NEWS

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ നീട്ടി.

നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം നവംബര്‍ 30 വരെ നീട്ടിയിരുന്നു. ഈ തീയതിയാണ് നിലവില്‍ ഡിസംബര്‍ 31 ലേക്ക് നീട്ടിയിരിക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് തടസമുണ്ടാകില്ല.

അഫ്ഗാനിസ്ഥാന്‍, ബഹ്റിന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറാക്ക്, ജപ്പാന്‍, കെനിയ, മാലദ്വീപ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, യുക്രെയ്ന്‍,യുഎഇ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളുമായാണ് എന്നിവയാണ് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കുന്ന പ്രത്യേക സര്‍വീസുകള്‍ക്കും ചരക്കുവിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച് 25-നാണ് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Back to top button
error: