NEWS

ചേര്‍ത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു; 3 പേര്‍ക്ക് പരുക്ക്

ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്.

കാറില്‍ യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു(22) സുഹൃത്തുക്കളായ അഭിജിത്ത്(20) ജിയോ(21) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

അനന്തുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Back to top button
error: