Month: November 2020
-
NEWS
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം; 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് കടത്താന്‍ ശ്രമം നടത്തിയ 6 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍. ശ്രീലങ്കന്‍ ബോട്ടില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.തീരസംരക്ഷണ സേനയാണ് ഇവരെ പിടികൂടിയത്. ബോട്ടില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് ബോട്ടിലുണ്ടായിരുന്നത്.
Read More » -
NEWS
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നീട്ടി. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഈ തീയതിയാണ് നിലവില്‍ ഡിസംബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല. അഫ്ഗാനിസ്ഥാന്‍, ബഹ്റിന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാക്ക്, ജപ്പാന്‍, കെനിയ, മാലദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രെയ്ന്‍,യുഎഇ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായാണ് എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മെയ് 25-ന് ആഭ്യന്തര വിമാന…
Read More » -
LIFE
കോഴി മുട്ടയിൽ നിന്നോ ?അതോ ..മുട്ട കോഴിയിൽ നിന്നോ ?ഉത്തരം ബാലചന്ദ്ര മേനോൻ പറയും
തന്റെ സിനിമാ ജീവിത ഏടുകളിലെ ചില സംഭവങ്ങൾ പങ്കുവെക്കുകയാണ് ചലച്ചിത്രകാരൻ ബാലചന്ദ്ര മേനോൻ ഫേസ്ബുക് പോസ്റ്റിലൂടെ. ബാലചന്ദ്ര മേനോന്റെ ഫേസ്ബുക് പോസ്റ്റ് – കോഴി മുട്ടയിൽ നിന്നോ ? അതോ .. .മുട്ട കോഴിയിൽ നിന്നോ ? രണ്ടും എന്റെ കാര്യത്തിൽ ശരിയായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം . അങ്ങിനെ സമർത്ഥിക്കാൻ മതിയായ കാരണവുമുണ്ട് എന്നെ വായനക്കാർക്ക് പ്രിയപ്പെട്ടവനാക്കിയതിന്റെ പിന്നിൽ മംഗളം വാരികയ്ക്ക് ഒരു പ്രധാന പങ്കുണ്ട് . 1987 എന്റെ സിനിമാ ജീവിതത്തെ ആധാരമാക്കി ആത്മകഥാപരമായ ഒരു ആവിഷ്ക്കാരം , മംഗളം വാരികയുടെ ക്ഷണപ്രകാരമാണ് ഞാൻ തയ്യാറാക്കുന്നത് .’ അമ്മയാണെ സത്യം’ എന്നതിന് പേരുമിട്ടു . ആഴ്ചയിൽ ഒരിക്കൽ എന്ന നിലയിൽ എന്റെ ജീവിതാനുഭവങ്ങൾ മലയാളികളുള്ളിടത്തെല്ലാം ചർച്ചാവിഷയമായി .ആഴ്ചകളോളം വായനക്കാർ അഭിരമിച്ചപ്പോൾ മംഗളത്തിന്റെ സർക്കുലേഷനും കുത്തനെ കൂടി .പിന്നീട് പുസ്തകരൂപത്തിൽ അമ്മയാണെ സത്യം പുറത്തിറക്കിയത് ഡിസി ബുക്ക്സ് ആണ് . വിശ്രുത സാഹിത്യകാരി ശ്രീമതി മാധവിക്കുട്ടി മലയാള സിനിമയിലെ മുത്തശ്ശി…
Read More » -
NEWS
ഫ്ലിപ്കാർട്ടിനെ ഇളക്കി മറിച്ച് മൈക്രോമാക്സ് 1 ബി ,വെറും 7999 രൂപയ്ക്ക് തകർപ്പൻ ഫോൺ
ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തി മൈക്രോമാക്സ് . മൈക്രോമാക്സ് നോട്ട് 1 ,1 ബി സീരീസിലൂടെയാണ് തിരിച്ചു വരവ് .നവംബർ 24 നാണു മൈക്രോമാക്സ് നോട്ട് 1 വിപണിയിൽ എത്തിയത് .മൈക്രോമാക്സ് 1 ബി ഇന്നാണ് വിപണിയിൽ എത്തിയത് .ഫ്ലിപ്കാർട് വഴിയാണ് വില്പന . രണ്ട് വാരിയന്റുകളിൽ ആണ് മൈക്രോമാക്സ് 1 ബി വിപണിയിൽ എത്തിയിരിക്കുന്നത് .2 ജി ബി റാമും 32 ജി ബി സ്റ്റോറേജും ഉള്ള ഫോണിന് 6999 രൂപയും 4 ജി ബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണിന് 7999 രൂപയും ആണ് വില . ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലിപ്കാർട്ടിൽ മൈക്രോമാക്സ് 1 ബി വിൽപന ആരംഭിച്ചു .എസ്‌ബിഐ ക്രെഡിറ്റ് കാർഡുള്ളവർക്ക് ഇ എം ഐയിൽ 5 % ക്യാഷ്ബാക്കുണ്ട് .ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 5 % അൺലിമിറ്റഡ് ക്യാഷ്ബാക്ക് സംവിധാനവും ഉണ്ട് .സ്മാർട്ട്ഫോൺ എക്‌സ്‌ചേഞ്ചിലൂടെ 6,850 രൂപ വരെ ലഭിക്കുകയും…
Read More » -
NEWS
നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം. എറണാകുളത്തെ വിചാരണക്കോടതിയാണ് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് അടുത്ത മാസം രണ്ടിന് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. നേരത്തെ കേസിന്റെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇരുവരുടെയും ആവശ്യം തള്ളുകയായിരുന്നു. നിലവിലെ വിചാരണക്കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരണമെന്നും ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചുവെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായിക്കൊണ്ടിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയും അന്വേഷണ ഉദ്യോഗസ്ഥനോട്…
Read More » -
NEWS
പ്രായപൂർത്തിയായ സ്ത്രീയ്ക്ക് താൻ ആഗ്രഹിക്കുന്ന എവിടെയും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി
പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് താൻ ആഗ്രഹിക്കുന്ന എവിടെയും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി .ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹെർബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം പറഞ്ഞത് . താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് യുവതി കോടതിയെ അറിയിച്ചു .സ്വന്തം ഇഷ്ടപ്രകാരം ആണ് മറ്റൊരാളുടെ കൂടെ പോയി വിവാഹം കഴിച്ചത് .ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത് . യുവതിയെ പോലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാൻ കോടതി നിർദേശം നൽകി .പെൺകുട്ടിയുടെ വീട്ടുകാർ നിയമം കയ്യിലെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു .ദമ്പതികൾ താമസിക്കുന്നയിടത്തെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ നമ്പർ ദമ്പതികൾക്ക് നൽകാണമെന്നും ആവശ്യമെങ്കിൽ ദമ്പതികൾക്ക് പോലീസ് ഉദ്യോഗസ്ഥനെ ഏതുസമയത്തും വിളിക്കാമെന്നും കോടതി അറിയിച്ചു .
