NEWS
24 മണിക്കൂറിനിടെ 41,810 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ
24 മണിക്കൂറിനിടെ 41,810 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 496 പേരാണ് ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. 1,36,696 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.
ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 93,92,920 കോവിഡ് കേസുകളാണ്. ഇതില്‍ നിലവില്‍ 4,53,956 പേര്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 1,36,10,357 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.