Month: November 2020
-
NEWS
ചോദ്യം ചെയ്യലിനായി കെ.എം ഷാജി ഇഡി ഓഫീസില്‍ ഹാജരായി
കോഴിക്കോട്: പ്ലസ്ടു കോഴ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ എംഎല്‍എ കെ.എം ഷാജി ഹാജരായി. കോഴിക്കോട് ഇഡി ഓഫീസിലാണ് ഹാജരായത്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയെ തുടര്‍ന്നാണ് ഇഡി ചോദ്യം ചെയ്യലിനായി ഷാജിയെ വിളിപ്പിച്ചത്. കെ.എം ഷാജിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read More » -
NEWS
എന്‍.ഡി.എ മുന്നില്‍: ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി ക്ക് നേട്ടം
ബിഹാറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നു. നിലവില്‍ എന്‍.ഡി.എ 123 സീറ്റുകളില്‍ ലീഡ്് ചെയ്യുകയാണ്. 243 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളില്‍ ജയിക്കണം. ഇരുമുന്നണികളും വാശിയേറിയ പോരാട്ടത്തിലായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മഹാസഖ്യം ലീഡ് ചെയ്തപ്പോള്‍ പതിയെയായിരുന്നു എന്‍.ഡി.എ യുടെ കുതിപ്പ്. മഹാസഖ്യം ഭരണം പിടിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടേയും പ്രവചനം.
Read More » -
NEWS
ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം
സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷമിയുള്‍പ്പെടെയുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയുടേയും മറ്റും വാദം. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ കളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ 26 നായിരുന്നു സംഭവം .അശ്ളീല…
Read More » -
NEWS
മൈക്രോമാക്‌സ് ഇന്‍ 1 ബി ഇന്ന് പ്രീ-ബുക്കിംഗ് ആരംഭിക്കും
മൈക്രോമാക്‌സ് ഇന്‍ 1 ബി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രീ-ബുക്കിംഗ് ആരംഭിക്കും. രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലും വരുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ വരുന്നു. മൈക്രോമാക്‌സ് ഇന്‍ 1 ബി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില വരുന്നത്. ഡ്യുവല്‍ നാനോ സിം വരുന്ന മൈക്രോമാക്സ് ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് വാട്ടര്‍ഡ്രോപ്പ് രൂപകല്‍പ്പനയില്‍ വരുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി വരുന്ന ഈ ഡിവൈസിന് 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സെന്‍സറും എഫ് / 1.8 ലെന്‍സും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും…
Read More » -
NEWS
യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു
ചെന്നൈ: യുവതി ക്ഷേത്രത്തിനുളളില്‍ തീകൊളുത്തി മരിച്ചു. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മരിച്ചത്. ചെങ്കല്‍പെട്ടില്‍ മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവം. ബാധ കയറിയെന്നും ഇത് ഒഴിപ്പിക്കാന്‍ 21 ദിവസം ഈ ക്ഷേത്രത്തില്‍ കഴിയണമെന്നും മന്ത്രവാദി ഉപദേശിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പം ക്ഷേത്രത്തില്‍ കഴിഞ്ഞിരുന്നു. ബന്ധുക്കള്‍ ഉറങ്ങിയതിന് ശേഷം 2 മണിയോടെ ക്ഷേത്രത്തിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. അതേസമയം, യുവതിക്ക് മനോദൗര്‍ബല്യമുളളതായി പോലീസ് പറഞ്ഞു.
Read More » -
NEWS
ബി.ജെ.പിക്ക് മുന്നേറ്റം
ബിഹാര്‍ എന്‍.ഡി.എ-125 മഹാസഖ്യം-110 എല്‍.ജെ.പി-5 മറ്റുള്ളവര്‍-3 മധ്യപ്രദേശില്‍ ബിജെപിക്ക് ലീഡ്. ബി.ജെ.പി 18 കോണ്‍ഗ്രസ്സ്-09 മറ്റുള്ളവര്‍-1 ഗുജറാത്ത് ബിജെപി-7 കോണ്‍ഗ്രസ്സ്-1 മറ്റുള്ളവര്‍- ഉത്തര്‍പ്രദേശ് ബിജെപി-5 കോണ്‍ഗ്രസ്സ്- മറ്റുള്ളവര്‍-2
Read More » -
NEWS
ബിഹാറില്‍ എന്‍.ഡി.എ മുന്നേറ്റം മധ്യപ്രദേശില്‍ ബി.ജെ.പിക്ക് നേട്ടം
എന്‍.ഡി.എ-119 മഹാസഖ്യം-116 എല്‍.ജെ.പി-6 മറ്റുള്ളവര്‍-2 മധ്യപ്രദേശില്‍ ബിജെപിക്ക് ലീഡ്. ബി.ജെ.പി 18 കോണ്‍ഗ്രസ്സ്-8
Read More » -
NEWS
വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
സമൂഹമാധ്യമത്തിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയുടേയും മറ്റും വാദം. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ മുറിയില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ കളില്‍ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത്…
Read More » -
NEWS
എന്‍.ഡി.എ മഹാസഖ്യത്തെ പിന്നിലാക്കി
മഹാസംഖ്യം-119 എന്‍.ഡി.എ-116 എല്‍.ജെ.പി-6 മറ്റുള്ളവര്‍-2 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .
Read More » -
NEWS
പോര് കടുത്തു
മഹാസംഖ്യം-119 എന്‍.ഡി.എ-114 എല്‍.ജെ.പി-6 മറ്റുള്ളവര്‍-2 ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു. രാവിലെ 8 മണിയ്ക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു.മൊത്തം 3755 സ്ഥാനാര്‍ത്ഥികള്‍ ആണ് മാറ്റുരച്ചത് .55 കേന്ദ്രങ്ങളില്‍ ആയാണ് വോട്ടെണ്ണല്‍ .കോവിഡ് 19 ആണെങ്കിലും 2015 നെ അപേക്ഷിച്ച് ബിഹാറില്‍ പോളിംഗ് ശതമാനം കൂടിയത് രാഷ്ട്രീയ പാര്‍ട്ടികളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട് .
Read More »