NEWS

ബിഹാറിനെ നയിക്കാന്‍ വീണ്ടും നിതീഷ് കുമാര്‍

മഹാസഖ്യത്തിന്റെ വാഗ്ദാനങ്ങള്‍ തള്ളി ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, വിഐപി പാര്‍ട്ടിയും. മഹാസഖ്യം തങ്ങള്‍ക്ക് വെച്ചു നീട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്നാണ് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയയുടെ തീരുമാനം. മുകേഷ് സാഹ്നിയുടെ വിഐപി പാര്‍ട്ടിയും തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയായിരുന്നു. രണ്ട് മന്ത്രി സ്ഥാനങ്ങളാണ് വിഐപി പാര്‍ട്ടിക്ക് മഹാസഖ്യം ഓഫര്‍ ചെയ്തത്. ഇതോടെ മഹാസഖ്യത്തിന്റെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്റെ തലപ്പത്തേക്ക് വരികയാണ്. തിങ്കളാഴ്ചയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാന വകുപ്പുകള്‍ ജെ.ഡി.യു വിന് തന്നെ നല്‍കും എന്ന വ്യവസ്ഥയോടെയാണ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.

Back to top button
error: