വിവാഹവാഗ്ദാനം നല്‍കി 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബറിനെതിരെ യുവതി

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി.

ബാബറിന്റെ സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്താണ് താനെന്നും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 2010ല്‍ ബാബര്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നും വിവാഹം കഴിക്കാന്‍ തയ്യാറായിരിക്കെ ഇപ്പോള്‍ പിന്മാറിയിരിക്കുകയാണെന്നും യുവതി പറയുന്നു. ഇതേ തുടര്‍ന്ന് ശാരീരികമായ ഉപദ്രവമുണ്ടായെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ബാബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റനായി അടുത്തിടെയാണ് താരത്തെ തെരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് പര്യടനത്തിന്റെ ടീം ക്യാപ്റ്റനാണ് ബാബര്‍. നേരത്തെ തന്നെ ന്യൂസിലന്‍ഡിലെത്തിയ കളിക്കാര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. പാക് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് ബാബര്‍ വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *