NEWS

ജയമാലയുടേത് സിനിമ സ്റ്റൈൽ ഓപ്പറേഷൻ ,വീടിനെയും ജാതിയെയും കളിയാക്കിയത് പ്രകോപനമായി ,കൊന്നു തള്ളിയത് സൈലൻസർ ഘടിപ്പിച്ച തോക്കുകൊണ്ട്

ചെന്നൈയിൽ ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ച് കൊന്നത് മരുമകളുടെ നേതൃത്വത്തിലുള്ള സംഘമെന്ന് വ്യക്തമായി .കൊലപാതക ശേഷം മഹാരാഷ്ട്രയിലേയ്ക്ക് രക്ഷപ്പെട്ട മൂന്നു പ്രതികളെ പോലീസ് കാറിൽ പിന്തുടർന്ന് പിടികൂടി .പ്രധാന പ്രതി ജയമാല അടക്കമുള്ളവർക്കായി തെരച്ചിൽ തുടരുന്നു .

പണമിടപാട് സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ് ,ഭാര്യ പുഷ്പ ഭായ് ,മകൻ ശീതൾ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത് .ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ് .ജീവനാംശമായി ജയമാല ആവശ്യപ്പെട്ടത് 5 കോടി രൂപയാണ് .ഇത് തർക്കങ്ങൾക്ക് കാരണമായി .

പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ ജയമാലയും സഹോദരങ്ങളും അടങ്ങിയ സംഘമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് പറയുന്നത് .സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തുമ്പ് ലഭിച്ചത് .

വീട്ടിലെ ദാരിദ്ര്യത്തെയും ജാതിയെയും കളിയാക്കിയതാണ് ജയമാല ശീതളകുമാറിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകാൻ കാരണമെന്നാണ് പോലീസ് പറയുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button