Month: November 2020
-
NEWS
കോടിയേരിയുടേത് പടിയിറക്കമല്ല, അവധി കഴിഞ്ഞ് തിരികെയെത്തും-എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചത് വലിയ വാര്‍ത്തയാവുകയാണ്. മകന്‍ ബിനീഷിന്റെ കേസില്‍ ഉത്തരം മുട്ടിയാണ് കോടിയേരി പടിയിറങ്ങുന്നതെന്ന് പലയിടത്ത് നിന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കോടിയേരി അവധിയില്‍ പ്രവേശിച്ചതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കോടിയേരി ബാലാകൃഷ്ണന് ശാരീരകമായി ബുദ്ധിമുട്ടുകളുണ്ട്. തുടര്‍ ചികിത്സകളും ചെയ്യേണ്ട സമയമായിട്ടുണ്ട്. അതിനാല്‍ അദ്ദേഹം പാര്‍ട്ടി സെക്രട്ടേറിയറ്റിനോട് അവധിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകളുള്ളതു കൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെ അവധിയില്‍ പോവാന്‍ അനുവദിച്ചത്. അദ്ദേഹം പാര്‍ട്ടിയുടെ കരുത്തുറ്റ സാരഥിയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയ ശേഷം തിരികെയെത്തും. കോടിയേരിയുടെ ഒഴിവില്‍ പാര്‍ട്ടി സെക്രട്ടറി ചുമതല എ.വിജയരാഘവന് നല്‍കിയിട്ടുണ്ട്. രാഷ്ടീയ കുപ്രചരണങ്ങളെ പാര്‍ട്ടി മുന്‍പ് നേരിട്ടതു പോലെ തന്നെ നേരിടും. ഇതൊന്നും പാര്‍ട്ടിയെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പാര്‍ട്ടിയും സംസ്ഥാനവും ഒരു തിരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുകയാണ്. ഈ അവസരത്തില്‍ പാര്‍ട്ടി സെക്രട്ടറി മാനസികമായും ശാരീരകമായും ആരോഗ്യവാനാവണം.…
Read More » -
LIFE
കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു
https://youtu.be/6u5P3SZNE1M സിപിഐഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പോകുന്ന കോടിയേരി ബാലകൃഷ്ണൻ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു. തന്നെ അവധിയിൽ പോകാൻ അനുവദിക്കണം എന്ന അഭ്യർത്ഥന മുന്നോട്ട് വയ്ക്കുന്നതിനോടൊപ്പമാണ് കോടിയേരി ഇക്കാര്യവും പറഞ്ഞത്. അവധിയിൽ ഉറച്ചു നിൽക്കുക എന്ന തീരുമാനത്തോടെ തന്നെയാണ് കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തത്. യോഗം തുടങ്ങിയപ്പോൾ തന്നെ രണ്ട് നിമിഷം തന്നെ കേൾക്കണം എന്ന് കോടിയേരി ആവശ്യപ്പെട്ടു. പാർട്ടി രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടാൻ പോകുകയാണ്. പാർട്ടിയെ നയിക്കാൻ ശാരിരീകവും മാനസികവുമായി ശക്തിയുള്ള സെക്രട്ടറി ആണ് വേണ്ടത്. തനിയ്ക്ക് ഇപ്പോൾ ഇത് രണ്ടും ഇല്ല. ഈ പശ്ചാത്തലത്തിൽ തന്നെ അവധിയിൽ പോകാൻ അനുവദിക്കണം. കുടുംബം വ്യക്തിയുടെ ഭാഗം തന്നെയാണ്. തന്റെ മകൻ ഇ ഡി കേസിൽ പെട്ട് ജയിലിൽ ആണ്. തെരഞ്ഞെടുപ്പ് രംഗത്ത് ഓരോ സ്ഥാനാർഥിയും പ്രവർത്തകനും ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വരും ആ സാഹചര്യം ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു-കോടിയേരി വികാരാധീനനായി പറഞ്ഞു. തുടർന്നൂടെ എന്ന് പിണറായി…
Read More » -
NEWS
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അനുവദിച്ചു
സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അനുവദിച്ചു. പകരം ചുമതല എ വിജയരാഘവന്. ആരോഗ്യകാരണങ്ങൾ ആണ് അവധിയ്ക്ക് കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
Read More » -
NEWS
ചൈനയ്ക്ക് ട്രംപ്പിന്റെ പണി
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പരാജയമേറ്റെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുമ്പോഴും ഡോണാള്‍ഡ് ട്രംപ്പിന്റെ ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിഞ്ചു പോലും കുറവ് വന്നിട്ടില്ല. ട്രംപിന്റെ പുതിയ ഉത്തരവില്‍ ചൈനീസ് സൈന്യത്തിന് സഹായകരമാകുന്ന എല്ലാ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പിനികളില്‍ മുതല്‍ മുടക്കുന്നതിന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. 31 ചൈനീസ് കമ്പിനികളെ നോട്ടമിട്ടാണ് ട്രംപിന്റെ പുതിയ നടപടി. ചൈന ടെലികോം, ചൈന മൊബൈല്‍, പ്രമുഖ വീഡിയോ നിരീക്ഷണ ഉപകരണ നിര്‍മ്മാതാക്കളായ ഹിക്ക്‌വിഷന്‍, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വാവോയ് എന്നി കമ്പിനികള്‍ക്കും ഉത്തരവ് ബാധകമാണ്. അമേരിക്കന്‍ പൗരന്മാര്‍ ഇത്തരം കമ്പിനികളില്‍ ഉടമസ്ഥാവകാശം നേടുകയോ മറ്റൊരു തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ പാടിലെന്നോ ഉത്തരവില്‍ പറയുന്നു. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പിനികളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ 2021 നവംബര്‍ വരെയാണ് ഉത്തരവില്‍ അവധി നല്‍കിയിരിക്കുന്നത്. ഉത്തരവ് പുറത്ത് വന്നതോടെ പട്ടികയിലെ കമ്പിനികളുടെ ചൈനീസ് ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.
