NEWS

സിദ്ദിഖ് കാപ്പന്റെ ജാമ്യം; യു.പി സര്‍ക്കാറിനും പൊലീസിനും നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ചു. ഇരുകൂട്ടര്‍ക്കും പറയാനുള്ളത് കേട്ടിട്ട് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് എസ്.എസ്. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

കേസ് വെള്ളിയാഴ്ച പരിഗണിക്കും. കെയുഡബ്ല്യുജെയാണ് സിദ്ധിഖ് കാപ്പനുവേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സിദ്ധിഖ് കാപ്പനെ കാണാന്‍ അഭിഭാഷകനെ അനുവദിക്കണം കെയുഡബ്ല്യുജെ പ്രതിനിധികള്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

യുഎപിഎയും രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെട്ട് മഥുര ജയിലിലാണ് സിദ്ധിഖ് കാപ്പനെ അടച്ചിരിക്കുന്നത്. ഹത്രാസ് കൊലപാതകത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുന്നതിനിടെയാണ് സിദ്ധിഖ് കാപ്പന്‍ അറസ്റ്റിലായത്.

Back to top button
error: