‘പാസ്സ്‌വേര്‍ഡ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാസ്സ്‌വേര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്രൈംബ്രാഞ്ച് ഐ.ജി.പി ശ്രീജിത്ത് ഐപിഎസാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ നടന്‍ ജോസ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് മലയാളത്തിലെ പ്രശസ്തരായ അന്‍പതോളം താരങ്ങളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റര്‍ റിലീസ് ചെയ്തു.

‘തിരകളുടെ രഹസ്യങ്ങള്‍’ എന്ന ടാഗ്ലൈനോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വര്‍ഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളെ ബാധിക്കുകയും പിന്നീട് ഒളിപ്പിച്ചുവെയ്ക്കുന്ന ചില രഹസ്യങ്ങള്‍ കണ്ടെത്താനായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍കൂടി കടന്നുവരികയും ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണിത്.

താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും അണിനിരക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ കേരളത്തില്‍ വെച്ച് ചിത്രീകരിക്കുന്നുണ്ട്.

ജെറോമാ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജീനാ ജോമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് മോന്‍സി സ്‌കറിയയാണ്.ഛായാഗ്രഹണം – ജിത്തു ദാമോദര്‍, എഡിറ്റര്‍ – സിയാന്‍ ശ്രീകാന്ത്, ഗാനരചന – ബി.കെ. ഹരിനാരായണന്‍. സംഗീതം – വില്യം ഫ്രാന്‍സിസ്, കോ-പ്രൊഡ്യൂസര്‍ – അബ്ദുല്‍ ലത്തീഫ് വഡുക്കൂട്ട്, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, ഡിസൈന്‍ – രജിന്‍ കൃഷ്ണന്‍, പിആര്‍ഓ – അജയ്തുണ്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *