കെ.എം ഷാജിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കണ്ണൂര്‍: പ്ലസ്ടു കോഴക്കേസില്‍ എംഎല്‍എ കെ.എം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്തരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി കെ.എം ഷാജി ഹാജരായി.
അഴിക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അതേസമയം, വേണ്ടത്ര രേഖകകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഷാജി പറഞ്ഞു.
കോഴിക്കോട് മാലൂര്‍കുന്നില്‍ ഷാജി നിര്‍മിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോര്‍പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.
അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണുള്ളത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും കഴിഞ്ഞ പത്ത് വര്‍ഷമായി നടന്ന ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെ സംബന്ധിച്ചും ഇ.ഡി. ചോദിച്ചറിഞ്ഞേക്കും. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.