Month: November 2020
-
NEWS
ഭക്ഷ്യസുരക്ഷ ലൈസന്‍സ്: ഓണ്‍ലൈന്‍ സംവിധാനം വന്നു
പാലക്കാട്: ഭക്ഷ്യസുരക്ഷയ്ക്കായി ലൈസന്‍സ്/രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐയുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍വന്നു. https://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വിസ് സെന്‍ററുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴിയോ ഭക്ഷ്യസംരംഭകര്‍ക്കും വിതരണ വില്‍പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലൈസന്‍സ്/രജിസ്ട്രേഷന്‍ നേടാവുന്നതാണെന്ന് പാലക്കാട് ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു. പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കും പ്രതിദിന ഉല്‍പാദനക്ഷമത 100 കിലോഗ്രാമില്‍ താഴെ മാത്രമുള്ള ഭക്ഷ്യ ഉല്‍പാദകര്‍ക്കും രജിസ്ട്രേഷന്‍ എടുത്താല്‍ മതി. ഒരു വര്‍ഷത്തേക്കാണ് 100 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. തട്ടുകടകള്‍, വഴിയോര കച്ചവടക്കാര്‍ വീടുകളില്‍നിന്ന് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തുന്നവര്‍ എന്നിവരും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷന്‍ എടുക്കണം. റസ്റ്റാറന്റുകള്‍, ഹോട്ടലുകള്‍, പലചരക്കുകടകള്‍, വില്‍പന മാത്രം നടത്തുന്ന ബേക്കറികള്‍ കാറ്ററിങ് സ്ഥാപനങ്ങള്‍, മറ്റ് ഭക്ഷ്യവിതരണ വില്‍പന സ്ഥാപനങ്ങള്‍ എന്നിവക്ക് ഭക്ഷ്യസുരക്ഷ ലൈസന്‍സിന് ഒരുവര്‍ഷത്തേക്ക് 2000 രൂപയാണ് ഫീസ്. ഭക്ഷ്യനിര്‍മാണ യൂനിറ്റുകള്‍ക്ക് ഉല്‍പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ 3000 മുതല്‍ 5000 വരെയാണ് വാര്‍ഷിക…
Read More » -
NEWS
രോഗബാധിതര്‍ക്ക് നേരിട്ടു വോട്ടു ചെയ്യുന്നതിന് ഓര്‍ഡിനന്‍സ്
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ അതിന് രണ്ടുദിവസം മുമ്പോ കോവിഡ്-19 ഉള്‍പ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്കവിലക്ക് (ക്വാറന്‍റൈന്‍) നിര്‍ദേശിക്കപ്പെട്ടവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള നിയമ പ്രകാരം പോളിങ് സമയം രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ്. പോളിങ്ങിന്‍റെ അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) സാംക്രമിക രോഗം ബാധിച്ചവര്‍ക്കും സമ്പര്‍ക്ക വിലക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ക്കും മാത്രം വോട്ട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാന്‍ ഭേദഗതി നിര്‍ദേശിക്കുന്നു. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് രോഗബാധയുള്ളവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ടിനുള്ള അവസരമാണുള്ളത്. എന്നാല്‍, ഈ വിഭാഗത്തിലുള്ളവര്‍ തപാല്‍ വോട്ടിന് മൂന്ന് ദിവസം മുമ്പോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന അതിലും കുറഞ്ഞ സമയത്തിനകമോ റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. മാത്രമല്ല, പോസ്റ്റല്‍ വോട്ട് അടയാളപ്പെടുത്തിയ വോട്ടര്‍പട്ടിക പോളിങ് ദിവസത്തിന് രണ്ടുദിവസം മുമ്പ്…
Read More » -
LIFE
നിത്യയും ശ്രിയയും ഒന്നിക്കുന്ന ‘ഗമനം’; ട്രെയിലര്‍ പുറത്ത്
തെന്നിന്ത്യന്‍ താരറാണിമാരായ നിത്യ മേനോന്‍, ശ്രിയ ശരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗമനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം ശ്രിയയുടെ വിവാഹശേഷമുളള ആദ്യ തിരിച്ചുവരവാണ്. കര്‍ണാടിക് ഗായിക ശൈലപുത്രി ദേവിയായിട്ടാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. ശിവ കണ്ടുകുറി, പ്രിയങ്ക ജവാല്‍ക്കര്‍, സുഹാസ്, ചാരുഹാസന്‍, പ്രിയ, ഇന്ദു ആനന്ദ്, സഞ്ജയ് സ്വരൂപ്, ബിതിരി സതി, നേഹന്ത്, രവി പ്രകാശ്, രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകനായ സുജാന റാവു തന്നെയാണ് .
