Month: November 2020
-
NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി
മുംബൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിര്‍മിച്ച ‘കോവിഷീല്‍ഡ്’ വാക്‌സീന്റെ വികസന പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്യും. ശനിയാഴ്ചയാണ് പ്രധാനമന്ത്രി പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സന്ദര്‍ശിക്കുക. വാക്‌സീന് 70% ഫലപ്രാപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് ഈ ആഴ്ചയാദ്യം പുറത്തുവന്നിരുന്നു. ഒരു ഡോസ് വാക്‌സീന്‍ 90% ഫലപ്രദമാണെന്നും രണ്ടു ഡോസ് നല്‍കി 131 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 70.4% ഫലപ്രാപ്തിയുണ്ടെന്നും വ്യക്തമായതായി ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
Read More » -
LIFE
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. മാത്രമല്ല വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ NDPREM പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ ലോൺ ലഭിക്കും. “ഇലക്ട്രിക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളുടെ അഭിപ്രായത്തിൽ 2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നത്” കെ എഫ് സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. വാഹനത്തിന്റെ ‘ഓൺ ദ റോഡ് കോസ്റ്’ ൻറെ 80 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന…
Read More » -
NEWS
പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചനിലയില്‍
ചാവക്കാട്: പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സണ്‍ (22) ആണ് ചാവക്കാട് സബ് ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ ഫാനില്‍ ഉടുതുണി കെട്ടി തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 20നാണ് പോക്‌സോ കേസില്‍ ബെന്‍സണെ ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
Read More » -
NEWS
ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; 2 ജവാന്‍മാര്‍ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യുവെന്ന് റിപ്പോര്‍ട്ട്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേയിലാണ് ആക്രമണം അരങ്ങേറിയത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്യുകയായിരുന്നു. ജയ്‌ഷെ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശമായതിനാല്‍ ആക്രമണ ശേഷം ഇവര്‍ കാറില്‍ രക്ഷപ്പെട്ടുവെന്നും കശ്മീര്‍ ഐജി പറഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രണ്ട് പാകിസ്ഥാനികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് വിവരം.
Read More » -
NEWS
കര്‍ണാടകയിലും ബീഫ് നിരോധിക്കുന്നു… പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരം: നിയമസഭയില്‍ ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍
പശുക്കളെ കശാപ്പ് ചെയ്യുന്നതും ഗോമാംസം വില്‍ക്കുന്നതും കുറ്റകരമാക്കുന്ന ബില്‍ കര്‍ണാടക സര്‍ക്കാര്‍ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പശു കശാപ്പ്, വില്‍പ്പന, ഗോമാംസം എന്നിവ നിരോധിക്കുന്ന നിയമം അവതരിപ്പിക്കുമെന്ന് കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ സമാനമായ നിയമങ്ങള്‍ പഠിക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ വിദഗ്ധരുമായി വകുപ്പ് ആലോചിക്കുന്നുണ്ടെന്നും ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാനമായ നിയമങ്ങള്‍ നടപ്പാക്കിയ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഞങ്ങളുടെ നിയമം കഠിനമാകുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ മംഗളൂരുവില്‍ നടന്ന ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച് യെദ്യൂരപ്പ ഉറപ്പ് നല്‍കിയിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനൊപ്പം പശു മാംസം വില്‍ക്കുന്നതും പശുക്കളെ അറുക്കുന്നതും പൂര്‍ണ്ണമായും നിരോധനം ബാധകമാകും. 2010ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടകയില്‍ കശാപ്പ് തടയലും കന്നുകാലി സംരക്ഷണ…
Read More » -
NEWS
അവസാന സമയത്ത് കോവിഡ് രോഗികളെ സഹായിക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് മറഡോണ
60 ആം വയസിൽ ഹൃദയാഘാതം മൂലം മരിച്ച മറഡോണ തന്റെ അവസാന നാളുകളിൽ ചെയ്തിരുന്നത് കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കുള്ള പദ്ധതികൾ .ഇതിനായി അർജന്റീനയിലെ റെഡ് ക്രോസുമായി മറഡോണ പങ്കി ചേർന്നു “10 10 എന്ന പദ്ധതിയിൽ ഞാൻ എന്റെ കൈയ്യൊപ്പോടെ 10 ജേഴ്സികൾ 10 അർജന്റീനിയൻ നഗരങ്ങളിൽ വിതരണം ചെയ്യും .റെഡ് ക്രോസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് .ഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾ നൽകാനുമാണ് ഇതിൽ നിന്ന് സമാഹരിക്കുന്ന തുക വിതരണം ചെയ്യുക .”മറഡോണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു . ഇതുപ്രകാരം ലഭിച്ച തുക ചില നഗരങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു മറഡോണ .
Read More » -
LIFE
മെഗാസ്റ്റാറിന്റെ മെഗാ പ്രോജക്ടുകള്‍
കോവിഡ് 19 കേരളത്തില്‍ ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമായിരുന്നു സിനിമാവ്യവസായം. മാസങ്ങളോളം സിനിമാ മേഖല നിശ്ചലമായപ്പോള്‍ സാമ്പത്തികമായും മാനസികമായും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി പതിയെ ചലച്ചിത്ര മേഖല പഴയ അവസ്ഥയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടേതടക്കം ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കും സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കിയത്. പല ചിത്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളുടേതടക്കം ചിത്രങ്ങളുടെ പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചപ്പോഴും പലരും പ്രതീക്ഷയോടെ ഉറ്റുനോക്കിയത് മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിക്ക് വേണ്ടിയാണ്. കോവിഡ് സംഭവിച്ച ശേഷം പൂര്‍ണമായും വീട്ടില്‍ തന്നെ ചിലവഴിക്കുന്ന മമ്മുക്കയുടെ പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് ഒരു സൗകര്യ ചാനലിന് അഭിമുഖത്തില്‍ മമ്മുക്കയുടെ പുതിയ പ്രോജക്ടായ ബിലാലിനെക്കുറിച്ച് പറഞ്ഞ ഒരു വാചകം സോഷ്യല്‍ മീഡിയയില്‍ വലിയ…
Read More » -
NEWS
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടനാദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ദേശീയ സമമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന രീതിയാണുള്ളത്. അതില്‍ മാറ്റം അനിവാര്യമാണ്. ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു. അതേസമയം, നേരത്തെ ബിജെപി മുന്നോട്ട് വെച്ച രാഷ്ട്രീയ അജണ്ടകളിലൊന്നാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും…
Read More » -
NEWS
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തമിഴ് നടന്‍ വിജയ് യുടെ പേരോ ഫോട്ടോയോ ഉപയോഗിച്ചാല്‍ നടപടിയെന്ന് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മിറ്റി. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ വിജയോ വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മിറ്റി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും കൊല്ലത്തെ ചില തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ചിലര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടതായും ഭാരവാഹികള്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും നിരവധി ആരാധകരരുള്ള താരമാണ് വിജയ്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി പിതാവ് നല്‍കിയത്. എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയ് രംഗത്തെത്തിയിരുന്നത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തന്റെ പേരോ ചിത്രമോ, ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ സംഘടനയുടെ പേരോ, ഏതെങ്കിലും രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി…
Read More » -
NEWS
കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ പിന്നോട്ടു വലിക്കാന്‍ ശ്രമം നടക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വതന്ത്രവും നിര്‍ഭയവുമായി കേസ് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം.ഇതിനു മുമ്പും താന്‍ ഈ ആക്ഷേപം ഉന്നയിച്ചതാണ്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ നടപടികളില്‍ വിചാരണ കോടതിപോലും സംശയം പ്രകടിപ്പിച്ചു. എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ അദ്ദേഹത്തിന്റെ പേരും വഹിച്ചിരുന്ന പദവിയും കൃത്യമായി രേഖപ്പെടുത്താനും അറസ്റ്റ് ചെയ്ത സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്താനും കസ്റ്റംസ് മടിക്കുന്നു. ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇത് ആര്‍ക്കുവേണ്ടിയാണെന്ന് പരിശോധിക്കണം. അഖിലേന്ത്യ ബിജെപി നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെ…
Read More »