Read More » -
LIFE
നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയോട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസില്‍ ഒരുപാട് പേരെ ചോദ്യം ചെയ്യുകയും സഹപ്രവര്‍ത്തകരായ പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ലാലിനോട് മൊഴി മാറ്റിപ്പറയണം എന്നാവശ്യപ്പെട്ട് എം.എല്‍.എ യുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബന്ധപ്പെട്ടു എന്നുള്ളതാണ്. വിപിന്‍ ലാലിന്റെ നാട്ടിലെത്തി വക്കീലിന്റെ ഗുമസ്തനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ മൊഴിമാറ്റി പറയണം എന്നാവശ്യപ്പെത്. പിന്നീട് നിരന്തരം കത്തുകളിലൂടെയും ഇതേ ആവശ്യവുമായി ആളുകള്‍ എത്തിയിരുന്നുവെന്നും വിപിന്‍ലാല്‍ പറയുന്നു. സമ്മര്‍ദ്ദം തുടര്‍ന്നപ്പോഴാണ് സെപ്റ്റംബര്‍ 26 ന് വിപിന്‍ ലാല്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ലോഡ്ജിലെയും ഇയാള്‍ വന്ന സ്വര്‍ണക്കടയിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇയാള്‍ എം.എല്‍.എ യുടെ പി.എ ആണെന്ന് തിരിച്ചറിഞ്ഞത്.
Read More » -
NEWS
രാജ്യത്ത് 44,878 കോവിഡ് രോഗികള്‍
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 44,878 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ 4,84,547 പേരാണ് രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 547 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടിയില്‍ സംഭവിച്ചത്. ഇതോടെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,28,688 ആയി.
Read More » -
NEWS
ബിജെപി മുകളിലേക്ക്, സഖ്യം താഴേക്ക്.
ബിജെപി വളരുമ്പോള്‍ ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ)തളരുകയാണെന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ബിഹാറിലെ വിജയത്തിനും ബിജെപിക്ക് ഈ സഖ്യത്തിന്റെ മറ ആവശ്യമായിരുന്നു. അതിന്റെ സന്തോഷം മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ടെന്നതാണ് സത്യം. പാര്‍ട്ടിക്ക് കരുത്തില്ലാത്ത സ്ഥലങ്ങളില്‍ ഇനിയും ഈ തന്ത്രം പ്രയോഗിക്കുന്നത് ശരിയാകുമോ എന്ന ആശങ്കയും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി വളരുമ്പോള്‍ സഖ്യം ചെറുതാകുന്നത് വിദൂരഭാവിയില്‍ ദോഷമായി ഭവിക്കുമെന്നും പാര്‍ട്ടിയിലെ ചില നേതാക്കള്‍ കരുതുന്നുണ്ട്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള സഖ്യകക്ഷികളിലൂടെയാണ് ദേശീയ തലത്തില്‍ ഇവര്‍ക്ക് ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. തങ്ങളെ മറയാക്കിയാണ് ബിജെപി വിജയം നേടുന്നതെന്ന തിരിച്ചറിവ് ഉണ്ടായിത്തുടങ്ങുമ്പോള്‍ സഖ്യകക്ഷികളുടെ സ്വരം മാറാന്‍ സാധ്യത കാണുന്നുണ്ട്. ഇത് മുന്നോട്ടുള്ള വിജയങ്ങളുടെ തിളക്കം കുറയ്ക്കാനും സാധ്യത കാണുന്നുണ്ട്. ബിഹാറില്‍ ഉപമുഖ്യമന്ത്രി ബിജെപിയുടേതായിരുന്നുവെങ്കിലും കാര്യത്തോടടുത്തപ്പോള്‍ സര്‍ക്കാര്‍ നിതീഷ് കുമാറിന്റെയും ജെഡിയു വിന്റെയും മാത്രമെന്ന മട്ടിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടണമെന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞപ്പോഴും കേന്ദ്ര നേതൃത്വത്തിന് മറുപടി മൗനമായിരുന്നു
Read More » -
NEWS
ബീമാപള്ളി റഷീദിനെ ബീമാപള്ളി ഈസ്റ്റിൽ മത്സരിപ്പിക്കാൻ ലീഗ് നീക്കം ,മത്സരിക്കാൻ ലീഗ് കൗൺസിലർ സജീന ടീച്ചറും
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദിനെ ബീമാപള്ളി ഈസ്റ്റിൽ നിർത്താനുള്ള ലീഗ് നീക്കത്തിനെതിരെ നിലവിലെ ലീഗ് കൗൺസിലർ സജീന ടീച്ചർ രംഗത്ത് .വാർഡിൽ മത്സരിക്കുമെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നും സജീന ടീച്ചർ വ്യക്തമാക്കിയിരുന്നു . ബീമാ പള്ളിയും ബീമാ പള്ളി ഈസ്റ്റും ലീഗ് വാർഡുകൾ ആണ് .ബീമാപള്ളിയിൽ റഷീദും ഈസ്റ്റിൽ സജീന ടീച്ചറുമായിരുന്നു കൗൺസിലർമാർ .കഴിഞ്ഞ ദിവസം ബീമാപള്ളി ഈസ്റ്റിൽ നടന്ന ലൈഫ് പദ്ധതി ഉദ്ഘാടനത്തിന്റെ ഫ്ളക്സുകളിൽ സജീന ടീച്ചറെ വെട്ടിമാറ്റി ബീമാപള്ളി റഷീദ് ഇടം പിടിച്ചത് ഏറെ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു .അവഗണനയ്‌ക്കെതിരെ സജീന ടീച്ചർ പരസ്യമായി പൊട്ടിത്തെറിച്ചു .വേദിയിൽ വികാരഭരിതയായി സംസാരിക്കുകയും ചെയ്തു . ബീമാ പള്ളി വാർഡ് വനിതാ സംവരണം ആയതോടെയാണ് റഷീദ് ഈസ്റ്റിൽ നോട്ടമിട്ടത് .എന്നാൽ തന്റെ വാർഡിൽ തന്നെ മത്സരിക്കാൻ അനുവദിക്കണം എന്നായിരുന്നു ടീച്ചറുടെ ആവശ്യം .സജീന ടീച്ചർക്ക് ലീഗ് മെമ്പർഷിപ്പ് ഇല്ല എന്ന റഷീദിന്റെ ആരോപണം കൂടിയായപ്പോൾ വിവാദം കൊഴുത്തു . മൂന്നു…
Read More » -
NEWS
ആരാണ് ഇ ഡി പറഞ്ഞ ടീം ?അന്വേഷണം ശിവശങ്കറിന്റെ ടീം അംഗങ്ങളിലേയ്ക്ക്
സർക്കാർ പദ്ധതികളിൽ കരാറുകാരെ കണ്ടെത്തി കമ്മീഷൻ അടിച്ചെടുക്കുന്ന ഒരു ടീം ശിവശങ്കറിന്റെ നേതൃത്വത്തിൽ ഉണ്ട് എന്നാണ് ഇ ഡിയുടെ പ്രധാന ആരോപണം .ഈ ടീം മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ് പ്രവർത്തിക്കുന്നത് എന്നാണ് അതിലെ ഏറ്റവും മൂർച്ചയുള്ള ആരോപണം .ആ ടീമിന്റെ ഇടപാടുകളെ കുറിച്ചാണ് അന്വേഷണമെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നിലധികം പേരെ ഇ ഡിയ്ക്ക് സംശയം ഉണ്ട് .അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് .എന്നാൽ കോവിഡ് ആയതിനാൽ രവീന്ദ്രൻ ഹാജരായിട്ടില്ല .രവീന്ദ്രനെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് ഇ ഡി കരുതുന്നത് . നാല് പദ്ധതികളിലെ കരാറുകൾ ആണ് ഇ ഡി പരിശോധിക്കുന്നത് .അതിൽ കെ ഫോൺ ,ഇ മൊബിലിറ്റി ,ലൈഫ് ,സ്മാർട്ട് സിറ്റി പദ്ധതികൾ ഉണ്ട് .ഇതിനു പുറമെ വിവിധ വകുപ്പുകളിലെ ടെൻഡർ ഇല്ലാ കരാറുകളും പരിശോധനയിൽ ആണ് . യു എ ഇ കോൺസുലേറ്റ്…
Read More »
