NEWS

ആദ്യം രാജിവെക്കേണ്ടത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാണ് ആദ്യം രാജിവെക്കേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്ത പശ്ചാത്തലത്തിൽ ആണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം .

ഗുരുതരമായ അധോലോക പ്രവർത്തനങ്ങൾ നടക്കുന്നയിടം ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് .ആദ്യം മുഖ്യമന്ത്രി രാജി വെക്കുകയായിരുന്നു വേണ്ടത് -രമേശ് ചെന്നിത്തല പറഞ്ഞു .

Signature-ad

ഇപ്പോഴത്തെ സംഭവവികാസങ്ങൾ പാർട്ടിയിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് .ഇതുപോലെ അവസ്ഥയും പ്രതിസന്ധിയും പാർട്ടിയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

Back to top button
error: