Month: November 2020
-
NEWS
24 മണിക്കൂറിനിടെ 43,082 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 93,09,788 ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4,55,555 പേര്‍ ചികിത്സയിലാണ്. ഇതുവരെ 87,18,517 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 39,379 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 1,35,715 പേരാണ്.
Read More » -
NEWS
രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിക്ക് എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തണമെന്ന് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന്റെ ഭാഗമായി രവി പൂജാരിയെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ മുംബൈ പോലീസിനോടാണ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടത്. തന്നെ 10 ദിവസത്തേക്കു മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ട നടപടി ചോദ്യം ചെയ്തു രവി പൂജാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മുംബൈ പൊലീസിനു കൈമാറുന്നതു ജീവനു ഭീഷണി ആയേക്കുമെന്നും മഹാരാഷ്ട്ര പൊലീസ് ബെംഗളൂരുവില്‍ എത്തി അന്വേഷണം നടത്തുന്നതാകും ഉചിതമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതു നിരസിച്ച കോടതി, രവി പൂജാരിയെ മുംബൈയിലേക്കു കൊണ്ടുപോകുന്നെങ്കില്‍ എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും 10 ദിവസത്തിനുശേഷം തിരിച്ചെത്തിക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
Read More » -
NEWS
കോവിഡ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം; 6 മരണം
രാജ്‌കോട്ട്: ഗുജറാത്തിലെ കോവിഡ് ചികിത്സയ്ക്കായി മാറ്റിയ ആശുപത്രി ഐസിയുവില്‍ തീപിടിത്തം. ആറ് പേര്‍ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പൊള്ളലേറ്റെന്നാണു പ്രാഥമിക വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടം. തീപിടിച്ച സമയത്ത് 11 പേരായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെന്നും ബാക്കി രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
കേരള കോൺഗ്രസുകൾക്ക് നിർണായകം ഈ തെരഞ്ഞെടുപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ ആയാണ് തദ്ദേശ ഭരണാ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് .ഈ തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിർണായകമാകുക എൽ ഡി എഫിലും യു ഡി എഫിലുമായി മത്സരിക്കുന്ന കേരള കോൺഗ്രസുകൾക്കാണ് .എൽ ഡി എഫിനൊപ്പം ജോസ് വിഭാഗവും യു ഡി എഫിനൊപ്പം ജോസഫ് വിഭാഗവും അരയും തലയും മുറുക്കി രംഗത്തുണ്ട് . രണ്ടു ടീമിനും തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ ശക്തി തെളിയിക്കേണ്ടതുണ്ട് .മധ്യകേരളത്തിലും മലബാറിലെ കുടിയേറ്റ മേഖലകളിലും ശക്തിയുള്ള പാർട്ടിയാണ് കേരള കോൺഗ്രസ് .ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മുന്നണികൾക്കും കൗതുകമുണ്ട് .ജോസിനാണോ ജോസഫിനാണോ ശക്തി എന്നാണ് ഏവരും ഉറ്റുനോക്കുന്നത് . കേരളത്തിൽ യുഡിഎഫ് എന്ത് വന്നാലും ഒപ്പം നിർത്തണം എന്ന് ആഗ്രഹിക്കുന്ന ജില്ലയാണ് കോട്ടയം .നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണ് കോട്ടയം .മധ്യ കേരളത്തിൽ കടന്നു കയറാനുള്ള ശ്രമം ആണ് എൽ ഡി എഫ് ജോസിലൂടെ ലക്‌ഷ്യം ഇടുന്നത് .യു ഡി എഫ് ആകട്ടെ തങ്ങളുടെ ശക്തി നിലനിർത്താനുള്ള പരിശ്രമത്തിലും…
Read More » -
LIFE
സി എം രവീന്ദ്രൻ ഒഴിഞ്ഞു മാറുന്നുവോ എന്ന് സംശയം ,കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുക്കാൻ മാർഗം തേടി ഇ ഡി
