NEWS

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ട്രംപ്

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍ക്ക് വിരാമമിട്ട് ഡൊണാള്‍ഡ് ട്രംപ് തന്റെ പരാജയം അംഗീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. 290 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡന്‍ പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി നിയുക്ത പ്രസിഡന്റ് പടിയിറങ്ങേണ്ട സാഹചര്യം മാത്രമാണിപ്പോള്‍ നിലവിലുള്ളത്. ജോ ബൈഡന്‍ വിജയത്തിനടുത്ത് എത്തിയതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ട്രംപ്പും കൂട്ടരും ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. മാധ്യമങ്ങളുടെ മുന്‍പില്‍ കുറച്ച് ദിവസമായി പ്രത്യക്ഷപ്പെടാതിരുന്ന ട്രംപ് കഴഞ്ഞ ദിവസം റോസ് ഗാര്‍ഡിനില്‍ കോവിഡ് വാക്‌സിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ പരാജയത്തെക്കുറിച്ചുള്ള ആദ്യ സൂചന നല്‍കിയത്. ഭാവിയില്‍ എന്തു തന്നെ സംഭവിച്ചാലും, ഏത് ഭരണകൂടമാണ് അപ്പോഴുണ്ടാവുക എന്നാര്‍ക്കറിയാം, കാലം പറയുമെന്ന് ഞാന്‍ കരുതുന്നു-ട്രംപ് പറഞ്ഞു.

വോട്ടെണ്ണലില്‍ ക്രമക്കേടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് ട്രംപിന്റെയും കൂട്ടരുടേയും ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് അനുയായികള്‍ വിജയത്തിനെതിരെ കോടതിയില്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ട്രംപ്പിന്റെ അനുയായികള്‍ നല്‍കിയ കേസ് പലയിടത്തും തള്ളിയിട്ടുണ്ട്. ട്രംപം തോല്‍വി അംഗീകരിക്കാത്തതുകൊണ്ട് ഭരണകൈമാറ്റം പ്രതിസന്ധിയിലാണ്. പുതിയ സമിതിക്ക് ഫണ്ട് അനുവദിക്കേണ്ട ജനറല്‍ സര്‍വ്വീസസും ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

Back to top button
error: