റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു . സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ബലേറാവുവാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു.
സുഖോമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഇന്നലെ അര്‍ധരാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റി. എയര്‍ലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ മാറ്റിയത്. കോബ്ര 206 ബറ്റാലിയനിലുള്ളവരാണ് പരിക്കേറ്റവരില്‍ എല്ലാവരും.