https://youtu.be/6wUNFrgObaE മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നുവെന്ന് ഇ ഡിയ്ക്ക് സംശയം .ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ കോവിഡ് ആണെന്നാണ് രവീന്ദ്രൻ വിശദീകരണം നൽകിയത് .രണ്ടാം തവണ ആശുപത്രി വിട്ടപ്പോൾ ഇ ഡി വീണ്ടും നോട്ടീസ് നൽകി .അപ്പോൾ കോവിഡ് അനന്തര ചികിത്സക്കായി രാവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ സാഹചര്യത്തിൽ ആണ് കോടതി അനുമതിയോടെ സി എം രവീന്ദ്രനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ ഇ ഡി മാർഗങ്ങൾ ആരായുന്നത് . രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് .അദ്ദേഹത്തിന് ശ്വാസംമട്ട് ഉണ്ടെന്നും രക്തത്തിൽ ഓക്സിജന്റെ അളവ് കുറവാണു എന്നും ഡോക്ടർമാർ പറയുന്നു .സ്റ്റിറോയിഡുകൾ അടങ്ങിയ മരുന്നുകൾ നൽകുന്നതിനാൽ അദ്ധേഹത്തിന് പ്രമേഹവും ഉയരുന്നുണ്ട് എന്നാണ് ഡോക്ടർമാരുടെ വിശദീകരണം . രവീന്ദ്രന്റെ ആരോഗ്യനില ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘവും പരിശോധിക്കണം എന്നൊരു ആവശ്യം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു .കോവിഡ് ബാധിതൻ…
Read More » -
NEWS
“മോഡി”ഫൈഡ് ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് ,ചരിത്രത്തിൽ ആദ്യം
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് .ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കുകൾ ഇന്ന് പുറത്ത് വിടുന്നതോടെ ഇന്ത്യ ഔദ്യോഗികമായി മാന്ദ്യത്തിലേക്ക് കടക്കും . തുടർച്ചയായി രണ്ട് പാദങ്ങളിൽ സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതിനെയാണ് സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുക .ദേശീയ ഉത്പാദനം തുടർച്ചയായി രണ്ട് പാദങ്ങളിൽ മുൻവർഷത്തേക്കാൾ താഴെ പോകുമ്പോൾ ആണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചു എന്ന് പറയാൻ ആകുക . ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ അവസ്ഥയിൽ എത്തുന്നത് .രണ്ടാം പാദത്തിൽ വ്യത്യസ്തമായ നിരക്കുകൾ ആണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത് .
Read More » -
LIFE
മറഡോണ ഫുട്ബാൾ ലോകത്തിന്റെ ദൈവമായ കഥ -വീഡിയോ
അർജന്റീനയിലെ ഒരു ദരിദ്ര കുടുംബത്തിൽ നിന്ന് ഫുട്ബാൾ ലോകത്തിന്റെ കൊടുമുടിയിലെത്തിയ ഇതിഹാസ മനുഷ്യൻ ഡീഗോ മറഡോണയുടെ ജീവിത കഥ.
Read More » -
LIFE
ഞങ്ങൾ അനാവശ്യം പറയും ഭീഷണിപ്പെടുത്തും, പരാതിക്കാരനെ അധിക്ഷേപിച്ച് പോലീസ്-വീഡിയോ
പരാതി നൽകാൻ എത്തിയ അച്ഛനെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച് പോലീസ്.നെയ്യാർ ഡാം സ്റ്റേഷനിൽ ആണ് സംഭവം. അധിക്ഷേപ വീഡിയോ ചർച്ച ആയതോടെ പോലീസുകാരനെ ഡി ജി പി ഇടപെട്ട് സ്ഥലം മാറ്റി. കുടുബ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതിയുമായി എത്തിയ സുദേവൻ എന്ന വ്യക്തിക്കെതിരെ ആയിരുന്നു അധിക്ഷേപം.ഞായറാഴ്ച്ച സുദേവൻ പരാതി നൽകിയിരുന്നു.അന്ന് വിവരങ്ങൾ പോലീസ് തിരക്കി എങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പിറ്റേന്ന് വിവരങ്ങൾ തിരക്കി എത്തിയ സുദേവനോട് ഗ്രേഡ് എ എസ് ഐ ഗോപകുമാർ തട്ടിക്കയറുന്നതാണ് വീഡിയോ. താൻ മദ്യപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ആക്ഷേപം എന്നാണ് സുദേവൻ പറയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡി ജി പി ഇടപെടുക ആയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡി ഐ ജിയെ ചുമതലപ്പെടുത്തി. https://youtu.be/4FnQJCdQNoQ
Read More » -
NEWS
മറഡോണയ്ക്ക് പകരം മഡോണയെന്ന് തെറ്റിദ്ധാരണ ,ട്വിറ്ററിൽ ട്രെൻഡിങ് ആയി ആർഐപി മഡോണ
ട്വിറ്ററിൽ ട്രെൻഡിങ് ആയി ആർഐപി മഡോണ .മരിച്ചത് പോപ് താരം മഡോണ ആണെന്ന് തെറ്റിദ്ധരിച്ചാണ് ട്വിറ്ററാട്ടികൾ ഇപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്നത് . Sad Madonna no more — SAMARJEET NARAYAN (@samarjeet_n) November 26, 2020 RIP Madonna, you'll be forever in our hearts. Legend. pic.twitter.com/EnMrIUZhRs — little icah (@poemtoahoe) November 25, 2020 RIP Madonna, a true icon. Like a prayer will forever be a favourite. — Harry (@HSax98) November 25, 2020 Rip Madonna gone too soon pic.twitter.com/KMxziKA82y — Trap House (@SugarDaada) November 25, 2020 rip madonna — fernanda (@fer_padillaa) November 25, 2020 #RIPMadonna your legacy will live on forever. pic.twitter.com/boCtfyAH4t — Carson / ❌press Yourself (@humadonnanature) November 25,…
Read More »