Read More » -
NEWS
താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കറിന്റെ അറിവോടെ: സ്വപ്ന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി പുറത്ത്. താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നുമാണ് സ്വപ്‌നയുടെ മൊഴി. ഇന്നലെ ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഈ നിര്‍ണായക മൊഴി നല്‍കിയത്. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും ഇതു സംബന്ധിച്ച് അറിയാമായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ ഒരു ദിവസം കൂടി ശിവശങ്കറിനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇദ്ദേഹത്തെ ഒരു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
Read More » -
സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാം ,ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ
മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇ ഡി കോടതിയിൽ .ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇ ഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത് . സ്വർണക്കടത്തിനെ കുറിച്ചും നയതന്ത്ര ചാനൽ വഴിയുള്ള ഇലക്ട്രോണിക്സ് കടത്തിനെ കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് ഈ ടീം ഉള്ളതെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു . ലൈഫ് മിഷനിലെ അഴിമതി ,കെ ഫോൺ ഇടപാടിലെ അഴിമതി എന്നിവയെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു .യൂണിറ്റാക്കിനെ കൊണ്ട് വന്നതും കോഴ ഇടപാടിന് വഴിവച്ചതും ശിവശങ്കർ ആയിരുന്നുവെന്നും ഇ ഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു .
Read More » -
NEWS
വീണ്ടും അങ്ങാടി
കാലത്തിന്റെ കരങ്ങൾക്ക് മങ്ങലേല്പിക്കാൻ കഴിയാത്ത ദൃശ്യ കലാവിസ്മയമായിരുന്നു ‘ അങ്ങാടി ‘ എന്ന സിനിമ . നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കാല യവനികക്കുള്ളിൽ മറഞ്ഞ ജയൻ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഐ. വി. ശശി എന്ന സംവിധായകൻ്റെ സൃഷ്ടിയിൽ ദൃശ്യ വിസ്മയമായി ജന്മം കൊണ്ട , കയ്യടിച്ച് കേരളീയർ നെഞ്ചിലേറ്റിയ ജനപ്രിയ സിനിമ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച ‘ അങ്ങാടി ‘ , നവംബർ 16 മുതൽ ‘ എസ് ക്യുബ് ഫിലിംസ് ‘ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പുനരാവിഷ്ക്കരിക്കുന്നു. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്.പഴയ മലയാള പടത്തിനു ആദ്യമായി ഒരു മൂവി ട്രെയിലർ അവതരിപ്പിക്കുന്നത് എന്ന സവിശഷതയും’അങ്ങാടി ‘ സ്വന്തമാക്കുന്നു.
Read More » -
NEWS
പിതാവ് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുത്; ഫാന്‍സ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് വിജയ്
ചെന്നൈ: രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫാന്‍സ് അസോസിയേഷന്‍ യോഗം വിളിച്ച് നടന്‍ വിജയ്. ഇസിആറിലെ അതിഥി മന്ദിരത്തിലാണ് വിജയ് മക്കള്‍ ഇയക്കം ജില്ലാ ഭാരവാഹിതളുടെ യോഗം ചേര്‍ന്നത്. പിതാവ് എസ്. ചന്ദ്രശേഖരന്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരു രീതിയിലും സഹകരിക്കരുതെന്ന് താരം ഭാരവാഹികളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. അതേസമയം, മധുരയിലെ വിജയ് ആരാധകര്‍ ഓഭരവാഹി യോഗം ചേര്‍ന്ന് ചന്ദ്രശേഖര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ചേരില്ലെന്ന് പ്രതിജ്ഞയെടുത്തു. വിജയ് ഫാന്‍സ് അസോസിയേഷനെ, അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കമെന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാന്‍ ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ അപേക്ഷ നല്‍കിയതോടെയാണു ഭിന്നതയുടെ തുടക്കം. തീരുമാനം തന്റെ അറിവോടെയല്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയിറക്കി. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിനു ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി റജിസ്ട്രേഷന് അപേക്ഷിച്ചതെന്നും അതിനെതിരെ കേസ് കൊടുത്താല്‍ ജയിലില്‍ പോകാനും തയാറാണെന്നും പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയിന്റെ പേരിലാണ് വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ലെന്നും…
Read More » -
TRENDING
മുംബൈ ഇന്ത്യന്‍സ് വിജയിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം ഇതാണ് ദേവദാസ് തളാപ്പ്
ഐപിഎല്‍ 13-ാം സീസണിലും വിജയം നേടി മുംബൈ ഇന്ത്യന്‍സ് കുതിപ്പു തുടരുകയാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതിന് പിന്നിലെ കാരണം ടീമിന്റെ ഒത്തൊരുമയും ക്യാപ്റ്റന്റെ ക ൃത്യമായ ഇടപെടുകളുമാണ്.
Read More » -
NEWS
ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാവും. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും.ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും വൈകാതെ നിയന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും മാധ്യമസ്ഥാപന ഉടമ വാര്‍ത്തകള്‍ക്കെല്ലാം ഉത്തരവാദിയാവുകയും ചെയ്‌തേക്കും. ഏത് സംവിധാനമായിരിക്കും നിയന്ത്രണങ്ങൾക്കായി കൊണ്ട് വരുന്നതെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. നിയന്ത്രണങ്ങളുടെ വ്യാപ്തി എത്രത്തോളമായിരിക്കുമെന്നും, മാനദണ്ഡങ്ങൾ എന്തൊക്കെ ആയിരിക്കുമെന്നുമാണ് ഇനി അറിയേണ്ടത്. ഓൺലൈൻ വാർത്താ പോർട്ടലുകളും മറ്റും ആരംഭിക്കാൻ നിലവിൽ കാര്യമായ നിയമ നടപടികളൊന്നും പൂർത്തിയാക്കേണ്ടതായിട്ടില്ല. ഇതിന് മാറ്റം വരുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
Read More »
