Month: November 2020

  • NEWS

    ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

    നിയമസഭയില്‍ അവതരിപ്പിക്കാത്ത സിഎജി റിപ്പോര്‍ട്ടിന്റെ കരട് രൂപം ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംസാരിച്ചുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടെത് ശക്തമായ ചട്ടലംഘനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മന്ത്രി തന്റെ ഡിപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോര്‍ട്ട് വിവരങ്ങള്‍ പത്രസമ്മേളനത്തിലൂടെ പുറത്തറിയിക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ നിയമമൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ നേതൃത്വം പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വിട്ട ധനകാര്യമന്ത്രിക്ക് നിയമസഭയുടെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം നിയമസഭ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്കാണ്. ഇത് വ്യക്തമായി ഭരണഘടനയില്‍ പറയുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ കണക്ക് ഗവര്‍ണര്‍ക്ക് മുന്‍പിലാണ് സിഎജി സമര്‍പ്പിക്കേണ്ടത്. ഗവര്‍ണര്‍ ഇത് സഭയില്‍ വെക്കും. ഗവര്‍ണര്‍ക്ക് വേണ്ടി ധനകാര്യമന്ത്രി വെക്കും. ഭരണഘടനാപരമായി ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ട മന്ത്രിയാണ് അത് ചോര്‍ത്തി പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്. 2013 ലെ…

    Read More »
  • NEWS

    8 സെക്കന്റില്‍ ലക്ഷ്യം ഭേദിക്കുന്ന പുതിയ മിസൈലുമായി വ്യോമ മന്ത്രാലയം

    വ്യോമസുരക്ഷ ശക്തമാക്കാന്‍ പുതിയ മിസൈലുമായി വ്യോമ മന്ത്രാലയം. ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍ ഇന്ത്യന്‍ വ്യോമന്ത്രാലയം വിജയകരമായി പരീക്ഷിച്ചു. ക്വിക്ക് റിയാക്ഷന്‍ സര്‍ഫസ് എയര്‍ മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഒഡിഷയിലെ ബലസോറ തീരത്ത് വെച്ചാണ് പരീക്ഷണം നടത്തിയത്. 8 സെക്കന്റില്‍ 25 മുതല്‍ 30 കിലോ മീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ ഈ മിസൈലിന് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈലുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് വേഗം കൊണ്ടു പോവാം എന്നതും പ്രത്യേകതയാണ്. മിസൈല്‍ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രിയും മറ്റ് ഉയര്‍്‌ന ഉദ്യോഗസ്ഥരുൂം അഭിനന്ദിച്ചു

    Read More »
  • NEWS

    ധോണിക്ക് പകരം ഡുപ്ലസിയോ..?

    ഐ.പി.എല്‍ 13-ാം സീസണിലെ അവസാന മത്സരം കളിക്കാനിറങ്ങിയ ധോണിയോട് അവതാരകന്‍ ചോദിച്ച ചോദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി അങ്ങയുടെ അവസാന കളിയായിരിക്കുമോ ഇത്.? തീര്‍ച്ചയായും അല്ല എന്നായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ മറുപടി. തലയുടെ ആരാധകര്‍ സംശയത്തോടെ നോക്കിയിരുന്ന ചോദ്യത്തിനാണ് അവിടെ ഉത്തരം ലഭിച്ചത്. അടുത്ത സീസണിലും പ്രീയപ്പെട്ട താരം തന്നെ ചെന്നൈ ടീമിനെ നയിക്കുമെന്നറിഞ്ഞത് ആരാധകര്‍ക്ക് വലിയ സന്തോഷമാണ് നല്‍കിയത്. ഇക്കഴിഞ്ഞ സീസണില്‍ കാര്യമായിട്ടൊന്നും ചെയ്യാനാവാതെ ടിം പുറത്ത് പോയെങ്കിലും ആരാധകരുടെ എണ്ണത്തിന് കുറവൊന്നും വന്നിട്ടില്ല. അടുത്ത സീസണില്‍ കൈവിട്ട കപ്പ് തിരിച്ചു പിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അടുത്ത സീസണില്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ടീമിനെ നയിക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ പ്രവചനം. പ്രവചനം നടത്തിയിരിക്കുന്നത് ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ ബാറ്റിംഗ് കോച്ച് സാക്ഷാല്‍ സഞ്ജയ് ബംഗാര്‍ ആണ്. 2021 ല്‍ ധോണി ടീമിനെ നയിക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് ബംഗാറിന്റെ അഭിപ്രായം. ധോണിക്ക്…

    Read More »
  • NEWS

    മഹാരാഷ്ട്രയില്‍ ട്രാവലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു

    മഹാരാഷ്ട്രയിലെ സത്താറയില്‍ നദിയിലേക്ക് ട്രാവരലര്‍ മറിഞ്ഞ് 5 മലയാളികള്‍ മരണപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. നവി മുംബൈയില്‍ നിന്നും ഗോവയ്ക്ക്ു പോകുന്ന വഴിയിലായണ് അപകടം നടന്നത്. പാലത്തില്‍ നിന്നും ട്രാവലര്‍ നദിയിലേക്ക് മറിയിുകയായിരുന്നു. മധുസൂദനന്‍ നായര്‍, ഉമ മധുസൂദനന്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

    Read More »
  • NEWS

    മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു

    മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു .എട്ടു പേർക്ക് പരിക്കേറ്റു .നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്നു വാൻ .പുണെ – ബെംഗളൂരു ഹൈവേയിൽ ശനിയാഴ്ച പുലർച്ചെ നാലോടെ വാൻ പാലത്തിൽ നിന്ന് നദിയിലേക്ക് മറിയുക ആയിരുന്നു . മുംബൈയിൽ സ്ഥിര താമസക്കാർ ആളാണ് ഡ്രൈവർ ഒഴികെ എല്ലാവരും .പരിക്കേറ്റവരുടെ നില ഗുരുതരമല്ല .