Read More » -
LIFE
‘ജല്ലിക്കട്ടി’ന് കങ്കണയുടെ അഭിനന്ദനം
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. സിനിമാ മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു തുടങ്ങിയെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു കുടുംബങ്ങളല്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്!’ കങ്കണ ട്വീറ്റില്‍ കുറിച്ചു. അതേസമയം, കങ്കണയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. 27 ചിത്രങ്ങളില്‍ നിന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ”ജല്ലിക്കെട്ട് ”ഓസ്‌കാര്‍ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .അക്കാദമി അവാര്‍ഡ്‌സിന്റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ആന്റണി വര്‍ഗീസ്…
Read More » -
LIFE
ബിജെപി സർക്കാരുകളും കർഷകരും നേർക്കുനേർ
കേന്ദ്ര സർക്കാർ കൊണ്ട് വന്ന വിവാദ കർഷക നിയമത്തിൽ പ്രതിഷേധിച്ച് കർഷകരും ബിജെപി സർക്കാരുകളും നേർക്കുനേർ .പഞ്ചാബിൽ നിന്ന് ആയിരക്കണക്കിന് കർഷകർ ഹരിയാന അതിർത്തിയിൽ ഒത്തുചേർന്നിരിക്കുകയാണ് .ഇവരെ ഹരിയാനയിലേക്ക് കടത്തി വിടാതിരിക്കാൻ ഹരിയാന അതിർത്തി അടച്ചിരിക്കുകയാണ് അധികൃതർ . #WATCH Farmers' protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU — ANI (@ANI) November 26, 2020 “ചലോ ദില്ലി” എന്നാണ് മാർച്ചിന് പേരിട്ടിരിക്കുന്നത് .അഞ്ച് ദേശീയ പാതകളിലൂടെ മാർച്ച് ഡൽഹിയിൽ വ്യാഴാഴ്ച എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് .എന്നാൽ മനോഹർ ലാൽ ഖട്ടാർ സർക്കാർ മാർച്ച് പരാജയപ്പെടുത്താൻ പഞ്ചാബുമായുള്ള എല്ലാ അതിർത്തികളും അടച്ചിട്ടിരിക്കുകയാണ് .തണുപ്പ്കാലത്ത് ജലപീരങ്കി ആണ് പോലീസിന്റെ ആയുധം . #WATCH Police use water cannon to disperse farmers gathered at Shambhu border, near Ambala (Haryana), to proceed…
Read More » -
NEWS
ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സിന് ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കി. നേരത്തെ വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളിയിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്. തിങ്കളാഴ്ച വിജിലന്‍സിന് ഇബ്രാഹീം കുഞ്ഞിനെ ആശുപത്രിയില്‍ ചോദ്യം ചെയ്യാനാണ് ഇപ്പോള്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.സ്വകാര്യ ആശുപത്രിയില്‍ തുടരാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹീംകുഞ്ഞ് ചികിത്സയിലുള്ളത്. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര അര്‍ബുദം ബാധിച്ച ഇബ്രാഹീംകുഞ്ഞ് ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ നാലുമുതല്‍ ഈ മാസം 14 വരെ 33 തവണ ആശുപത്രിയില്‍ കിടന്ന് ചികിത്സിച്ച് കീമോതെറപ്പി ചെയ്യുന്നുണ്ട്.…
Read More » -
NEWS
24 മണിക്കൂറിനിടെ 44,489 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 92,66,706 ആയി. ഒറ്റ ദിവസത്തിനിടെ 524 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,35,223 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,52,344 പേര്‍ ചികിത്സയിലാണ്. 36,367 പേര്‍ കൂടി രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കേസ് ഇപ്പോഴും മഹാരാഷ്ട്രയിലാണ്. 17,95,959 പേര്‍കക്കാണ് അുവിടെ രോഗം. കേരളത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 5,78,363 ആണ്.
Read More »