NEWS

വിവാഹനിശ്ചയ പാര്‍ട്ടിക്കിടെ കൂട്ടബലാത്സംഗം; പരാതിയുമായി യുവതി

മുംബൈയില്‍ പാര്‍ട്ടിക്കിടെ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പാര്‍ട്ടിക്കിടെ തന്നെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായി പോലീസില്‍ പരാതി നല്‍കിയത്.

മുംബൈ അന്ധേരിയിലെ ഹോട്ടലില്‍വച്ച് ഈമാസം എട്ടിനായിരുന്നു സംഭവം.
ഞായറാഴ്ചയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികളായ അവിനാഷ് പങ്‌ഗേകര്‍ (28), ശിശിര്‍ (27), തേജസ് (25) എന്നിവര്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Signature-ad

മുംബൈയില്‍ അവിനാഷിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ മറ്റു രണ്ടു യുവതികള്‍ക്കൊപ്പം തന്നെയും ക്ഷണിച്ചിരുന്നു. അവിടെ വച്ച് അവിനാഷ് തന്നെ നിര്‍ബന്ധിച്ച് മദ്യ കഴിപ്പിച്ചുവെന്നും മറ്റു രണ്ടു യുവതികളും പോയതിനു ശേഷം മൂന്നു പ്രതികളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Back to top button
error: