NEWS

24 മണിക്കൂറിനിടെ 38,074 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,074 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85,91,731 ആയി. ഒറ്റ ദിവസത്തിനിടെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ആകെ മരണം 1,27,059. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,05,265 പേര്‍ ചികിത്സയിലാണ്. ഇതുവരെ 79,59,406 പേര്‍ രോഗമുക്തരായി.

Signature-ad

മഹാരാഷ്ട്രയില്‍ നിലവില്‍ 1,00,488 പേരാണ് ചികിത്സയില്‍ ഉള്ളത്. കര്‍ണാടകയില്‍ 32,955 പേരാണ് ചികിത്സയിലുള്ളത്. ആന്ധ്രാപ്രദേശില്‍ 21,235 പേരും തമിഴ്‌നാട്ടില്‍ 18, 825 പേരും നിലവില്‍ ചികിത്സയിലാണ്.

Back to top button
error: