NEWS

പതിമൂന്നുകാരിയെ ഗർഭിണിയാക്കി പത്താം ക്ളാസുകാരന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള അച്ഛന്റെ നീക്കം പാളി, കൗൺസലിംഗിൽ എല്ലാം തുറന്നുപറഞ്ഞ് മകൾ

കണ്ണൂരിൽ പതിമൊന്നുകാരിയെ ഗർഭിണിയാക്കി വിദേശത്തേയ്ക്ക് കടന്ന അച്ഛൻ കുടുങ്ങും. തന്നെ പീഡിപ്പിച്ചത് അച്ഛൻ ആണെന്ന് പെൺകുട്ടി മൊഴി നൽകി. പീഡിപ്പിച്ചത് ബന്ധു കൂടിയായ പതിനഞ്ചുകാരൻ ആണെന്ന് പറയാൻ ഇയാൾ മകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. തുടർന്ന് പെൺകുട്ടി പത്താം ക്ലാസുകാരൻ ആണ് ഉത്തരവാദി എന്ന് പോലീസിനോട് പറഞ്ഞു.

ലോക്ക്ഡൌൺ കാലത്ത് നാട്ടിലെത്തിയ അച്ഛൻ മകളെ നിരന്തരം പീഡിപ്പിക്കുക ആയിരുന്നു. പിന്നീട് അച്ഛൻ വിദേശത്തേയ്ക്ക് തിരിച്ചു പോയി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണി ആണെന്ന് കണ്ടെത്തുക ആയിരുന്നു. ഇക്കാര്യം പെൺകുട്ടി വിദേശത്തുള്ള അച്ഛനോട് പറഞ്ഞു. എന്നാൽ പതിനഞ്ചുകാരൻ പീഡിപ്പിച്ചു എന്ന് പറയാൻ ആയിരുന്നു അച്ഛന്റെ നിർദേശം.

വിശദമായ കൗൺസലിംഗിൽ ആണ് അച്ഛൻ തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്നത് എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker