഷിനെതിരെ ആയിരുന്നു ചിരാഗിൻറെ പ്രചാരണം മുഴുവൻ .അധികാരത്തിലെത്തിയാൽ ഒരുവേള നിതീഷിനെ ജയിലിൽ അടക്കുമെന്നു വരെ ചിരാഗ് പറഞ്ഞു .ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരണമെന്നും മോഡി രാമൻ ആണെങ്കിൽ താൻ…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 38,074 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആയി. ഒറ്റ ദിവസത്തിനിടെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 1,27,059. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,05,265 പേര്‍ ചികിത്സയിലാണ്. ഇതുവരെ 79,59,406 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ നിലവില്‍ 1,00,488 പേരാണ് ചികിത്സയില്‍ ഉള്ളത്. കര്‍ണാടകയില്‍ 32,955 പേരാണ് ചികിത്സയിലുള്ളത്. ആന്ധ്രാപ്രദേശില്‍ 21,235 പേരും തമിഴ്‌നാട്ടില്‍ 18, 825 പേരും നിലവില്‍ ചികിത്സയിലാണ്.

    Read More »
  • LIFE

    ബിഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷത്തിലേക്ക് ,ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും

    ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ കേവല ഭൂരിപക്ഷം മറികടന്നു .122 എന്ന മാന്ത്രിക സംഖ്യ മറികടന്ന എൻ ഡി എ ലീഡ് തുടരുകയാണ് . തുടക്കത്തിൽ മുന്നിട്ട് നിന്ന ശേഷം മഹാസഖ്യം പുറകോട്ട് പോകുന്ന കാഴ്ചയാണ് ഉള്ളത് .ഒരു വേള മഹാസഖ്യം കേവല ഭൂരിപക്ഷത്തിനു അടുത്തെത്തി .എന്നാൽ പിന്നീട് കണ്ടത് എൻ ഡി എ യുടെ മുന്നേറ്റമാണ് .ലീഡ് നേടിയ ശേഷം എൻ ഡി എ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല . എക്സിറ്റ് പോളുകളുടെ പ്രവചനം തെറ്റിക്കുന്ന ഫലമാണ് ബിഹാറിലേത് .മഹാസഖ്യം വിജയിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിച്ചത് . ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന .പോളിംഗ് തുടങ്ങി ആദ്യമണിക്കൂറുകളിൽ ആർ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നായിരുന്നു ലീഡ് നിലയിലെ സൂചനകൾ .എന്നാൽ എൻ ഡി എ മുന്നോട്ട് കുതിച്ചു തുടങ്ങിയതോടെ ബിജെപി കുതിച്ചു കയറി .

    Read More »
  • LIFE

    രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ ടീം വീണ്ടും…. ” സണ്ണി “

    ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലക്ക് പോസ്റ്റര്‍ റിലീസായി. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസെെനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍.

    Read More »
  • LIFE

    ദേശീയ-സംസ്ഥാന അന്താരാഷ്ട്ര പുരസ്കാര ജേതാക്കളുടെ “സയനൈഡ് “

    ഇരുപത് യുവതികള്‍ക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സയനെെഡ് “. മികച്ച നടിക്കുള്ള ദേശീയ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാങ്കേതിക രംഗത്തും അഭിനയ രംഗത്തും പുരസ്കാരജേതാക്കളായവരുടെ ഒരു വൻ സംഘവുമായാണ് സയനൈഡ് എന്ന ബഹുഭാഷാചിത്രത്തിന്റെ വരവ്. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ, ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം ” ഇൻ ദ നെയിം ഓഫ് ബുദ്ധ”, പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ‘പട്നാഗർ’ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ…

    Read More »
Back to top button
error: