Month: November 2020

  • NEWS

    കോട്ടയത്ത് കളം മുറുകുന്നു. അര്‍ഹമായ പരിഗണന വേണമെന്ന് ജോസ് പക്ഷം

    കോട്ടയത്ത് സീറ്റ് വിഭജനം വീണ്ടും ചേരിപ്പോരിലേക്ക് തിരിയുന്നു. കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് വേണമെന്ന ആവശ്യം എല്‍.ഡി.എഫ് കക്ഷികള്‍ തള്ളിയതാണ് പുതിയ ഭിന്നതയ്ക്ക് വഴി തുറന്നിരിക്കുന്നത്. ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ്സിന് ആഴത്തില്‍ വേരോട്ടമുണ്ട്. അതുകൊണ്ട് തന്നെ ജില്ലയില്‍ ഇനിയും സീറ്റുകള്‍ ലഭിക്കാന്‍ തങ്ങള്‍ അര്‍ഹരാണെന്നും സ്റ്റീഫന്‍ ജോര്ജ് കൂട്ടിച്ചേര്‍ത്തു. സിപിഐയും സിപിഎമ്മും വിട്ടുവിഴ്ച ചെയ്ത് പാര്‍ട്ടിയോട് സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്നത് രണ്ട് കൂട്ടര്‍ക്കും ഗുണത്തേക്കാള്‍ ദോഷമേ ചെയ്യു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മധ്യകേരളത്തില്‍ മുന്‍തൂക്കമുള്ള കേരള കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് പുതിയ തലവേദന.22 ഡിവിഷനുള്ള ജില്ലയില്‍ 12 സീറ്റാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ 9 സീറ്റ് നല്‍കാമെന്നാണ് സിപിഎം നിലപാട്. ബാക്കിയുള്ളതില്‍10 സീറ്റില്‍ സിപിഎം മത്സരിക്കു…

    Read More »
  • NEWS

    ജയമാലയുടേത് സിനിമ സ്റ്റൈൽ ഓപ്പറേഷൻ ,വീടിനെയും ജാതിയെയും കളിയാക്കിയത് പ്രകോപനമായി ,കൊന്നു തള്ളിയത് സൈലൻസർ ഘടിപ്പിച്ച തോക്കുകൊണ്ട്

    ചെന്നൈയിൽ ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ച് കൊന്നത് മരുമകളുടെ നേതൃത്വത്തിലുള്ള സംഘമെന്ന് വ്യക്തമായി .കൊലപാതക ശേഷം മഹാരാഷ്ട്രയിലേയ്ക്ക് രക്ഷപ്പെട്ട മൂന്നു പ്രതികളെ പോലീസ് കാറിൽ പിന്തുടർന്ന് പിടികൂടി .പ്രധാന പ്രതി ജയമാല അടക്കമുള്ളവർക്കായി തെരച്ചിൽ തുടരുന്നു . പണമിടപാട് സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ് ,ഭാര്യ പുഷ്പ ഭായ് ,മകൻ ശീതൾ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത് .ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ് .ജീവനാംശമായി ജയമാല ആവശ്യപ്പെട്ടത് 5 കോടി രൂപയാണ് .ഇത് തർക്കങ്ങൾക്ക് കാരണമായി . പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ ജയമാലയും സഹോദരങ്ങളും അടങ്ങിയ സംഘമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത് .സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തുമ്പ് ലഭിച്ചത് . വീട്ടിലെ ദാരിദ്ര്യത്തെയും ജാതിയെയും കളിയാക്കിയതാണ് ജയമാല ശീതളകുമാറിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകാൻ കാരണമെന്നാണ് പോലീസ് പറയുന്നത് .

    Read More »
  • NEWS

    ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി

    ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോധി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നു. ഇത്തവണയും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം സൈനീകര്‍ക്കൊപ്പമായിരിക്കും. ഈ ദീപാവലി കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ഈ ദീപാവലി ദിനത്തില്‍ സൈനീകര്‍ക്കായി ഒരു ദീപം തെളിയിക്കണമെന്നും പ്രധാമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു

    Read More »
  • NEWS

    മാര്‍ത്തോമസഭയുടെ പുതിയ തലവനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു

    മാര്‍ത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍ സ്ഥാനാരോഹണചടങ്ങുകള്‍ നടത്തിയത്. തന്നെ ആത്മീയമായും ഭൗതീകമായും നേര്‍വഴിക്ക് നടത്തിയവരോട് അദ്ദേഹം നന്ദി പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലക്‌സാണ്ടര്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകള്‍ നടന്നത്.

    Read More »
  • NEWS

    യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ട്രംപ്

    അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍ക്ക് വിരാമമിട്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ പരാജയം അംഗീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. 290 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡന്‍ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി നിയുക്ത പ്രസിഡന്റ് പടിയിറങ്ങേണ്ട സാഹചര്യം മാത്രമാണിപ്പോള്‍ നിലവിലുള്ളത്. ജോ ബൈഡന്‍ വിജയത്തിനടുത്ത് എത്തിയതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ട്രംപ്പും കൂട്ടരും ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. മാധ്യമങ്ങളുടെ മുന്‍പില്‍ കുറച്ച് ദിവസമായി പ്രത്യക്ഷപ്പെടാതിരുന്ന ട്രംപ് കഴഞ്ഞ ദിവസം റോസ് ഗാര്‍ഡിനില്‍ കോവിഡ് വാക്‌സിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ പരാജയത്തെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയത്. ഭാവിയില്‍ എന്തു തന്നെ സംഭവിച്ചാലും, ഏത് ഭരണകൂടമാണ് അപ്പോഴുണ്ടാവുക എന്നാര്‍ക്കറിയാം, കാലം പറയുമെന്ന് ഞാന്‍ കരുതുന്നു-ട്രംപ് പറഞ്ഞു. വോട്ടെണ്ണലില്‍ ക്രമക്കേടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് ട്രംപിന്റെയും കൂട്ടരുടേയും ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് അനുയായികള്‍ വിജയത്തിനെതിരെ കോടതിയില്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ട്രംപ്പിന്റെ…

    Read More »
  • NEWS

    ബിഹാറിനെ നയിക്കാന്‍ വീണ്ടും നിതീഷ് കുമാര്‍

    മഹാസഖ്യത്തിന്റെ വാഗ്ദാനങ്ങള്‍ തള്ളി ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, വിഐപി പാര്‍ട്ടിയും. മഹാസഖ്യം തങ്ങള്‍ക്ക് വെച്ചു നീട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയയുടെ തീരുമാനം. മുകേഷ് സാഹ്നിയുടെ വിഐപി പാര്‍ട്ടിയും തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയായിരുന്നു. രണ്ട് മന്ത്രി സ്ഥാനങ്ങളാണ് വിഐപി പാര്‍ട്ടിക്ക് മഹാസഖ്യം ഓഫര്‍ ചെയ്തത്. ഇതോടെ മഹാസഖ്യത്തിന്റെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്റെ തലപ്പത്തേക്ക് വരികയാണ്. തിങ്കളാഴ്ചയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാന വകുപ്പുകള്‍ ജെ.ഡി.യു വിന് തന്നെ നല്‍കും എന്ന വ്യവസ്ഥയോടെയാണ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി തുളസമ്മ (52), പേരൂര്‍ക്കട സ്വദേശി വിന്‍സന്റ് (68), തിരുവനന്തപുരം സ്വദേശി…

    Read More »
  • ആദ്യം രാജിവെക്കേണ്ടത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

    മുഖ്യമന്ത്രിയാണ് ആദ്യം രാജിവെക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത പശ്ചാത്തലത്തിൽ ആണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം . ഗുരുതരമായ അധോലോക പ്രവർത്തനങ്ങൾ നടക്കുന്നയിടം ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് .ആദ്യം മുഖ്യമന്ത്രി രാജി വെക്കുകയായിരുന്നു വേണ്ടത് -രമേശ് ചെന്നിത്തല പറഞ്ഞു . ഇപ്പോഴത്തെ സംഭവവികാസങ്ങൾ പാർട്ടിയിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് .ഇതുപോലെ അവസ്ഥയും പ്രതിസന്ധിയും പാർട്ടിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

    Read More »
  • NEWS

    അരിസോനയിലും ജോ ബൈഡന്‍ തന്നെ

    ഒരാഴ്ച നീണ്ടു നിന്ന അരിസോനയിലെ വോട്ടുകളെണ്ണി തീര്‍ന്നപ്പോള്‍ വിജയം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന് വേണ്ടിയിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. അരിസോന സ്‌റ്റേറ്റിലെ വിജയം കൂടി അരികിലെത്തിയതോടെ ജോ ബൈഡന് 290 വോട്ടുകള്‍ ആകെ ലഭിച്ചു. ഏഴ് പതിറ്റാണ്ടിനിടെ അരിസോനയില്‍ ജയിക്കുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. അതേ സമയം തിരഞ്ഞെടുപ്പിലെ തോല്‍വി ഡോണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടുമില്ല എന്നതും കൗതുകകരമായ കാര്യമാണ്. വോട്ടെണ്ണലില്‍ ക്രമക്കേടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് ട്രംപിന്റെയും കൂട്ടരുടേയും ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് അനുയായികള്‍ വിജയത്തിനെതിരെ കോടതിയില്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ട്രംപ്പിന്റെ അനുയായികള്‍ നല്‍കിയ കേസ് പലയിടത്തും തള്ളിയിട്ടുണ്ട്. ട്രംപം തോല്‍വി അംഗീകരിക്കാത്തതുകൊണ്ട് ഭരണകൈമാറ്റം പ്രതിസന്ധിയിലാണ്. പുതിയ സമിതിക്ക് ഫണ്ട് അനുവദിക്കേണ്ട ജനറല്‍ സര്‍വ്വീസസും ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

    Read More »
  • NEWS

    ആകാശത്തില്‍ ഉയര്‍ന്ന് പറന്ന് സൂര്യയുടെ സൂററൈ പോട്ര്

    നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഒരു തീവ്രമായ സ്വപ്‌നം മനസിലുണ്ടോ.? അതിന് വേണ്ടി എത്ര നാള്‍ വേണമെങ്കിലും കഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക് മനസുണ്ടോ.? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സൂററൈ പോട്ര് എന്ന ചിത്രം കാണണം. കാരണം മുന്നോട്ട് കുതിക്കുന്ന നിങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരാനും കരുത്തോടെ സഞ്ചരിക്കാനും ഈ ചിത്രം ഒരു ഊര്‍ജം തരും. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് സൂററൈ പോട്ര്. സാധാരണക്കാരനും പ്ലെയിനില്‍ സഞ്ചരിക്കണമെന്ന് ആഗ്രഹിച്ച ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന മനുഷ്യന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സുധ കൊങ്കര ചിത്രം അണിയിച്ചൊരുക്കിയത്. ഒരു ബയോപിക് എന്നതിനപ്പുറത്തേക്ക് എല്ലാത്തരം പ്രേക്ഷകരേയും തൃപ്ത്തിപ്പെടുത്തുന്ന സിനിമാണ് സൂററൈ പോട്ര്. കഥാപാത്രങ്ങളായി അരങ്ങിലെത്തിയ ഓരോരുത്തരും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. മലയാളികളുടെ പ്രീയപ്പെട്ട ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും സൂര്യയ്‌ക്കൊപ്പമോ ചിലയിടങ്ങളില്‍ സൂര്യയ്ക്ക് മുകളിലോ തങ്ങളുടെ പ്രകടനം കൊണ്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മാരാ എന്ന കഥാപാത്രത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം സാധാരണക്കാര്‍ സഞ്ചരിക്കുന്ന…

    Read More »
Back to top button
error: