LIFETRENDING

‘മാസ്റ്റര്‍’ റിലീസ് തിയേറ്ററില്‍ തന്നെ

വിജയ്-വിജയ് സേതുപതി ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ് ‘മാസ്റ്റര്‍’. ചിത്രത്തിന്റെ ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി സംശയങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ ഇതിനെ സംബന്ധിച്ച പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും ‘മാസ്റ്റര്‍’ തീയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button
error: