ബിഹാര്‍ തിരഞ്ഞെടുപ്പ്: ഫലം വൈകിയേക്കും
പകല്‍ പാതി കഴിയുമ്പോള്‍ ബിഹാറില്‍ ആര് വാഴും, ആര് വീഴും എന്നുള്ളതിന് കൃത്യമായ ഉത്തരം എത്തിയിട്ടില്ല. എന്‍.ഡി.എ കേവല ഭൂരീപക്ഷം നേടിയെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോഴും വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്ന ആരോപണമുണ്ട്.
243 അംഗ സഭയില്‍ 122 സീറ്റുകള്‍ വിജയിക്കുന്നവര്‍ക്ക് കേവല ഭൂരിപക്ഷം നേടാനാവും. നിലവില്‍ 125 സീറ്റുകളില്‍ എന്‍.ഡി.എ സഖ്യം ലീഡ് ചെയ്യുന്നുമുണ്ട്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറ്റം നടത്തുകയാണ്
ഗ്രാമപ്രദേശങ്ങളിലാണ് വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന ആരോപണമുയരുന്നത്. ഈ പ്രദേശങ്ങളില്‍ ഇതുവരെ 20 ശതമാനം മാത്രം വോട്ടാണ് എണ്ണിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 23 സീറ്റുകളില്‍ ലീഡ് 1000 ല്‍ താഴെയും 23 സീറ്റുകളില്‍ ലീഡ് 500 ല്‍ താഴെയുമാണ്.
നഗരപ്രദേശങ്ങളിലെ വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയിരിക്കുന്നതെന്നും ഗ്രാമപ്രദേശങ്ങളിലെ വോട്ടെണ്ണല്‍ കഴിയുന്നതോടെ നിലവിലെ സാഹചര്യം മാറാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.