LIFENEWS

ബിഹാറിൽ എൻ ഡി എ കേവല ഭൂരിപക്ഷത്തിലേക്ക് ,ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ കേവല ഭൂരിപക്ഷം മറികടന്നു .122 എന്ന മാന്ത്രിക സംഖ്യ മറികടന്ന എൻ ഡി എ ലീഡ് തുടരുകയാണ് .

തുടക്കത്തിൽ മുന്നിട്ട് നിന്ന ശേഷം മഹാസഖ്യം പുറകോട്ട് പോകുന്ന കാഴ്ചയാണ് ഉള്ളത് .ഒരു വേള മഹാസഖ്യം കേവല ഭൂരിപക്ഷത്തിനു അടുത്തെത്തി .എന്നാൽ പിന്നീട് കണ്ടത് എൻ ഡി എ യുടെ മുന്നേറ്റമാണ് .ലീഡ് നേടിയ ശേഷം എൻ ഡി എ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല .

എക്സിറ്റ് പോളുകളുടെ പ്രവചനം തെറ്റിക്കുന്ന ഫലമാണ് ബിഹാറിലേത് .മഹാസഖ്യം വിജയിക്കുമെന്നാണ് ഭൂരിഭാഗം സർവേകളും പ്രവചിച്ചത് .

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന .പോളിംഗ് തുടങ്ങി ആദ്യമണിക്കൂറുകളിൽ ആർ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നായിരുന്നു ലീഡ് നിലയിലെ സൂചനകൾ .എന്നാൽ എൻ ഡി എ മുന്നോട്ട് കുതിച്ചു തുടങ്ങിയതോടെ ബിജെപി കുതിച്ചു കയറി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button