കോട്ടയത്ത് കളം മുറുകുന്നു. അര്‍ഹമായ പരിഗണന വേണമെന്ന് ജോസ് പക്ഷം
കോട്ടയത്ത് സീറ്റ് വിഭജനം വീണ്ടും ചേരിപ്പോരിലേക്ക് തിരിയുന്നു. കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് വേണമെന്ന ആവശ്യം എല്‍.ഡി.എഫ് കക്ഷികള്‍ തള്ളിയതാണ് പുതിയ ഭിന്നതയ്ക്ക് വഴി തുറന്നിരിക്കുന്നത്. ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ്സിന് ആഴത്തില്‍ വേരോട്ടമുണ്ട്. അതുകൊണ്ട് തന്നെ ജില്ലയില്‍ ഇനിയും സീറ്റുകള്‍ ലഭിക്കാന്‍ തങ്ങള്‍ അര്‍ഹരാണെന്നും സ്റ്റീഫന്‍ ജോര്ജ് കൂട്ടിച്ചേര്‍ത്തു. സിപിഐയും സിപിഎമ്മും വിട്ടുവിഴ്ച ചെയ്ത് പാര്‍ട്ടിയോട് സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്നത് രണ്ട് കൂട്ടര്‍ക്കും ഗുണത്തേക്കാള്‍ ദോഷമേ ചെയ്യു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മധ്യകേരളത്തില്‍ മുന്‍തൂക്കമുള്ള കേരള കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് പുതിയ തലവേദന.22 ഡിവിഷനുള്ള ജില്ലയില്‍ 12 സീറ്റാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ 9 സീറ്റ് നല്‍കാമെന്നാണ് സിപിഎം നിലപാട്. ബാക്കിയുള്ളതില്‍10 സീറ്റില്‍ സിപിഎം മത്സരിക്കു അഞ്ച് സീറ്റുകളില്‍ മത്സരിച്ചിരുന്ന സിപിഐ ഒരു സീറ്റ് വിട്ടു നല്‍കി നാലിലേക്ക് ഇത്തവണ ഒതുങ്ങി. സിപിഐ ഒരു സീറ്റ് കൂടി നല്‍കിയാലേ ജോസ് പക്ഷത്തിന് 9 സീറ്റ് നല്‍കാനാവു. എന്നാല്‍ സിപിഐ അതിന് തയ്യാറല്ല. സിപിഎം സീറ്റ് നല്‍കട്ടെ എന്നാണ് സിപിഐ നിലപാട്