    Read More »
  • NEWS

    കാർത്തിയുടെ പുതിയ സിനിമക്ക് തടക്കം !

    പ്രദർശന സജ്ജമായ സുൽത്താനു ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ – റെക്കോർഡിങ്ങോടെ ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന കാർത്തി ഇക്കുറി കൈകോർക്കുന്നത് ” ഇരുമ്പു തിരൈ ” , ” ഹീറോ ” എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ പി.എസ്.മിത്രനൊപ്പമാണ് . ഈ ഒത്തുചേരൽ തന്നെ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നതാണ് . ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4 ) ഈ സിനിമ നിർമ്മിക്കുന്നത് പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ എസ . ലക്ഷ്മൺ കുമാറാണ്. ബ്രമ്മാണ്ട ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജീ .വി .പ്രകാശ് കുമാറാണ് . ജോർജ് .സി .വില്യംസാണ് ഛായാഗ്രാഹകൻ . ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു

    Read More »
  • NEWS

    വിവാഹ തട്ടിപ്പ്: കാസർകോഡ് സ്വദേശി ഏറ്റുമാനൂരിൽ അറസ്റ്റിൽ

    ഒന്നാം വിവാഹം മറച്ചു വച്ച ശേഷം ഫേസ്ബുക്കിലൂടെ പരിചയപെട്ട യുവതിയെ രണ്ടാമതു വിവാഹം കഴിക്കുന്നു. ആ സ്ത്രീയേയെയും കൊണ്ട് മുങ്ങിയ വിരുതൻ ഒടുവിൽ പോലീസ് പിടിയിലായി. കാസർഗോഡ് സ്വദേശി വിനോദിനെയാണ് കഴിഞ്ഞ ദിവസം ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ജൂണിലായിരുന്നു സംഭവം. ഒന്നാം വിവാഹം മറച്ചു വച്ചു ഫേസ്ബുക്കിലൂടെ പരിചയപെട്ട യുവതിയെ രണ്ടാമതു വിവാഹം കഴിച്ചു. വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ചു വന്നപ്പോഴക്കും രണ്ടാം ഭാര്യായെയും കൊണ്ട് മുങ്ങുകയായിരുന്നു ഇയാൾ.കഴിഞ്ഞ ജൂൺ 14 ആയിരുന്നു ഏറ്റുമാനൂർ സ്വാദേശിനിയുമായുള്ള ഇയാളുടെ വിവാഹം നടന്നത്. ഒടുവിൽ ഈ വിവാഹ വീരൻ പോലീസിന് പിടിയിലായി

    Read More »
  • NEWS

    ഫോര്‍ കെ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

    ശ്രീകാന്ത്,മഖ്ബൂല്‍ സല്‍മാന്‍,റിയാസ് ഖാന്‍, ചന്ദ്രിക രവി,ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഉന്‍ കാതല്‍ ഇരുന്താല്‍ ” എന്ന തമിഴ് ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് “ഫോര്‍ കെ “. മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കെ ജി രതീഷ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബാബ്ജി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-സാന്‍ ലോകേഷ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • NEWS

    കൗതുകമുണര്‍ത്തി കൃഷ്ണന്‍കുട്ടിയുടെ ടൈറ്റില്‍ ആനിമേഷന്‍ വീഡിയോ

    ഓരോ മലയാളിയുടേയും മനസിലേക്ക് ആഴത്തില്‍ വേരോടിയ സിനിമയായിരുന്നു സൂരജ് ടോം സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍. മികച്ച തിരക്കഥയും, മികവാര്‍ന്ന ദൃശ്യഭംഗിയും കൊണ്ടും ചിത്രം വേറിട്ട് നിന്നിരുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് എന്റെ മെഴുകുതിരി അത്താഴങ്ങളൊരുക്കിയ അതേ ടീമിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ആണ്. വിഷ്ണു ഉണ്ണികൃഷ്ണനെയും സാനിയ ഇയ്യപ്പെനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം അണിയിച്ചൊരുക്കുന്ന കൃഷ്ണന്‍ കുട്ടി പണി തുടങ്ങി എന്ന ഹൊറര്‍ കോമഡി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ്. ചിത്രത്തിന്റെ സംഗീതവും കൈകാര്യം ചെയ്യുന്നത് ആനന്ദാണ്. ഇരുവരും മുന്‍പ് ഒന്നിച്ചപ്പോള്‍ പിറന്ന പാവ എന്ന ചിത്രത്തിലെ പൊടി മീശ മുളയ്ക്കണ പ്രായം എന്ന ഗാനം പ്രായഭേദമന്യേ മലയാളികള്‍ പാടി നടന്നിരുന്നു. മെഴുകുതിരി അത്താഴങ്ങളുടെ മനോഹരദൃശ്യങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദര്‍ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ നോബിള്‍…

    Read More »
Back to top button
error: