NEWS

മണ്ഡലകാലത്തോട് അനുബന്ധിച്ച് ഹരിചരൻ ആലപിച്ച “ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു ,രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഗാനം സുരേഷ് ഗോപി ലോഞ്ച് ചെയ്തു

നവംബർ 16, 2020, കൊച്ചി: മണ്ഡലകലം ഭക്തി നിർഭരം ആക്കുവാൻ ഹരിചരൻ ആലപിച്ച “ശരണപദയാത്ര” എന്ന അയ്യപ്പ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഈ ഗാനം ഒരു ഭക്തന്റെ ശബരിമല യാത്രയെ കുറിച്ചാണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബൽരാജ് മേലേപ്പാട്ട് ആണ്. സുരേഷ് ഗോപിയാണ് ഈ ഭക്തിഗാനം ലോഞ്ച് ചെയ്തത്. ആർ എം പ്രൊഡക്ഷന്സും യെല്ലോബെൽ ക്രീയേറ്റീവ് മീഡിയയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ഗാനം മ്യൂസിക്247ന്റെ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

“ശരണപദയാത്ര” കാണാൻ : https://youtu.be/I474EgJpUrY

Back to top button
error: