പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് താൻ ആഗ്രഹിക്കുന്ന എവിടെയും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി .ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ സമർപ്പിച്ച ഹെർബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം പറഞ്ഞത് .
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് യുവതി കോടതിയെ അറിയിച്ചു .സ്വന്തം ഇഷ്ടപ്രകാരം ആണ് മറ്റൊരാളുടെ കൂടെ പോയി വിവാഹം കഴിച്ചത് .ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത് .
യുവതിയെ പോലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാൻ കോടതി നിർദേശം നൽകി .പെൺകുട്ടിയുടെ വീട്ടുകാർ നിയമം കയ്യിലെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു .ദമ്പതികൾ താമസിക്കുന്നയിടത്തെ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ നമ്പർ ദമ്പതികൾക്ക് നൽകാണമെന്നും ആവശ്യമെങ്കിൽ ദമ്പതികൾക്ക് പോലീസ് ഉദ്യോഗസ്ഥനെ ഏതുസമയത്തും വിളിക്കാമെന്നും കോടതി അറിയിച്ചു .