Month: November 2020

  • NEWS

    കിഫ്‌ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ബന്ധം ,വിവാദം വേറെ വഴിക്ക്

    സമഗ്ര നിർബന്ധിത ഓഡിറ്റിനെ ചൊല്ലി സർക്കാരും സിഎജിയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാകവേ വേറൊരു വിവാദം കൂടി കൊഴുക്കുന്നു .കിഫ്‌ബി ഓഡിറ്റിൽ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റിനെ ബന്ധമാണ് പുതിയ വിവാദം ഉയർത്തിയിരിക്കുന്നത് ,കിഫ്ബിയ്ക്ക് രണ്ടാം ഓഡിറ്റാണ് പി വേണുഗോപാൽ കൂടി ഉൾപ്പെട്ട സ്ഥാപനം നടത്തുന്നത് .സ്വർണക്കടത്ത് പ്രതിയുമായി ലോക്കർ ഇടപാട് ഉള്ള വ്യക്തിയാണ് വേണുഗോപാൽ .എം ശിവശങ്കർ ഐ എ എസിന്റെ നിർദേശപ്രകാരം ആണിത് എന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു . അതേസമയം പുറത്ത് വന്നത് കരട് റിപ്പോർട്ട് അല്ല സമ്പൂർണ റിപ്പോർട്ട് ആണെന്ന് സിഎജി വ്യക്തമായിരുന്നു .നവംബർ 6 നു തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു .നവംബർ 14 നു വാർത്താകുറിപ്പും ഇറക്കി .എന്നാൽ കരട് റിപ്പോർട്ട് ആണെന്നാണ് നവംബർ 14 മുതൽ ധനമന്ത്രി പറയുന്നത് . കിഫ്‌ബി എടുത്ത വിദേശ വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിന് 3100 കോടി രൂപ നഷ്ടമുണ്ടാക്കി എന്നുമാണ് റിപ്പോർട്ടിലെ പരാമർശം .എന്നാൽ ഇത്…

    Read More »
  • LIFE

    എന്താണ് കിഫ്‌ബി വിവാദം ?മുഴുവൻ വിവരങ്ങളും

    സിഎജി -സർക്കാർ തുടങ്ങുന്നത് കിഫ്ബിയുടെ ഓഡിറ്റ് തങ്ങളെ ഏൽപ്പിക്കണമെന്ന സിഎജിയുടെ ആവശ്യത്തെ തുടർന്നാണ് .ധനകാര്യ സ്ഥാപനമായതിനാൽ ഇടയ്ക്കിടെ റേറ്റിങ്ങിനടക്കം ഓഡിറ്റ് റിപ്പോർട്ട് നൽകേണ്ടതിനാൽ അതിനു ആകില്ലെന്ന നിലപാട് ആണ് കിഫ്‌ബി സ്വീകരിച്ചത് .എന്നാൽ സാധാരണ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ ഓഡിറ്റ് കിഫ്‌ബിക്കുമാകാം എന്നും കിഫ്‌ബി നിലപാട് എടുത്തു .എന്നാൽ സിഎജി ആദ്യം വാശിപിടിക്കുകയും പിന്നീട് കിഫ്ബിയുടെ വിശദീകരണം അംഗീകരിക്കുകയുമായിരുന്നു . സിഎജിയുടെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയപ്രേരിതം ആണ് എന്നാണ് സർക്കാരിന്റെ നിലപാട് .സിഎജിയുടെ ഇവിടുത്തെ എ ജി രാഷ്ട്രീയക്കളി നടത്തുകയാണെന്ന് നേരത്തെ തന്നെ സർക്കാരിന് ആരോപണം ഉണ്ട് .പോലീസ് വകുപ്പിനെ സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസ് എംഎൽഎ പി ടി തോമസിന് ചോർന്നു കിട്ടിയതിനെ തുടർന്നാണ് എ ജിയുമായി ഏറ്റുമുട്ടൽ തുടങ്ങുന്നത് . ഒന്നിലധികം വകുപ്പുകളുടെ ഓഡിറ്റ് കരടുരേഖയിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം ഇടം പിടിച്ചതോടെ ഏറ്റുമുട്ടൽ ശക്തമായി .ഒരു സിഎജി കരട് റിപ്പോർട്ട് ആയിരുന്നു ലാവ്‌ലിൻ കേസിന്റെയും തുടക്കം .…

    Read More »
  • കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി ,രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി ശിവശങ്കറിനെ നിർബന്ധിച്ചുവെന്ന മാധ്യമ വാർത്ത ഉദ്ധരിച്ച് മുഖ്യമന്ത്രി

    കേന്ദ്ര ഏജൻസികൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ .ഒരു ഏജൻസി ഒഴികെ ബാക്കി എല്ലാ ഏജൻസികളും കേരളത്തിൽ വട്ടമിട്ടു പറക്കുന്നുവെന്നു മുഖ്യമന്ത്രി ആരോപിച്ചു .വികല മനസുകളുടെ താല്പര്യമനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറരുത് . ഉദ്യോഗസ്ഥരെ തുടർ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കും വിധമാണ് പ്രവർത്തനം .കുത്തകകൾക്ക് അനുകൂലമായാണ് നിലപാടുകൾ .അത് മനസ്സിൽ വച്ചാൽ മതി .ഒരു കുത്തകയുടെയും വക്കാലത്തുമായി ഇങ്ങോട്ട് വരേണ്ട എന്നും പിണറായി വിജയൻ പറഞ്ഞു . ആർഎസ്എസ് നേതാവ് കൊടുത്ത കേസ് വാദിക്കാൻ വരുന്നത് കെപിസിസി ജനറൽ സെക്രട്ടറിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു .കിഫ്ബിയെ തകർക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി ശിവശങ്കറിനെ നിർബന്ധിച്ചുവെന്ന മാധ്യമ വാർത്തകൾ മുഖ്യമന്ത്രി ഉദ്ധരിച്ചു.

    Read More »
  • NEWS

    നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു

    പട്‌ന: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജെഡിയു മേധാവിയുമായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ബീഹാറിലെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിതീഷ്‌കുമാറിനു പുറമെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി സ്ഥാനമേല്‍ക്കുന്നുണ്ട്. രണ്ട് പേരും ബിജെപിയില്‍ നിന്നാണ്, തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്‌എം) മേധാവി സന്തോഷ് കുമാര്‍ സുമന്‍, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുടെ മുകേഷ് സാഹ്നി, ജെഡിയുവിന്റെ വിജയ് കുമാര്‍ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി, മേവ ലൗല്‍ ചൗധരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. വിജയ് കുമാര്‍ ചൗധരി കൂടി മന്ത്രിയാവുന്നതോടെ സ്പീക്കര്‍ സ്ഥാനം ബിജെപിക്കാണെന്ന് ഏകദേശം ഉറപ്പായി. ചൗധരിയായിരുന്നു കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍. ജനവിധിയെ അട്ടിമറിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രൂപീകരിച്ചതെന്ന് ആരോപിച്ച്‌ ആര്‍ജെഡി സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. അമിത് ഷായും മറ്റ് ബിജെപി നേതാക്കളും…

    Read More »
  • NEWS

    നീതിഷ് കുമാറും സംഘവും അധികാരത്തിലേക്ക്; പ്രസന്നൻ ആനിക്കാടിന്റെ കാർട്ടൂൺ

    ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും. പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാടിന്റെ കാർട്ടൂൺ.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍ (84), ചിറയിന്‍കീഴ് സ്വദേശി രാജന്‍ പിള്ള (60), ചുള്ളിമാനൂര്‍ സ്വദേശി അപ്പു (82),…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 2710 പേർക്ക് കോവിഡ്

    ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 6567 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,925; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,54,774 കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…

    Read More »
  • NEWS

    ഡിജിറ്റൽ മാധ്യമ മേഖലയിൽ കൂടുതൽ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

    ഡിജിറ്റൽ മാധ്യമ മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് കൂടുതൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ .ഡിജിറ്റൽ മാധ്യമ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 % ആണ് .ഇതിൽ കൂടുതൽ നിക്ഷേപം സ്വീകരിച്ചവർ കുറയ്ക്കണം എന്നാണ് നിർദേശം . 26 % ത്തിൽ കുറവ് വിദേശ നിക്ഷേപമുള്ള കമ്പനികൾ ഒരു മാസത്തിനുള്ളിൽ ഓഹരി സംബന്ധിച്ച പൂർണ വിവരങ്ങൾ നൽകണം .ഡയറക്ടർമാർ ,പ്രൊമോട്ടർമാർ ,ഓഹരി ഉടമകൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും നൽകണം . 26 % ത്തിൽ കൂടുതൽ ഓഹരി നിക്ഷേപം ഉള്ള കമ്പനികളും റിപ്പോർട്ട് സമർപ്പിക്കണം .2021 ഒക്ടോബർ 15 നുള്ളിൽ ഈ കമ്പനികൾ വിദേശ നിക്ഷേപം 26 %ത്തിൽ താഴെ ആക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു .

    Read More »
  • LIFE

    100 കോടി കാഴ്ച്ചക്കാരിലേക്ക് റൗഡി ബേബി…..

    മാരി 2വിലെ യെ റൗഡി ബേബി…. തമിഴ് ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകളെ ഒന്നാകെ ത്രില്ലടിപ്പിച്ച ഗാനമായിരുന്നു. പാട്ടിലെ ധനുഷിന്റെയും സായ് പല്ലവിയുടെയും തകര്‍പ്പന്‍ നൃത്തമായിരുന്നു ഏവരെയും ആകര്‍ഷിപ്പിച്ചത്. ഇപ്പോഴിതാ ഈ പാട്ടിന് ഒരു പുതിയ റെക്കോര്‍ഡ് സ്വന്തമായിരിക്കുകയാണിപ്പോള്‍. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂട്യൂബില്‍ കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനമാണ് ഇത്. 2019 ജനുവരി 1ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി നിന്നത്. നാല്‍പത്തിയഞ്ചു ദിവസങ്ങള്‍ക്കകം ഗാനം ഇരുപതരക്കോടിയിലധികം പേര്‍ കണ്ടു. 2018 ഡിസംബര്‍ 21നാണ് മാരി2 പുറത്തിറങ്ങിയത്. ധനുഷിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍രാജയാണു സംഗീതം നല്‍കിയത്. ധനുഷും ദീയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ഗാനത്തന്റെ കൊറിയോഗ്രാഫി ഒരുക്കിയത് പ്രഭുദേവയാണ്. ടൊവീനോ, വരലക്ഷ്മി ശരത്കുമാര്‍, കൃഷണകുലശേഖരന്‍ എന്നിവരായിരുന്നു മാരി 2വിലെ മറ്റ് അഭിനേതാക്കള്‍. ബാലാജി മോഹന്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

    Read More »
  • NEWS

    ഐസക്കിന് യുഡിഎഫിനെ ചാരി രക്ഷപ്പെടാനാകില്ല: ഉമ്മന്‍ ചാണ്ടി

    കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായി. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. അഞ്ചുവര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്. 60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയപ്പോള്‍, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി…

    Read More »
Back to top button
error: